Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

എഫ്ഐആറിന് കടകവിരുദ്ധമായി അന്വേഷണം അട്ടിമറിച്ച് കുറ്റപത്രം സമർപ്പിച്ച് പ്രതിയെ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുത്ത് വലിയതുറ പോലീസ്; എഫ്ഐആറിന് കടകവിരുദ്ധമായി അന്വേഷണം അട്ടിമറിച്ച് കുറ്റപത്രത്തിൽ വെള്ളം ചേർത്ത പാസ്പോർട്ട് തിരുത്തൽ കേസിൽ പ്രതി ജയിൽ ശിക്ഷയിൽ നിന്നൊഴിവായി

28 FEBRUARY 2020 12:55 PM IST
മലയാളി വാര്‍ത്ത

പാസ്പോർട്ടിൽ ജനന തീയതിയും പിതാവിൻ്റെ പേരും തിരുത്തി നിരവധി തവണ വിദേശയാത്ര നടത്തിയ കേസിലെ പ്രതിക്ക് കോടതി പിരിയും വരെ തടവും ആറായിരം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയാണ് വലിയതുറ പോലീസിൻ്റെ കേസന്വേഷണത്തിലെ വീഴ്ച കാരണം ഗൗരവമേറിയ കുറ്റം ചെയ്ത പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകിയത്.

തിരുവനന്തപുരം ജില്ലയിൽ കാഞ്ഞിരംകുളം കഴുവൂർ ശ്രീകൃഷ്ണ നിലയം വീട്ടിൽ സുകുമാരൻ മകൻ ജയചന്ദ്രൻ (52) ആണ് കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള തടവിനും ആറായിരം രൂപ പിഴക്കും വിധേയനായത്. ഉച്ചഭക്ഷണം പ്രതിക്കൂട്ടിലിരുന്ന് ഭക്ഷിച്ച് വൈകിട്ട് അഞ്ചു മണി വരെ പ്രതിക്കൂട്ടിൽ കസേരയിലിരുന്ന് പ്രതിക്കൂട്ടിലെ അഴിയെണ്ണി ശിക്ഷ അനുഭവിച്ചത്. 1967 ലെ പാസ്പോർട്ട് നിയമത്തിലെ 12 (1) (ബി) വകുപ്പ് പ്രകാരമാണ് പ്രതിക്ക് കോടതി ലഘു ശിക്ഷ നൽകിയത്.
2015 മാർച്ച് 4 ന് രാവിലെ 9.30ന് ജയച്ചന്ദ്രൻ തൻ്റെ പേരിലുള്ള കെ - 9610094 നമ്പർ പാസ്പോർട്ടുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റിപ്പാർച്ചർ ഇമിഗ്രേഷൻ കൗണ്ടറിലെത്തി ഖത്തറിലേക്ക് പോകാനായി ക്ലിയറൻസ് തേടിയതോടെയാണ് പാസ്പോർട്ട് തിരുത്തൽ പോലീസ് കേസായത്. ഇമിഗ്രേഷൻ ഓഫീസറുടെ പാസ്പോർട്ട് പരിശോധനയിൽ തങ്കപ്പൻ മകൻ മോഹനചന്ദ്രൻ എന്ന പേരിൽ ജയചന്ദ്രൻ മുമ്പ് യാത്ര ചെയ്തതായ സ്പെഷ്യൽ എൻഡോഴ്സ്മെൻ്റ് പാസ്പോർട്ടിൽ കാണപ്പെട്ടത് ശ്രദ്ധയിൽ പെട്ടു. ദോഹ എംബസിയുടെ അറ്റാച്ചെ സീൽ പതിച്ചിരുന്നെങ്കിലും അധികൃതരുടെ ഒപ്പില്ലായിരുന്നു.
ചോദ്യം ചെയ്യലിൽ ജയചന്ദ്രൻ 1983ൽ മറ്റൊരു പേരിലും ജനനതീയതിയിലും പാസ്പോർട്ട് എടുത്തതായി വെളിപ്പെട്ടു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ്റെ പരാതിയിൽ വലിയതുറ പോലീസ് ജയചന്ദ്രനെ ഒന്നാം പ്രതിയാക്കിയും പാസ് പോർട്ട് തിരുത്തി നൽകിയ ഊരും പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തിയെ രണ്ടാം പ്രതിയാക്കിയും കേസെടുത്തു. ജനന തീയതിയും പിതാവിൻ്റെ പേരും പാസ്പോർട്ടിൽ തിരുത്തി ഖത്തറിൽ പോകാനായി പാസ്പോർട്ട് കൗണ്ടറിൽ ഹാജരാക്കിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.
എന്നാൽ അന്വേഷണത്തിനൊടുവിൽ എഫ്ഐആറിന് കടകവിരുദ്ധമായി കുറ്റപത്രത്തിൽ വെള്ളം ചേർക്കുകയായിരുന്നു. വ്യാജ ഐഡൻറിറ്റി നൽകി തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടാം പ്രതിയുടെ സേവനം ഉപയോഗിച്ച് എറണാകുളം പാസ്പോർട്ട് ഓഫീസിൽ നിന്ന് പാസ്പോർട്ട് കരസ്ഥമാക്കി സ്ഥിരമായി വിദേശയാത്ര നടത്തിയതായാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 22 -7-2000 ലും 17 - 5 -- 2012 ലും ദോഹയിൽ പാസ്‌പോർട്ട് പുതുക്കിയതായും 22 - 1 - 2013 ൽ പാസ്പോർട്ടിലെ തെറ്റായ രേഖപ്പെടുത്തലുകൾ ദോഹഎംബസി അധികൃതർ മുഖേന തിരുത്തി നിയമപ്രാബല്യം വരുത്തിയതായും തഴുകൽ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. പ്രതിയെ കേസിൽ നിന്നും രക്ഷിച്ചെടുക്കാനായാണ് വലിയതുറ പോലീസ് പോലീസ് ബുദ്ധി പ്രയോഗിച്ചത്.
ഈ തഴുകൽ കുറ്റപത്രത്തിൻ്റെ ചുവടുപിടിച്ച് താൻ യാതൊരു വ്യാജരേഖയും ചമച്ചിട്ടില്ലെന്നും തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. ദോഹയിലെ എംബസിയാണ് പാസ്പോർട്ടിലെ തിരുത്തൽ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കണ്ടെത്തിയ സാഹചര്യത്തിൽ തനിക്കെതിരെ ചുമത്തിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465 ( വ്യാജ നിർമ്മാണം) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം) , 471 (വ്യാജ നിർമ്മിതരേഖ അസ്സൽ പോലെ ഉപയോഗിക്കൽ) എന്നി കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദിച്ചു. കുറ്റപത്രത്തിലെ തുടർ നടപടികൾ റദ്ദാക്കണമെന്നും അപേക്ഷിച്ചു.
എല്ലാ കൃത്യങ്ങളും തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടാം പ്രതിയാണ് ചെയ്തതെന്ന് കുറ്റപത്രത്തിൽ പോലീസ് തന്നെ പറയുന്ന സാഹചര്യത്തിലും ജയചന്ദ്രനാണ് കൃത്യം ചെയ്തതെന്ന് പ്രോസിക്യൂഷന് കേസില്ലാത്തതിനാലും വ്യാജ നിർമ്മാണത്തിന് ജയചന്ദ്രനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്നു വകുപ്പുകളും ഹൈക്കോടതി ജസ്റ്റിസ് രാജാവിജയരാഘവൻ റദ്ദാക്കി. അതേ സമയം 1967 ലെ പാസ്പോർട്ട് നിയമത്തിലെ വകുപ്പ് 12 (1) (ബി) പ്രകാരം മാത്രം പ്രതിക്കെതിരെ നടപടി തുടരാം എന്നും വ്യക്തമാക്കി പ്രതി സമർപ്പിച്ച ക്രിമിനൽ മിസലേനിയസ് കേസ് തീർപ്പാക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (28 minutes ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (39 minutes ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (1 hour ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (1 hour ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (1 hour ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (2 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (3 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (3 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (3 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (3 hours ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (3 hours ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (3 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (3 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (3 hours ago)

Malayali Vartha Recommends