സഹോദരൻ ക്രൂരമായി കൊലപ്പെടുത്തിയത് സഹോദരിയെ! പാലക്കാട് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് പ്രഭാകരന്‍ എത്തിയത് ചോര ഒഴുകുന്ന കത്തിയുമായി; സഹോദരന്‍, സഹോദരിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടി നാട്ടുകാർ

കഴിഞ്ഞ ദിവസമാണ് സംഭവം. സഹോദരന്‍, സഹോദരിയെ വെട്ടി കൊലപ്പെടുത്തി. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ചെര്‍പ്പുള്ളശ്ശേരി കരുമാനം കുറുശ്ശിയില്‍ ഇട്ടിയംകുന്നത്ത് വീട്ടില്‍ പങ്കജാക്ഷി (64) ആണ് വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന് ശേഷം കത്തിയുമായി സഹോദരന്‍ പ്രഭാകരന്‍ ചെര്‍പ്പുള്ളശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എന്നാല്‍ കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha






















