മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!

സംസ്ഥാനത്ത് പകർച്ചപ്പനി മൂലമുള്ള മരണസംഖ്യ ഉയരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഇന്ന് പാലക്കാട് മണ്ണാർക്കാട്ട് പനി ബാധിച്ച് 14 വയസ്സുകാരി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വദേശിനിയായ ശിവരഞ്ജിനിയാണ് ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. പനി മാറാത്തതിനെ തുടർന്ന് രാത്രി എട്ടുമണിയോടെ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഡോക്ടറെ കണ്ട് മടങ്ങിയിരുന്നു. എന്നാൽ രാത്രി പതിനൊന്നണിയോടെ വീണ്ടും അസ്വസ്ഥതകൾ ഉണ്ടാവുകയും കുട്ടിക്ക് ബോധം നഷ്ടപ്പെടുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ഥാനത്ത് ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഇന്നലെ മാത്രം 8,407 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഒറ്റ ദിവസം കൊണ്ട് 9 പനി മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം ജില്ലയിൽ മാത്രം പ്രതിദിന പനി രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. ഇതിനുപുറമെ പാലക്കാട്, കാസർകോട്, തിരുവനന്തപുരം ജില്ലകളിലും രോഗികളുടെ വ്യാപനം വർധിച്ചുവരികയാണ്. ഒറ്റപ്പാലത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചതും സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. കൂടാതെ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്; എറണാകുളം ജില്ലയിലാണ് കൂടുതൽ പേർക്ക് ഇത് സ്ഥിരീകരിച്ചിട്ടുള്ളത്.
പനിക്കിടക്കയിൽ കേരളം വിറയ്ക്കുമ്പോൾ, സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മരുന്ന് വിതരണക്കാർക്കുള്ള കുടിശ്ശിക നൽകാൻ വൈകിയതാണ് പർച്ചേസ് ഓർഡർ പ്രകാരമുള്ള മരുന്ന് വിതരണം വൈകാൻ കാരണം. ഈ പ്രതിസന്ധി ഉടൻ പരിഹരിക്കാനായി ആരോഗ്യവകുപ്പ് ധനവകുപ്പിനോട് അടിയന്തരമായി 500 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇന്നലെ ചേർന്ന കെഎംഎസ്‌സിഎൽ (KMSCL) ബോർഡ് യോഗം പഞ്ഞി ഉൾപ്പെടെയുള്ള 9 ഇനങ്ങളുടെ റീ-ടെൻഡർ നടപടികൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഈ സ്റ്റോക്കുകൾ ആശുപത്രികളിൽ എത്താൻ കുറഞ്ഞത് രണ്ട് മാസമെങ്കിലും വേണ്ടിവരും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മരുന്ന് എത്തിക്കാനുള്ള ശ്രമങ്ങളും വൈകുന്ന പശ്ചാത്തലത്തിൽ, നിലവിലെ മരുന്ന് പ്രതിസന്ധി നവംബർ വരെയെങ്കിലും നീണ്ടുനിൽക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha



























