Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മൃതദേഹം കണ്ടെത്തിയ സ്ഥലം മുമ്ബ് കുട്ടി കണ്ടിട്ടില്ല; ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ശീലം പൊന്നുവിന് ഇല്ല; എങ്ങും പോകുന്ന കുട്ടിയല്ല, നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത്; ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം അറിയാൻ അവസരമുണ്ടാക്കണമെന്ന് അമ്മ ധന്യ

29 FEBRUARY 2020 03:15 PM IST
മലയാളി വാര്‍ത്ത

ദേവനന്ദ കേരളത്തിന്റെ നൊമ്പരമായി മാറുന്നു. കുട്ടിയുടെ മരണത്തിൽ ദുരൂഹത ഏറി വരുകയാണ്. മകളുടെ മണത്തിൽ സത്യം പുറത്ത് കൊണ്ടുവരണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്മ ധന്യ. തന്നോട് പറയാതെ മകൾ ഒരിക്കലും തനിയെ ഒരിടത്ത് പോകില്ലെന്ന് 'അമ്മ വ്യക്തമാക്കുന്നു.

ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ശീലം പൊന്നുവിന് ഇല്ല. എന്നാൽ എല്ലാം സംഭവിക്കാത്തത് നിമിഷ നേരം കൊണ്ടാണെന്നും കാണാതായി കരഞ്ഞ് വിളിച്ചപ്പോൾ തന്നെ നാട്ടുകാരെല്ലാം ഓടിയെത്തിയിരുന്നു എന്നും 'അമ്മ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം അറിയാൻ അവസരമുണ്ടാക്കണമെന്നും അമ്മ ധന്യ ആവശ്യപ്പെട്ടു, എത്രയും പെട്ടെന്ന് ഇതിന്‍റെ വിവരം അറിയണം. എല്ലാവരും സഹായിക്കണം എന്നും ദേവനന്ദയുടെ അമ്മ പറഞ്ഞു.

ഷോളുകൊണ്ട് കളിക്കുകയായിരുന്നു. ഡാൻസിന് ഷോളൊന്നും ഇല്ലായിരുന്നു. കുഞ്ഞ് കളിക്കാനെടുക്കുന്ന ഷോളാണെന്നും അമ്മ വിശദീകരിച്ചു. ധന്യ പറഞ്ഞത് തന്നെയാണ് പറയാനുള്ളതെന്നാണ് അച്ഛൻ പ്രദീപിന്‍റെ വാക്കുകൾ. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ട് അടക്കം കിട്ടാനുണ്ട്. അന്വേഷണം കാര്യക്ഷമായി നടത്തി സത്യം അറിയാൻ സഹായിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

ദേവനന്ദയുടെ മുങ്ങിമരണത്തിൽ ദുരൂഹത ഉണ്ടന്ന ആരോപണവുമായി മുത്തച്ഛൻ മോഹനൻ പിള്ളയാണ് ആദ്യം രംഗത്തെത്തിയത്. കുട്ടി ഒറ്റക്ക് ആറ്റിൻ തീരത്തേക്ക് പോകില്ലെന്നും ആരോ തട്ടിക്കൊണ്ട് പോയതാണെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ പൊലീസിനോട് ആവശ്യപ്പെട്ടു.

അമ്മയുടെ ഷാൾ കുട്ടി ധരിച്ചിട്ടില്ല. കുഞ്ഞ് അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ല. നേരത്തെ ക്ഷേത്രത്തിൽ പോയത് മറ്റൊരു വഴിയിലൂടെയായിരുന്നു. അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദയെന്നും മുത്തച്ഛൻ പറയുന്നു. അമ്മയോടോ മുത്തശ്ശിയോടോ മുത്തച്ഛനോടോ ചോദിക്കാതെ പുറത്തിറങ്ങാത്ത കുട്ടിയാണ്. മാത്രമല്ല ഓടിയാൽ പോലും ആ സമയത്ത് കുട്ടി പുഴക്കരയിലെത്തില്ലെന്നും മുത്തച്ഛൻ പറയുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലവും സമയവും എല്ലാം വച്ച് നോക്കുമ്പോഴും ദുരൂഹത ഇരുകയാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

ഒരു പരിചയവും ഇല്ലാത്ത വഴിയാണ്. ആരോ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ വിശ്വാസം. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം തന്നെ നടത്താനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ശാസ്ത്രീയ പരിശോധനകളും ഇക്കാര്യത്തിൽ നടത്തുമെന്ന് പൊലീസ് പറഞ്ഞു.

വിദേശത്ത് നിന്ന് എത്തിയ ദേവനന്ദയുടെ അച്ഛൻ പ്രദീപിന്‍റെ മൊഴി നാളെ രേഖപ്പെടുത്തും. ബന്ധുക്കൾ അടക്കം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ വ്യാഴാഴ്ച രാവിലെ പത്തരയോടെ കാണാതാവുകയായിരുന്നു.‌ പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരുമുള്‍പ്പെടെ നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (58 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends