കനാലിലെ ദയയ്ക്ക് സിഐ യെ തേടിയെത്തിയ പാരിതോഷികം കയ്യടിച്ച് സോഷ്യൽ മീഡിയ ; കെ ഐ പികനലിൽ കണ്ടെത്തിയ മൃതദേഹം കരയ്‌ക്കെടുക്കാൻ തൊഴിലാളികൾ കൂലി ചോദിച്ചപ്പോൾ മൃതദേഹം വീണ്ടെടുക്കാൻ കനാലില്‍ ഇറങ്ങിയ ഇന്‍സ്പെക്ടര്‍ക്ക് ഡി.ജി.പി പാരിതോഷികം പ്രഖ്യാപിച്ചു
പോലീസ് യൂണിഫോമിലെ ആ മനുഷ്യനന്മയ്ക്കു ഒടുവിൽ അംഗീകാരമെത്തി. കെ ഐ പികനലിൽ കണ്ടെത്തിയ മൃതദേഹം കരയ്‌ക്കെടുക്കാൻ തൊഴിലാളികൾ കൂലി ചോദിച്ചപ്പോൾ മൃതദേഹം വീണ്ടെടുക്കാൻ
കനാലില്‍ ഇറങ്ങിയ ഇന്‍സ്പെക്ടര്‍ക്ക് ഡി.ജി.പി പാരിതോഷികം പ്രഖ്യാപിച്ചു. പത്തനാപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.അന്‍വറിനെയാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭിനന്ദിച്ചത് . അന്‍വറിന് 2000 രൂപയുടെ പാരിതോഷികവും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്‍സ്പെക്ടറെ സഹായിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷെഫീക്കിന് സംസ്ഥാന പോലീസ് മേധാവിയുടെ അഭിനന്ദനക്കത്ത് നല്‍കും.
പത്തനാപുരത്ത് കെ.ഐ.പി വലതുകര കനാലില്‍ കണ്ട മൃതദേഹം വീണ്ടെടുക്കാന്‍ തൊഴിലാളികള്‍ 2000 രൂപ കൂലി ചോദിച്ചതോടെയാണ് യൂണിഫോം അഴിച്ചുവെച്ച് കൈലി ധരിച്ച് സി ഐ അന്‍വര്‍ കനാലില്‍ ഇറങ്ങിയത്. ഇതുകണ്ട ഓട്ടോ ഡ്രൈവര്‍ ഷെഫീക്ക് ഒപ്പമിറങ്ങി സഹായിച്ചു. സ്റ്റേറ്റ് പോലീസ് മീഡിയാ സെന്‍റര്‍ ഫെയ്സ് ബുക്കില്‍ പങ്കുവെച്ച ഈ ദൃശ്യങ്ങള്‍ സോക്കൽ മീഡിയയിൽ വൈറലായിരുന്നു.
പത്തനാപുരം കെ ഐ പി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഇരുകരയിലും നാട്ടുകാരും നിറഞ്ഞു. പത്തടിയിലധികം വെള്ളമൊഴുകുന്ന കനാലിലിറങ്ങി മൃതദേഹം കരയ്ക്കെടുക്കാന്‍ കെ എ പി കനാൽ വൃത്തിയാക്കാനെത്തിയ കരാർ തൊഴിലാളികൾ രണ്ടായിരം രൂപ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പത്തനാപുരം സി ഐ അന്‍വര്‍ യൂണിഫോം അഴിച്ചുവച്ച് കനാലില്‍ ഇറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചത്. നമ്മുടെ അച്ഛനോ അമ്മയ്ക്കോ ആണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ കയ്യും കെട്ടി നോക്കി നിക്കാൻ സാധിക്കുമായിരുന്നോ? .. അതുകൊണ്ടാണ്താൻ സ്വമേധയാ മൃതദേഹമെടുക്കാൻ ഇറങ്ങിയത് എന്നായിരുന്നു സി ഐ അൻവർ മലയാളിവാർത്തയോട് അന്ന് പ്രതികരിച്ചത്.
2007 ഇൽ സബ് ഇൻസപെക്ടർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച അൻവർ പ്രൊമോഷൻ ലഭിച്ചതോടെയാണ് പത്തനംതിട്ടയിൽ സി ഐ ആയി ചാർജ് എടുത്തത്. കരുനാഗപ്പള്ളി സ്വദേശിയായ സി ഐ അൻവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. ഷിജിനയാണ് ഭാര്യ. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന അലീന,യു കെ ജി വിദ്യാർത്ഥിനി അഥീന എന്നിവരാണ് മക്കൾ.
https://www.facebook.com/Malayalivartha

























