മക്കൾക്ക് ഭൂമി നൽകിയപ്പോൾ ; നാട്ടുക്കാർക്ക് കിണർ നൽകി; നൂറിൽപ്പരം കുടുംബങ്ങൾക്ക് വെള്ളം കിട്ടുന്നത് വർഷങ്ങളായി തുടരുന്നു; പക്ഷേ ഒരു നിബന്ധന മാത്രം !നന്മയുടെ ഉറവകൾ നമ്മുടെ നാട്ടിൽ വറ്റിയിട്ടില്ല

വെള്ളം എന്നത് അമൂല്യമായ ഒരു വസ്തുവാണ്. അന്നദാനം മഹാദനം എന്ന് പറയുന്നത് പോലെ തന്നെ വെള്ള ദാനവും വലിയൊരു കാര്യം തന്നെയാണ്. വെള്ളം കിട്ടാൻ ബുദ്ധിമുട്ടുള്ള നാടുകളിൽ വെള്ളത്തിനായി തല്ല് കൂടുന്നത് നാം കാണാറുണ്ട്. എന്നാൽ ഇതാ ഈ നാട്ടിൽ വെള്ളത്തിന്റെ പേരിൽ അടിയല്ല മറിച്ച് സംഭവിച്ചിരിക്കുന്നത് മറ്റൊന്ന്. വെള്ളത്തിന്റെ സാഹോദര്യമുള്ള ഒരു നാട്. സ്വന്തം ഭൂമിയിലെ കിണർവെള്ളം മറ്റുള്ളവർക്കുവേണ്ടി മാറ്റിവെച്ച മൂന്നു കുടുംബങ്ങളെ പരിചയപ്പെടാം. ഈരാറ്റുപേട്ടയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നിരിക്കുന്നത് . കിണറ്റിലെ കുടിവെള്ളം പങ്കുവെക്കുന്ന തരത്തിലുള്ള മാതൃക കാണിച്ച് തന്നിരിക്കുകയാണ് ഇവർ, ഈരാറ്റുപേട്ട മാങ്കുഴക്കൽ പരേതനായ അലി സാഹിബ് ആണ് ആ വിശാല ഹൃദ്യത്തിന്റെ ഉടമ. നാട്ടുകാരായ കണ്ടത്തിൽ കെ.എം. മുഞ്ഞുമുഹമ്മദ് സഹാബും ചെറിയവല്ലം തമ്പി ഹാജിയും ഇന്ന് ഇതേ പാത പിൻതുടരുകയാണ്.പതിറ്റാണ്ടുകൾക്ക് മുന്പ് മാങ്കുഴക്കൽ വീട്ടിൽ കിണർ കുഴിച്ച നാൾമുതൽ നാട്ടുകാർക്ക് ആ കിണർവെള്ളമായിരുന്നു ഏക ആശ്രയമായിട്ടുള്ളത് .
അതുകൊണ്ട് വർഷങ്ങൾക്ക് മുന്പ് ഭൂസ്വത്തുക്കൾ മക്കളുടെ പേരിൽ എഴുതിവെക്കുകയായിരുന്നു അദ്ദേഹം. എന്നാൽ കിണർ നിന്ന ഭാഗംമാത്രം ആരുടെ പേരിലും എഴുതിച്ചേർത്തില്ല അലി സാഹിബ്. കുട്ടിക്കാലം മുതൽ നാട്ടുകാരുടെ ആശ്രയമായ കിണർ മരണശേഷവും അങ്ങനെത്തന്നെയാവട്ടേയെന്ന് അദ്ദേഹം ആഗ്രഹിക്കുകയായിരുന്നു . അനേകം പേർക്ക് ദാഹം തീർക്കട്ടെ എന്നദ്ദേഹം തീരുമാനിച്ചു . ആ തീരുമാനത്തിൽ നിന്നും ഒരു മാറ്റവുമില്ല. എൺപതോളം മോട്ടോറുകളുണ്ട് ഈ കിണറിൽ. 500 മീറ്റർ ചുറ്റളവിലുള്ള നൂറിൽപ്പരം കുടുംബങ്ങളിലേക്കാണ് വെള്ളമെത്തിക്കുന്നതും . ഇപ്പോൾ ചുരുക്കി പറഞ്ഞാൽ സത്യത്തിൽ കിണർ ഇപ്പോൾ നാട്ടുകാർക്ക് സ്വന്തം ! മുഞ്ഞുമുഹമ്മദ് സഹാബിന്റെയും തമ്പി ഹാജിയുടെയും കിണറുകളിലുമുണ്ട് കാരുണ്യത്തിന്റെ കുളിർവെള്ളം. ആ കിണറുകളും നാട്ടുകാർക്കുതന്നെയാണ് സ്വന്തം . കണ്ടത്തിൽ കിണറിൽ 20-ഉം ചെറിയവല്ലം കിണറ്റിൽ 25-ഉം മോട്ടോറുകൾ സമീപവാസികളുടേതായിട്ടുണ്ട്! ആർക്കും വെള്ളമെടുക്കാം, കിണർ വൃത്തിയായി സൂക്ഷിക്കണമെന്നുമാത്രമേ ഉള്ളൂ .
കിണറ്റിലെ വെള്ളം മുഴുവൻ തീർന്നാലും പേടിക്കാനില്ലെന്നും നാട്ടുകാർ പറയുന്നു . അരമണിക്കൂർ കാത്തിരുന്നാൽ ഒരുടാങ്കിലേക്കുള്ള വെള്ളംവീണ്ടുംകിണറ്റിലെത്തിയിരിക്കും.പ്രായാധിക്യത്താൽ വീടുകളിൽ വിശ്രമത്തിലാണ് മുഞ്ഞുമുഹമ്മദ് സഹാബും തമ്പി ഹാജിയും. അപ്പോഴും തങ്ങളുടെ കിണറിൽനിന്ന് വെള്ളം പല വീടുകളിലെത്തി ദാഹമകറ്റുന്നതറിയുമ്പോൾ മനസ്സിൽ കൃതാർത്ഥരാണ് അവർ . ജലംപോലെ ശുദ്ധമായ അവരുടെ മനസ്സിന്റെ നന്മ മറ്റുള്ളവർക്കും പ്രചോദനമാകുന്നു. ഭൂമി തങ്ങളുടെ ഉടമസ്ഥതയിലാണെന്നും , പക്ഷേ അവിടെയുള്ള കിണർ നാട്ടുകാരുടേതാണെന്നും.. സംസ്ഥാനത്ത് വേനൽ കനക്കുകയാണ്, വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമവും രുക്ഷമാകുകയും ചെയ്യുന്നു. ശുദ്ധ ജലത്തിൽ പണമീടാക്കി ടാങ്കറുകളില്‍ എത്തിച്ച് നൽകുന്ന സംഘങ്ങളും ഇതിനോടകം സജീവമായിക്കഴിഞ്ഞിരിക്കുന്നു . ഇതിനിടെയിലാണ് കേരളത്തിൽ നിന്നും തന്നെ രാഷ്ട്രീയവും മതവും കലരാത്ത ഈ വാർത്ത വരുന്നത് ആശ്വാസകരമാണ് .
https://www.facebook.com/Malayalivartha






















