കണ്ണൂരിനെ വിറപ്പിച്ച് പെൺ ക്വട്ടേഷൻ....ഇരുപ്പത്തിരണ്ടുകാരി നൽകിയത് വമ്പനൊരു ക്വട്ടേഷൻ....നഗരത്തിൽ അഴിഞ്ഞാടി ഗുണ്ടകൾ...ഒടുവിൽ പോലീസിന്റെ പിടിയിൽ

ക്വട്ടേഷൻ നൽകുന്നത് പുരുഷമാർ മാത്രമല്ല സ്ത്രീകളുമുണ്ട് എന്നതിന്റെ തെളിവായി ഒരു പെൺ കൊട്ടേഷൻ വാർത്ത. എല്ലാ രംഗത്തും ചുവടുപതിപ്പിച്ച സ്ത്രീകൾ അങ്ങനെ ക്വട്ടേഷൻ മേഖലയിലും സജീവമാകുകയാണ്. സംഭവം നടക്കുന്നത് വിദേശത്തോ അയൽ സംസ്ഥാനങ്ങളിലോ അല്ല. കണ്ണൂർ ജില്ലയിലാണ് സ്ത്രീകൾ മൂക്കത്ത് വിരൽ വെച്ച സംഭവം അരങ്ങേറുന്നത്. ക്വട്ടേഷനു പിന്നിലെ ഇരുപത്തിരണ്ടുകാരിയായ യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. യുവതി നൽകിയത് ചില്ലറ ക്വട്ടേഷൻ അല്ല. ഒരു വ്യാപാരിയെ തട്ടികൊണ്ട് പോകാനുള്ള ക്വട്ടേഷൻ ആണ് യുവതി ഗുണ്ടകൾക്ക് നൽകിയത്.
ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവർക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കാൻ പോലീസ് തീരുമാനിച്ചു . കണ്ണൂർ നഗരത്തിലെ താമസക്കാരിയാണു യുവതിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയത്തിനു വാടക ഇനത്തിൽ നൽകിയ തുകയിൽ 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ ചൊല്ലി യുവതി വ്യാപാരിയുമായി പ്രശ്നമുണ്ടാക്കിയിരുന്നു.
ഇതേ തുടർന്നു പണം തിരികെ വാങ്ങാൻ ചെന്നതാണെന്നും വെറുതെ ഭീഷണിപ്പെടുത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നുമാണു സംഘം മൊഴി നൽകിയിരിക്കുന്നത്. എന്നാൽ 30000 രൂപയ്ക്കു വേണ്ടി മാത്രമായി ക്വട്ടേഷൻ സംഘം പട്ടാപകൽ നഗരമധ്യത്തിൽ ആക്രമണത്തിന് പുറപ്പെട്ടെന്ന് പൊലീസ് വിശ്വസിക്കുന്നില്ല. സംഭവത്തിൽ വിശദ അന്വേഷണം നടത്താനാണു പൊലീസ് തീരുമാനം.അതേസമയം കേസിൽ പരാതി നൽകാൻ ആക്രമിക്കപ്പെട്ട വ്യാപാരി തയാറായിട്ടില്ല. ഇതു കൊണ്ടു തന്നെ യുവതിയെ കേസിൽ പ്രതിചേർക്കാൻ പൊലീസിനു പ്രായോഗിക തടസ്സവും നേരിടുന്നു . നിലവിൽ പൊലീസിനെ ആക്രമിച്ചെന്ന കേസിലാണു ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങൾ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സ്ത്രീകൾ എല്ലാ മേഘലയിലും കഴിവ് തെളിയിക്കുന്ന കാലഘട്ടത്തിലാണ് ഒരു യുവതി ക്വട്ടേഷൻ രംഗത്തിറങ്ങി വാർത്തകളിൽ നിറയുന്നത്. കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയുടെ വാർത്തകൾ നാടിനെ നടുക്കിയതിനു പിന്നാലെയാണ് ക്വട്ടേഷൻ വാർത്ത പുറത്തുവന്നത്. തുടരെ തുടരെയുള്ള ക്രൂരകൃത്യങ്ങളിൽ നടുങ്ങിയിരിക്കുകയാണ് ജില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരി 16-നാണ് ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്‍ ഒന്നരവയസ്സുകാരനായ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഉറക്കികിടത്തിയിരുന്ന മകനെ കാണാതായെന്നായിരുന്നു ദമ്പതിമാരുടെ മൊഴി. എന്നാല്‍ പോലീസ് സംഘത്തിന്റെ 24 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ 'അമ്മ ശരണ്യ കുറ്റംസമ്മതിക്കുകയായിരുന്നു. കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നായിരുന്നു ശരണ്യയുടെ മൊഴി.
ഭർത്താവ് പ്രണവിനൊപ്പം ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ട് പോവുകയും കടപ്പുറത്തെ കടല്‍ഭിത്തിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം ഭര്‍ത്താവായ പ്രണവിന്റെ തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു ശരണ്യ ആദ്യം ശ്രമം നടത്തിയത് . ഒടുവില്‍ ശാസ്ത്രീയ തെളിവുകളടക്കം എതിരായതോടെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു . അതേസമയം, കൊലപാതകത്തില്‍ കാമുകന് നേരിട്ട് പങ്കില്ലാത്തതിനാലാണ് ശരണ്യയുടെ കാമുകൻ നിഥിനെ തുടക്കത്തിൽ പോലീസ് സംശയിച്ചിരുന്നില്ല. എന്നാൽ കൊലപാതകത്തിൽ ഇയാളുടെ പങ്ക് തെളിഞ്ഞതോടെ കഴിഞ്ഞ ദിവസം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കേസുമായി സംബന്ധിച്ച നിരവധി വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha
























