രാത്രികാലങ്ങളിൽ ദമ്പതികളുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിച്ചിരുന്ന് ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് കൈമാറുന്ന വിരുതനെ പോലീസ് പിടികൂടി

രാത്രികാലങ്ങളിൽ വീടിന്റെ കുളിമുറി പരിസരത്തും കിടപ്പുമുറികളിലും കയറി ദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് കൈമാറുന്ന വിരുതനെ പൊലീസ് പിടികൂടി. പൊലീസിനെ വലച്ച ആര്‍പ്പൂക്കര സ്വദേശി അന്‍സിലാ(29)ണ് പിടിയിലായത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ്. രാത്രികാലങ്ങളില്‍ വീടിന്റെ കുളിമുറിയില്‍ ഒളിച്ചിരുന്ന ശേഷം ദമ്ബതിമാരുടെ സ്വകാര്യത മൊബൈലിലും ഒളിക്യാമറയിലും പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നു. മൂന്നാഴ്ച മുമ്പ് കുളിമുറിയിലെ ശബ്ദംകേട്ട് ലൈറ്റ് ഇട്ടപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ യുവാവിനെ കാണുന്നത്. ഇതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നൽകുകയായിരുന്നു.
ഈ പ്രദേശത്തെ മറ്റു ചില വീടുകള്‍ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ നിരവധി ഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. എന്നാല്‍ കേസിലെ പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടുവാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണെന്ന് ഗാന്ധിനഗര്‍ പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















