താമസസ്ഥലത്ത് കോഴിയിറച്ചി പാചകം ചെയ്യുന്നതിൽ ഇഷ്ടക്കേട്; കോഴിക്കറിഎടുത്ത് പുറത്തേക്ക് കളഞ്ഞ സഹ തൊഴിലാളിയെ ഉറങ്ങിക്കിടക്കുന്നതിനിടെ വെട്ടി കൊലപ്പെടുത്തി

ഇതര സംസ്ഥാനതൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. കോഴി പാചകം ചെയ്യുന്നതിന്‍റെ പേരിലുള്ള തര്‍ക്കത്തിനൊടുവിലാണ് ഒഡീഷ സ്വദേശിയായ ലക്ഷ്മണ്‍ മാജി എന്ന 45കാരനെയാണ് ചത്തീസ്ഗഡ് സ്വദേശിയായ 60കാരന്‍ ബുട്ടി ബാഗല്‍ മഴുകൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്നിയൂര്‍ പാറക്കടവിലെ ചാനിയത്ത് ക്വര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച രാത്രി 12.15നാണ് സംഭവം നടന്നത്. രണ്ടുപേരും മുന്നിയൂര്‍ പ്രദേശത്തെ വിറകുവെട്ട് തൊഴിലാളികളാണ്. മുന്നിയൂര്‍ പാറക്കടവ് വാടകക്വാര്‍ട്ടേഴ്സ് നിരവധി ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമാണ്. ആറ് പേരാണ് ഇവിടെ താമസിച്ചിരുന്നത്.
ഇവരെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. താൻ കോഴിക്കറി കഴിക്കാത്തത്കൊണ്ട് താമസസ്ഥലത്ത് കോഴിയിറച്ചി പാചകം ചെയ്യുന്നത് ലക്ഷ്മണ്‍ മാജി എതിര്‍ത്തിരുന്നു, മുമ്പും ഇതേ വിഷയത്തില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസവും വാടക ക്വാര്‍ട്ടേഴ്സില്‍ ബുട്ടി ബാഗല്‍ കോഴിക്കറി ഉണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കോഴിക്കറി ലക്ഷ്മണ്‍ മാജി എടുത്ത് പുറത്തേക്ക് കളഞ്ഞു. ഇതില്‍ പ്രകോപിതനായ ബുട്ടി ബാഗല്‍ മാജി ഉറങ്ങിക്കിടക്കുമ്പോൾ
മഴുവെടുത്ത് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. രാത്രി രണ്ട് മണിയോടെയാണ് പൊലീസ് വിവരം അറിയുന്നത്. ബൂട്ടിയെ മമ്പുറത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha






















