Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

രാത്രിയും പകലും എന്നില്ലാതെ കൂടിക്കാഴ്ചകൾ;നിരന്തരം ഫോൺ വിളികളും മെസ്സേജുകളും ...എന്നിട്ടും നിഷ്കളങ്കത ഭാവിച്ച കള്ള കാമുകൻ കുടുങ്ങാനുള്ള മൂന്നു കാരണങ്ങൾ ഇതാണ്

28 FEBRUARY 2020 11:36 AM IST
മലയാളി വാര്‍ത്ത

 ഒന്നര വയസ്സുകാരൻ വിയാനെ അമ്മയായ ശരണ്യ കടപ്പുറത്ത് പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ ആദ്യഘട്ടത്തിൽ സംശയത്തിന്റെ നിഴലിൽ ആയിരുന്നത് കുട്ടിയുടെ അച്ഛൻ പ്രണവ് മാത്രമായിരുന്നു. എന്നാൽ പിന്നീട് ശരണ്യയാണ് കുട്ടിയെ കൊന്നതെന്ന നിഗമനത്തിൽ എത്തിച്ചേർന്നു..

കൊന്നു കടലിൽ എറിഞ്ഞ കുഞ്ഞിന്റെ ജഡം തിരിച്ചു വരുമെന്നു ശരണ്യ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലത്രേ .മാത്രമല്ല കുഞ്ഞിനെ കൊല്ലുന്നതിനു നേരത്തെ തന്നെ ശരണ്യ പ്ലാൻ ചെയ്തിരുന്നു എന്ന് വേണം കരുതാൻ. ഇതിന്റെ മുന്നോടിയായി പ്രണവ് കുഞ്ഞിനെ എങ്ങോട്ടെങ്കിലും എടുത്തുകൊണ്ടു പോകുമെന്നു മുൻപു ശരണ്യ ഇടയ്ക്കിടെ വീട്ടുകാരോടു പറഞ്ഞിരുന്നു. കുഞ്ഞിനെ കാണാതായാൽ പ്രണവ് കൊണ്ടു പോയതാണെന്നു മറ്റുള്ളവർ കരുതിക്കോളും എന്നായിരുന്നു ശരണ്യയുടെ വിചാരം. പ്രതീക്ഷിച്ചതിനു വിരുദ്ധമായി കുഞ്ഞിന്റെ ജഡം കടപ്പുറത്തു കണ്ടെത്തിയപ്പോൾ പ്രണവാണു കൊലപ്പെടുത്തിയതെന്നു വരുത്തി തീർക്കാൻ ശരണ്യ പരമാവധി ശ്രമിക്കുകയും ചെയ്തു.

എന്നാൽ അപ്പോഴൊക്കെ കാണാമറയത്ത് നിഷ്ക്കളങ്കത ഭവിച്ച മറഞ്ഞു നിൽക്കുകയായിരുന്നു നിധിൻ എന്ന കള്ളകാമുകൻ .കൊലപാതകത്തിൽ പങ്കില്ലെന്ന വിശ്വാസത്തിൽ ആദ്യഘട്ടത്തിൽ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച നിധിൻ കുടുങ്ങാൻ കാരണം നാട്ടുകാരനായ യുവാവ് അപ്രതീക്ഷിതമായി കണ്ട നിധിന്റെ ഫോട്ടോയാണ്

ഇപ്പോൾ ഗൂഢാലോചന (ഐപിസി 120(ബി), പ്രേരണ (ഐപിസി 119) എന്നീ വകുപ്പുകൾ പ്രകാരമാണു നിധിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്ന 17 കോളുകളിലൂടെയാണു നിധിൻ ആദ്യം പൊലീസിന്റെ ശ്രദ്ധയിൽപെടുന്നത്. അതേസമയം നിധിനെ കുറിച്ച് പുറത്തറിയാതിരിക്കാൻ ശരണ്യ പരമാവധി ശ്രമിച്ചു. ഫോൺ അറ്റൻഡ് ചെയ്യാൻ പൊലീസ് നിർദേശം നൽകിയപ്പോൾ അപരിചിതനായ ആരോ വിളിച്ച പോലെയാണു ശരണ്യ പെരുമാറിയിരുന്നത്. എന്നാൽ, മറുതലയ്ക്കലുള്ള നിധിനാകട്ടെ അമിത സ്വാതന്ത്ര്യത്തിൽ ഫോൺ എടുക്കാൻ വൈകുന്നതിൽ ശരണ്യയെ ചീത്ത വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ശരണ്യയും നിധിനും തമ്മിൽ അസ്വാഭാവികമായൊരു ബന്ധമുണ്ടെന്നു പൊലീസ് ആദ്യം തിരിച്ചറിഞ്ഞത് അങ്ങനെയാണ്

പിന്നീടുള്ള അന്വേഷണത്തിൽ നിധിൻ ശരണ്യയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു എന്ന വിവരം കിട്ടി. പ്രണവ് വിദേശത്തായിരുന്ന കാലം മുതലേ ശരണ്യയും നിധിനും തമ്മിൽ അടുപ്പത്തിലായിരുന്നു. ശരണ്യയുടെ ആഭരണങ്ങൾ നിധിൻ പലപ്പോഴായി കൈക്കലാക്കിയിരുന്നു. . രാത്രിയും പകലും വീട്ടിലെത്തി ശരണ്യയുമായി കൂടിക്കാഴ്ചകൾ നടത്തി. ഒടുവിൽ ശരണ്യയെ കൊണ്ട് ബാങ്ക് വായ്പ എടുപ്പിക്കാൻ ശ്രമിച്ചു. ഇതിനുള്ള അപേക്ഷാ ഫോം വരെ തയാറാക്കിയിരുന്നു. വായ്പ എടുത്ത ശേഷം ശരണ്യയെ ഉപേക്ഷിച്ചു മറ്റൊരു യുവതിയെ വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്നാണു നിധിൻ പൊലീസിനോടു വ്യക്തമാക്കിയത്.
കൊലപാതകം നടന്നു പത്താം ദിവസം നിധിനെ അറസ്റ്റ് ചെയ്യുമ്പോൾ പൊലീസ് പ്രധാനമായും ചൂണ്ടിക്കാട്ടുന്ന 3 തെളിവുകൾ ഇവയാണ്.

1.ശരണ്യയുടെ മൊഴി

ശരണ്യയെ സ്വീകരിക്കാനുള്ള തടസ്സം കുഞ്ഞാണെന്നു നിധിൻ ശരണ്യയെ വിശ്വസിപ്പിച്ചിരുന്നു ..കുഞ്ഞിനെ ഒഴിവാക്കിയാൽ തന്നെ സ്വീകരിക്കാൻ ഒരുക്കമാണെന്നു പലവട്ടം നിധിൻ പറഞ്ഞിരുന്നതായി ശരണ്യ മൊഴി നൽകി . ഇതാണു കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നു ശരണ്യ പറഞ്ഞു. പ്രതിയെന്ന നിലയിൽ ശരണ്യ പറയുന്ന മൊഴിക്കു നിയമസാധുത കുറവാണെങ്കിലും അത്തരമൊരു സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ മെസ്സേജുകളിലൊന്നും കുഞ്ഞിനെ കൊലപ്പെടുത്താൻ നിധിൻ ആവശ്യപ്പെട്ടതായി കണ്ടെത്തിയിട്ടില്ല അതേസമയം ഗൂഢാലോചന, പ്രേരണ, തുടങ്ങിയ സാഹചര്യത്തെളിവുകൾ നിധിനെതിരെയുണ്ട് . ശരണ്യയുടെ ആഭരണങ്ങൾ കൈക്കലാക്കിയെന്നു നിധിൻ സമ്മതിച്ചിട്ടുണ്ട്. ശരണ്യയെക്കൊണ്ട് വായ്പ എടുപ്പിക്കാനായി തയാറാക്കിയ അപേക്ഷ ഫോമും മറ്റു രേഖകളും ശരണ്യയുടെ വീട്ടിൽ നിന്നു കണ്ടെത്തി.

2.സിസിടിവി ദൃശ്യങ്ങൾ
കൊലപാതകമുണ്ടായതിന്റെ തലേന്ന് ഉച്ചയ്ക്ക് ഇരുവരും തമ്മിൽ നിധിന്റെ കാമുകിയെ ചൊല്ലി തർക്കിച്ചിരുന്നു. ഈ സമയം കുഞ്ഞുള്ളതാണു തന്നെ സ്വീകരിക്കാനുള്ള തടസ്സമെന്നു നിധിൻ പറഞ്ഞെന്നാണു ശരണ്യയുടെ മൊഴി. നഗരത്തിലെ പ്രമുഖ ബാങ്കിന്റെ സമീപത്തു നിന്നായിരുന്നു തർക്കം.ഇത് ശരണ്യ പറഞ്ഞത് സത്യമാണെന്നു തെളിഞ്ഞിട്ടുണ്ട് . സമീപത്തെ സിസിടിവിയിൽ നിന്നു പൊലീസ് ഇരുവരും തമ്മിൽ ഒന്നര മണിക്കൂറോളം സംസാരിക്കുന്ന ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

3.മൊബൈൽ ഫോൺ വിവരങ്ങൾ

നിധിനും ശരണ്യയും ഭാര്യാഭർത്താക്കൻമാരെ പോലെയാണു ജീവിച്ചിരുന്നത്. നിരന്തരം വിളിക്കുകയും മൊബൈൽ വഴി സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. കുഞ്ഞാണ് ഇരുവർക്കും തമ്മിൽ ഒന്നിക്കാനുള്ള തടസ്സമെന്നു സന്ദേശങ്ങളിൽ ധ്വനിയുണ്ട്. ഇതു കുഞ്ഞിനെ കൊലപ്പെടുത്താനുള്ള പ്രേരണയായി കണക്കാക്കും. അതേസമയം കുഞ്ഞിനെ കൊലപ്പെടുത്തണമെന്നുള്ള സന്ദേശങ്ങൾ കണ്ടെത്താൻ കഴി‍ഞ്ഞിട്ടില്ല. മൊബൈൽ ഫോണിൽ നിന്നു ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ അടക്കം പരിശോധിക്കാൻ ഫോൺ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (33 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (6 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (6 hours ago)

Malayali Vartha Recommends