കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു, കുറുമല്ലൂർ സ്വദേശിനി ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്മി, ഹെപ്സിബ ദേവമണി എന്നിവരും കാറോടിച്ചിരുന്ന സൗദി പൗരനുമാണ് മരിച്ച മറ്റുള്ളവർ. വാരാന്ത്യ അവധിദിനത്തിൽ ഷോപ്പിങ്ങിനായി ടൗണിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha






















