തിരുവനന്തപുരം വിമാനത്താവളത്തില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കാസര്‍കോട് സ്വദേശികള്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയോളം മൂല്യമുള്ള മുക്കാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലാണ് ഇവര്‍ വന്നത്. ഇതിനു പുറമേ ഇന്ത്യന്‍ വിപണിയില്‍ അരലക്ഷം രൂപ വിലയുള്ള സിഗരറ്റും മുഹമ്മദ് സമീര്‍ എന്ന യാത്രക്കാരനില്‍ നിന്നും പിടികൂടി.
അഷറഫ്, ഷിഹാബുദ്ദീന്‍, അബ്ദുല്‍ മെഹ്‌റൂഫ് എന്നീ കാസര്‍കോട് സ്വദേശികള്‍ ജീന്‍സിന്റെ ബട്ടന്‍ പോയിന്റിനു പിറകിലും തുണിയുടെ മടക്കിനിടയിലും വിദഗ്ധമായി അറയുണ്ടാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മെറ്റല്‍ ഡിറ്റക്റ്ററില്‍ ബീപ് സൗണ്ട് ഉണ്ടായാല്‍ ബട്ടണിന്റെയോ ഷൂലെയ്‌സ് ദ്വാരങ്ങളുടെയോ ആണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തിലൊരു മാര്‍ഗം പരീക്ഷിച്ചത്.
ഡപ്യൂട്ടി കമ്മിഷണര്‍ എന്‍.പ്രദീപ്, സൂപ്രണ്ടുമാരായ പി.രാമചന്ദ്രന്‍, പി.മനോജ്, ഇന്‍സ്‌പെക്റ്റര്‍മാരായ ഡി.വിശാഖ്, ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഇതേ കസ്റ്റംസ് സംഘം വള്ളക്കടവ്, കന്യാകുമാരി സ്വദേശികളില്‍ നിന്ന് 10 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണനാണയങ്ങളും കട്ട് ചെയ്‌നും പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha
























