അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...

എതിരാളികളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് ഭീകരസംഘടന അവകാശപ്പെടുന്നു. ഒരു പക്ഷേ ദൈവത്തില്‍ വിശ്വസിക്കാത്ത ഒരാള്‍ പോലും അവരെ ലക്ഷ്യം വച്ചേക്കാമെന്നും ലേഖനം തുടരുന്നു. മതപരമായ വീക്ഷണമില്ലാത്തവര്‍ നടത്തുന്ന ആക്രമണങ്ങളും സംഘടന സ്വാഗതം ചെയ്യുന്ന മട്ടിലാണ് പരാമര്‍ശം. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നയാളുടെ പ്രവര്‍ത്തനം ആത്യന്തികമായി ഇസ്ലാമിന് ഗുണം ചെയ്യുമെന്നാണ് അല്‍ ഖായിദ വാദിക്കുന്നത്. വിദ്വേഷ പ്രചാരണത്തിന് പുതിയ മാനങ്ങള്‍ നല്‍കുകയാണ് ലേഖനത്തിലൂടെ ഭീകരസംഘടന.
ദുഷ്ടരായ അമേരിക്കയുടെ സാമ്രാജ്യം അവസാനിക്കാന്‍ പോകുന്ന ദിവസം വരുമെന്ന് ലേഖനത്തിലൂടെ അല്‍ ഖായിദ മുന്നറിയിപ്പ് നല്‍കുന്നു. യു.എസ് വിരുദ്ധ നിലപാട് ലേഖനത്തില്‍ ഉടനീളം വ്യക്തമാണ്. അതിനിടെ ഭീകരാഹ്വാനം അടങ്ങിയ ഈ ലേഖനം വന്‍ വിവാദമായതോടെ പിന്നീട് പിന്‍വലിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണിത്.
കഴിഞ്ഞ സെപ്റ്റംബര്‍ 30-നാണ് 180 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഫ്ലൈദുബായ് FZ1073 വിമാനത്തില്‍ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറക്കുകയായിരുന്നു ബോയിങ് 737 വിമാനം.വിമാനത്തിലെ കോ പൈലറ്റായ ഹമാം അല്‍ ഹമാമി അപ്രതീക്ഷിതമായി കോക്ക്പിറ്റില്‍ വച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 180 യാത്രക്കാരുടെയും ജീവന്‍ അപകടത്തിലാക്കിയ സംഭവമായിരുന്നു ഇത്.
ഇന്ത്യന്‍ വംശജനായ ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ ആക്സ് ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം വിമാനം ഇടിച്ചിറക്കാനായിരുന്നു ഒമാനി പൗരനായ സഹപൈലറ്റിന്റെ ശ്രമം. കോക്ക്പിറ്റില്‍ വച്ച് വന്‍ മല്‍പ്പിടുത്തമാണ് നടന്നത്. ഗുരുതരമായി പരുക്കേറ്റെങ്കിലും ക്യാപ്റ്റന്‍ സ്മിത് മച്ഛാര്‍ സമചിത്തത കൈവിട്ടില്ല. ധീരമായി പോരാടിയ ക്യാപ്റ്റന്‍ കോക്ക്പിറ്റിന്റെ വാതില്‍ തുറന്ന് പുറത്തുള്ള ക്യാബിന്‍ ക്രൂവിനും യാത്രക്കാര്‍ക്കും വിവരമറിയിക്കുകയായിരുന്നു.ക്യാപ്റ്റന്റെ അടിയന്തര സന്ദേശം ലഭിച്ചതോടെ യാത്രക്കാരും ക്യാബിന്‍ ക്രൂവും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha
























