ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയി; ഒരു മാസത്തിനു ശേഷം പ്രതി പിടിയിൽ

ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരു മാസത്തിന് ശേഷം പൊലീസ് പിടികൂടി . കണ്ണൂര്‍ ആറ്റടപ്പയിലെ രാഖിയെ കൊലപ്പെടുത്തിയ കേസിൽ ചാലാട് സ്വദേശിയും രാഖിയുടെ ഭര്‍ത്താവുമായ സന്ദീപാണ് പോലീസിന്റെ പിടിയിലായത്. ജനുവരി 26നായിരുന്നു കൊലപാതകം നടന്നത്.
ഗുരുതരമായി പൊള്ളലേറ്റ രാഖി രണ്ടാഴ്ചയിലേറെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രോയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി 17 ന് ഇവര്‍ മരിച്ചു. മരിക്കുന്നതിന് മുന്‍പ് മജിസ്ട്രേറ്റിന് രാഖി മൊഴി നല്‍കിയിരുന്നു. സന്ദീപാണ് ആക്രമിച്ചതെന്നും തിന്നര്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെനാമാണ് രാഖി മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















