"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!

കൊല്ലം കുണ്ടറയ്ക്ക് സമീപം വെള്ളിമൺ ചെറുമൂടിൽ മധ്യവയസ്കനായ രാജു എഡ്‌വേർഡിന്റെ (53) ദുരൂഹമരണം ആസൂത്രിത കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ ഇയാളുടെ ഭാര്യ ലേഖ മേരിയെ (48) കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. സ്വത്ത് വകകൾ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃത്യം നിർവ്വഹിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. രാജു വീട്ടിൽ പെട്ടെന്ന് കുഴഞ്ഞുവീണെന്ന് വരുത്തിതീർക്കാൻ ലേഖ ശ്രമിച്ചിരുന്നു. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ ലേഖ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. എന്നാൽ മൃതദേഹത്തിന്റെ കഴുത്തിൽ കണ്ട തടിപ്പുകളും സംശയാസ്പദമായ അടയാളങ്ങളും ബന്ധുക്കൾ ചൂണ്ടിക്കാണിച്ചതോടെയാണ് കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടാകുന്നത്.
ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കുകയും ശ്വാസം മുട്ടിയാണ് മരണമെന്ന് വ്യക്തമാകുകയുമായിരുന്നു. എം,സ്വത്ത് തർക്കവും കുടുംബ വഴക്കുമാണ് ദാരുണമായ അക്രമത്തിൽ കലാശിച്ചത്. ഇരുവരും തമ്മിൽ നേരത്തെയും വലിയ തോതിൽ സാമ്പത്തിക തർക്കങ്ങൾ നിലനിന്നിരുന്നു. രാജുവിന്റെ പേര് വഴിയുള്ള വസ്തുവകകൾ സ്വന്തം പേരിലേക്ക് മാറ്റുക എന്നതായിരുന്നു ലേഖയുടെ പ്രധാന ലക്ഷ്യം.
ഭർത്താവിനെ അപായപ്പെടുത്തുന്നതിനായി അമിത അളവിൽ മരുന്നുകൾ നൽകിയിരുന്നോ എന്ന കാര്യത്തിലും പോലീസിന് ശക്തമായ സംശയമുണ്ട്. ഇതിന്റെ ശരിയായ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി രാജുവിന്റെ ആന്തരിക അവയവങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കായി രാസപരിശോധനാ ലാബിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യമുള്ള ഒരു വ്യക്തിയെ ഒറ്റയ്ക്ക് ആക്രമിച്ചു കൊലപ്പെടുത്താൻ ലേഖയ്ക്ക് കഴിയില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha
























