തിരുവന്തപുരം മെഡിക്കല്‍ കോളേജിൽ ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു; ഇന്‍ക്വസ്റ്റ് നടപടികളില്‍ കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് വ്യക്തം

ആറുവയസുകാരി ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നത്. മരണത്തിലെ ദുരൂഹകള്‍ ഇന്ന് ലഭിക്കുന്ന പ്രാഥമിക പരിശോധന റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ.
ഇന്‍ക്വസ്റ്റ് നടപടികളില്‍ കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു. വെള്ളം കുടിച്ചാണോ മരണം സംഭവിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകും. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തുന്നത്. ഒന്നരമണിക്കൂറോളം നീണ്ടു നില്‍ക്കുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha
























