'രാക്കള്ളന്മാരുടെ രാജാവ്' പട്ടാപ്പകല്‍ പിടിയിലായി

നിലമ്പൂരിനടുത്ത് പട്ടാപ്പകല്‍ മണല്‍ കടത്തുന്നതിനിടെ 'രാക്കള്ളന്മാരുടെ രാജാവ്' എന്ന ടിപ്പര്‍ ലോറി പൊലീസിന്റെ പിടിയിലായി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
എസ്‌ഐ എ.സജിതും സംഘവും പിന്തുടര്‍ന്നാണ് 'ദ് കിങ് ഓഫ് തീവ്‌സ് ഇന്‍ നൈറ്റ്' എന്ന് പേരെഴുതിയ ലോറി പിടികൂടിയത്.
മമ്പാട് ടൗണ്‍ കടവില്‍നിന്നും മണല്‍ കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.
അപ്പോള്‍ ടിപ്പറുമായി ഊടുവഴികളിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു.
പോലീസ് വിടാതെ പിന്‍തുടര്‍ന്നതിനാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപ്പെട്ടു. എന്നാല്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha
























