Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ശരണ്യയുടെ കാമുകൻ നിതിനെ കുടുക്കിയത് നാട്ടുകാരൻ..വഴിത്തിരിവായത് വായ്‌പ്പാ അപേക്ഷയും ഫോട്ടോയും....ഒടുവിൽ രഹസ്യങ്ങൾ പുറത്ത്....തുടർന്ന് അറസ്റ്റും

28 FEBRUARY 2020 12:28 PM IST
മലയാളി വാര്‍ത്ത

സത്യത്തെ മറച്ചുവെക്കാനാകില്ല എന്നും എന്നായാലും യാഥാർഥ്യം മറനീക്കി പുറത്തുവരും എന്നതിന്റെ തെളിവാണ് ഒന്നരവയസ്സുകാരൻ വിയാന്റെ മരണവും തുടർന്നുള്ള വാർത്തകളും. ജീവൻ നൽകിയ സ്വന്തം 'അമ്മ തന്നെയാണ് പിഞ്ചോമനയുടെ ജീവൻ കവർന്നത്. കാരണമായത് സ്വാർത്ഥത.കാമുകനോടപ്പം സ്വസ്ഥ ജീവിതം നയിക്കാൻ മകൻ തടസ്സമാകുമെന്ന തോന്നലാണ്സ്വന്തം അമ്മയെ കൊലപാതകിയാക്കിയത്.

ഏതു കുറ്റകൃത്യത്തിന്‌ പിന്നിലും കുറ്റവാളി അറിയാതെപോകുന്ന ചില തെളിവുകൾ നിർണ്ണായകമാകാറുണ്ട്. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നതും ഇത്തരം തെളിവുകളാണ്. വിയാന്റെ കൊലപാതകത്തിൽ നിർണായകമായത് ഒരു വായ്പ്പ അപേക്ഷയാണ്.

കൊലപാതകത്തിൽ പങ്കില്ലെന്ന വിശ്വാസത്തിൽ ആദ്യഘട്ടത്തിൽ പൊലീസ് ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു ശരണ്യയുടെ കാമുകൻ നിതിനെ. എന്നാൽ പിന്നീട് നിതിനെതിരായ കൂടുതൽ തെളിവുകൾ ലഭിച്ചതോടെ നിതിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.ശരണ്യയുടെ കാമുകൻ നിതിൻ കുടുങ്ങാൻ കാരണം നാട്ടുകാരനായ യുവാവ് അപ്രതീക്ഷിതമായി കണ്ട നിധിന്റെ ഫോട്ടോയാണ് .വിയാന്റെ സംസ്കാരം നടത്തിയതിനു തൊട്ടടുത്ത ദിവസം ശരണ്യയുമായി പൊലീസ് തയ്യിൽ കടപ്പുറത്തെ വീട്ടിൽ തെളിവെടുപ്പിന് എത്തിയിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിൽ ശരണ്യയുടെ ബാഗിൽ നിന്നു നിധിനു വേണ്ടിയുള്ള ബാങ്ക് വായ്പയക്കായി തയാറാക്കിയ അപേക്ഷ, നികുതി അടച്ച രസീത്, നിധിന്റെ പാസ്പോർട്ടിന്റെ പകർപ്പ്, ഇയാളുടെ 2 ഫോട്ടോകൾ എന്നിവ ലഭിച്ചിരുന്നു. പൊലീസ് ഇവ പരിശോധിക്കുന്നതിനിടെയാണു നാട്ടുകാരനായ യുവാവ് അപ്രതീക്ഷിതമായി നിധിന്റെ ഫോട്ടോ കാണുന്നത്.
തുടർന്ന് ഇയാൾ ഫോട്ടോയിൽ കണ്ടയാളെ തലേന്ന് ശരണ്യയുടെ വീടിനു പിറകിലെ വഴിയിൽ കണ്ടതായി നാട്ടുകാരോടു വെളിപ്പെടുത്തി.

പുലർച്ചെ 1.30നു ശരണ്യയുടെ വീടിനു പിറകിലെ വഴിയിൽ ബൈക്കിൽ ഇയാൾ ഇരിക്കുന്നതു കണ്ടെന്നായിരുന്നു യുവാവ് മൊഴി നൽകിയത് . പിന്നീട് സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസ് മൊഴി സ്ഥിരീകരിച്ചു. തുടർന്ന് നിധിനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചെങ്കിലും ആദ്യം ഹാജരായില്ല. തുടർന്നു വീണ്ടും നോട്ടിസ് നൽകി.സംഭവത്തിൽ പങ്കില്ലെന്ന രീതിയിൽ നിധിൻ ഉറച്ചു നിൽക്കുകയായിരുന്നു . തുടർന്നു രണ്ടു ദിവസം ചോദ്യം ചെയ്തു വിട്ടയച്ചു. പിന്നീട് ശരണ്യയെയും നിധിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണ്ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്തുവരുന്നത്. സിസിടിവി ദൃശ്യങ്ങളും പണമിടപാട് രേഖകളും മൊബൈൽ ചാറ്റ് വിവരങ്ങളും പൊലീസ് തെളിവായി ലഭിക്കുകയും ചെയ്തു.


ഒന്നര വയസ്സുകാരൻ വിയാനെ അമ്മ ശരണ്യ കടപ്പുറത്ത് പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ ആദ്യഘട്ടത്തിൽ നിഷ്കളങ്കത നടിച്ച കാമുകൻ നിധിൻ കുരുങ്ങിയത് പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ. ഗൂഢാലോചന (ഐപിസി 120(ബി), പ്രേരണ (ഐപിസി 119) എന്നീ വകുപ്പുകൾ പ്രകാരമാണു നിധിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകം നടന്നു പത്താം ദിവസം ആണ് നിതിൻ അറസ്റ്റ് ചെയ്യപ്പെടുന്നത്.പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്ന 17 കോളുകളിലൂടെയാണു നിധിൻ ആദ്യം പൊലീസിന്റെ സംശയ നിഴലിൽ പെടുന്നത്.

ശരണ്യയുടെ ഭർത്താവ് പ്രണവ് വിദേശത്തായിരുന്ന കാലം മുതലേ ശരണ്യയും നിധിനും തമ്മിൽ അടുപ്പത്തിലായിരുന്നു. ശരണ്യയുടെ ആഭരണങ്ങൾ നിധിൻ പലപ്പോഴായി കൈക്കലാക്കുകയും ചെയ്തിരുന്നു . രാത്രിയും പകലും വീട്ടിലെത്തി ശരണ്യയുമായി കൂടിക്കാഴ്ചകൾ നടത്തി. ഒടുവിൽ ശരണ്യയെ കൊണ്ട് ബാങ്ക് വായ്പ എടുപ്പിക്കാൻ ശ്രമിച്ചു. ഇതിനുള്ള അപേക്ഷാ വരെ തയാറാക്കിയിരുന്നു. വായ്പ എടുത്ത ശേഷം ശരണ്യയെ ഉപേക്ഷിച്ചു മറ്റൊരു യുവതിയെ വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്നു നിധിൻ പൊലീസിനോടു വ്യക്തമാക്കി.

കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ ശരണ്യയെന്ന അമ്മ ഒടുവിൽ എല്ലാം നഷ്ട്ടപ്പെട്ട് തനിച്ചായി. കാമുകൻ പോലും ശരണ്യയെ വഞ്ചിക്കുകയായിരുന്നു. നൊന്തുപെറ്റ മകനും പ്രണയിച്ച് വിവാഹം ചെയ്ത ഭർത്താവും നഷ്ടമായി. ഇനിയുള്ള ജീവിതം കാരാഗൃഹത്തിലും. ഇത്തരം ക്രൂരതകളുടെ അവസാനം ഇതുതന്നെയാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണീ വാർത്ത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (33 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (6 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (6 hours ago)

Malayali Vartha Recommends