Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

"തൊഴിലുറപ്പിന് പോകുന്നത് ഇതിലും മെച്ചം..."ജീവിതം വഴിമുട്ടിയ ഏകാധ്യാപിക വിദ്യാലയത്തിലെ അധ്യാപികയായ ഉഷ ടീച്ചറുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ...ഒടുവിൽ നിരാഹാര സമരവും

29 FEBRUARY 2020 03:32 PM IST
മലയാളി വാര്‍ത്ത

അക്ഷരം പകർന്നു നൽകുന്ന അദ്ധ്യാപിക ജീവിതം വഴിമുട്ടി സമരത്തിൽ. കുഞ്ഞുങ്ങൾക്ക് അറിവ് പകരാൻ സധൈര്യം ഏകാധ്യാപിക വിദ്യാലയത്തിലെ അധ്യാപനം സ്വീകരിച്ച ഉഷയുടെ കുടുംബം ഇപ്പോൾ പട്ടിണിയാകുന്ന അവസ്ഥയിലാണ്. കുരുന്നുകൾക്ക് അറിവ് പകരാൻ ഈ അധ്യാപിക ദിവസേന നേരിടുന്ന ക്ലേശങ്ങൾ ചെറുതല്ല. എന്നിരുന്നാലും അധികൃതർ ഇവർക്കുമേൽ കണ്ണടക്കുകയാണ് ചെയ്യുന്നത്. പാടാൻ പകരാൻ ഈ അദ്ധ്യാപിക താണ്ടുന്ന ദൂരം ചെറുതല്ല.

അമ്പൂരിയിലെ വീട്ടിൽ നിന്നും ഒരോ ദിവസവും രണ്ട് മണിക്കൂർ യാത്ര ചെയ്താണ് ഉഷാ മോഹൻ എന്ന ഉഷ ടീച്ചർ തൊടുമലയിലെ സ്കൂളിൽ എത്തുന്നത്. സാദാരണ യാത്രയല്ലിത്. കാടിനുള്ളിലെ വിദ്യാലയത്തിലെത്താൻ നടന്നു തീർക്കേണ്ടത് കല്ലും മുള്ളും നിറഞ്ഞ കാനന പാതയാണ്. ഏകാധ്യാപകവിദ്യാലയത്തിലെ ടീച്ചറായ ഉഷ മോഹൻ ആണ് തന്റെ ദുരിത ജീവിതം പങ്കുവെക്കുന്നത് . ഉഷ മോഹൻ അഞ്ചു മാസമായി മുടങ്ങി കിടക്കുന്ന വേതനം നൽകണമെന്ന ആവശ്യവുമായി നിരാഹാര സമരത്തിലാണ്.തിരുവനന്തപുരം അഗസ്ത്യ വിദ്യാലയത്തിലെ ഏകാധ്യാപികയാണ് ഉഷ മോഹൻ ആകെ ഉഷട്ടീച്ചർ മാത്രമയുള്ളൂ വിദ്യാലയത്തിൽ എല്ലാ കാര്യങ്ങളും നോക്കാൻ. കുട്ടികളുടെ പഠനത്തിനു പുറമെ, കുട്ടികളുടെ ഭക്ഷണം, പ്രധാനധ്യാപക ജോലി, ഉച്ചക്കഞ്ഞി കണക്കുകള്‍ വരെ സ്‌കൂളിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഈ അധ്യാപകരാണ് ചെയ്യുന്നത്. . പുഴ കടന്ന്, നാല് കിലോമീറ്ററോളം നടന്നാണ് ദിവസേന സ്‌കൂളിൽ എത്തുന്നത്. പകൽ മുഴുവൻ കുട്ടികളോടൊപ്പം. ഉച്ചഭക്ഷണമൊരുക്കി, കുട്ടികളെ പഠിപ്പിച്ച്, വൈകിട്ട് മലയിറങ്ങും ടീച്ചർ. വീണ്ടും നാല് കിലോമീറ്റർ വടി കുത്തിപ്പിടിച്ച് ഇറക്കം. പുഴ കടന്ന് തിരികെ വീട്ടിലേക്ക്. ഇത്രയും യാതനകൾ സഹിക്കുന്നുണ്ടെങ്കിലും കുട്ടികൾക്ക് അറിവ് പകരുന്നതിൽ സന്തോഷം മാത്രമേയുള്ളു ഈ അധ്യാപികയ്ക്ക്. പക്ഷെ ജീവിക്കാൻ വകയില്ലാതെ എങ്ങനെ കുടുംബം പുലർത്തും. സ്വന്തം കുട്ടികളെ വളർത്തും. ഈ ആശങ്കയിലാണ് ഉഷ ടീച്ചർ നിരാഹാരമിരിക്കാൻ തീരുമാനിക്കുന്നത് .കഴിഞ്ഞ അഞ്ച് മാസമായി ഏകാധ്യാപക വിദ്യാലങ്ങളിലെ 340 അധ്യാപകർ ശമ്പളം ലഭിക്കാതെ ദുരിതത്തില്‍ കഴിയുകയാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണം വച്ച് കൊടുക്കാനുള്ള ഫണ്ടും പാസ്സാക്കുന്നില്ല. ശമ്പളം കിട്ടാത്തപ്പോഴും സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് കുട്ടികൾക്ക് ഉച്ചഭക്ഷണം ടീച്ചർ വച്ചുകൊടുക്കുന്നത്.

ഇത് ഉഷ ടീച്ചർ മാത്രം നേരിടുന്നൊരു ഒറ്റപ്പെട്ട സംഭവമല്ല. 1995 മുതലാണ് ഏകാധ്യാപകവിദ്യാലയങ്ങൾ സർക്കാർ ആരംഭിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് 270 ഏകാധ്യാപക വിദ്യാലയങ്ങളുണ്ട്. നാട്ടിലെ സ്കൂളിലേക്കെത്താൻ പ്രയാസമുള്ള കുട്ടികളെ അവരുടെ ഇടങ്ങളിൽ തേടിച്ചെന്ന് പഠിപ്പിക്കുന്ന ആശയമായിരുന്നു ഏകാധ്യപക വിദ്യാലയങ്ങളുടെ രൂപീകരണത്തിന് പിന്നിൽ . ഈ വിദ്യാലയങ്ങൾക്കായി സംസ്ഥാന ബജറ്റിൽ മാറ്റിവെച്ച വിഹിതം തീർന്നു. ധനവകുപ്പ് പുതുതായി പണം അനുവദിച്ചിട്ടുമില്ല. പലയിടത്തും കുട്ടികൾ കുറഞ്ഞു. ഇനി ഇത്തരം വിദ്യാലയങ്ങൾ വേണോ വേണ്ടയോ എന്നതിൽ വിദ്യാഭ്യാസവകുപ്പിന് പോലും ആശയക്കുഴപ്പവുമാണിപ്പോൾ. അധികൃതരുടെ ആശയക്കുഴപ്പത്തിൽ പെട്ടുപോയത് അധ്യാപകരാണ്. ജോലിയിൽ ആത്മാർത്ഥമായി തുടരുമ്പോഴും ജീവിതം ഇവരുടെ മുന്നിൽ ഒരു ചോദ്യ ചിന്ഹമായി നിൽക്കുകയാണ്. കുരുന്നുകളുടെ മുഖം കാണുമ്പോൾ ജോലി ഉപേക്ഷിക്കാനും ഇവർക്കാകുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (59 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends