ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നേരിയ ഭൂചലനം; വിദഗ്ധരെ കൊണ്ട് വന്ന് പഠനം നടത്തണമെന്ന ആവശ്യവുമായി നാട്ടുകാർ

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നേരിയ ഭൂചലനമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ വിദഗ്ധ പഠനം വേണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാൽ വിദഗ്ധരെ കൊണ്ട് വന്ന് പഠനം നടത്തണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തുകയാണ് .
ഇന്നലെ രാത്രി 10.15നും 10.25നുമാണ് ഭൂചലനം ഉണ്ടായത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലായിരുന്നു നേരിയ തോതില്‍ രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടതും. ഡാം ടോപ്പ് മേഖലയിലെ ചില വീടുകള്‍ക്ക് നേരിയ വിള്ളലുകള്‍ ഉണ്ടായത് നാട്ടുകാരെ ആശങ്കയിലാക്കി.എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടവും കെഎസ്‌ഇബിയും വ്യക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha






















