സംസ്ഥാനത്തെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റ്; കറുത്താലില്‍ ആയിഷക്കുട്ടി ടീച്ചര്‍ അന്തരിച്ചു

സംസ്ഥാനത്തെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡണ്ടും, ജില്ലയിലെ ആദ്യത്തെ വനിത പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന നന്നംമുക്ക് സ്വദേശി കറുത്താലില്‍ ആയിഷക്കുട്ടി ടീച്ചര്‍ അന്തരിച്ചു. (91)വയസ്സായിരുന്നു. ദീര്‍ഘകാലം നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയി സേവനം അനുഷ്ടിച്ച ആയിഷക്കുട്ടി ടീച്ചര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വനിരയിലും പ്രവര്‍ത്തിച്ചു വന്നിരുന്നു. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ടീച്ചര്‍ തിങ്കളാഴ്ച രാത്രി പത്തര മണിയോടെയാണ് വിട വാങ്ങിയത്.
പരേതനായ കറുത്താലില്‍ മുഹമ്മദ് ആണ് ഭര്‍ത്താവ്. ചൊവ്വാഴ്ച നന്നംമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കം നടക്കും.
https://www.facebook.com/Malayalivartha
























