ജോയ്ആലുക്കാസിന്റെ വിമാനത്തില്‍ പൈലറ്റാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്:രണ്ട് പേര്‍ അറസ്റ്റില്‍

ജോയ് ആലുക്കാസ്- ന്റെ ജോയ് ജെറ്റ്സ് ഗ്രൂപ്പില്‍ പൈലറ്റാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്താന്‍ ശ്രമിച്ച കേസില്‍ തിരുവനന്തപുരം സ്വദേശി ആദില്‍, ചാലക്കുടി സ്വദേശി ദീപക് ആന്റോ എന്നിവരെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ഇന്ത്യയുടെ സബ്‌സിഡിയറി കമ്പനിയിലെ ജീവനക്കാരാണ്. തട്ടിപ്പ് നടത്താന്‍ ജോയ് ആലുക്കയുടെ മകന്‍ ജോണ്‍ പോള്‍ ആലുക്കയായി ആദില്‍ ആള്‍മാറാട്ടവും നടത്തി.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മുംബെയ് സ്വദേശി സൗരവിനാണ് പൈലറ്റ് ജോലി വാഗ്ദാനം ചെയ്തത്. ഇന്റര്‍വ്യൂവിനായി കൊച്ചിയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍, ജോണ്‍ പോള്‍ ആലുക്കയായി ആദിലെത്തി.
തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ എത്തിയ ആദില്‍ ബെന്‍സ് കാര്‍ വാടകയ്ക്ക് എടുത്താണ് ഹോട്ടലില്‍ എത്തിയത്. പിന്നീട് ആലുക്കാസ് ഗ്രൂപ്പിന്റെ വ്യാജ ലെറ്റര്‍ ഹെഡില്‍ നിയമന ഉത്തരവും നല്‍കി. നിയമനത്തിനായി ലക്ഷങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ സൗരവ്, ആലുക്കാസ് ഗ്രൂപ്പുമായി നേരിട്ട് ഇടപെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha