Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നോട്ടുബുക്കിലെ അവസാന താളിൽ പൊന്നു എഴുതിയത് ഹിന്ദിയിലെ ആദ്യാക്ഷരങ്ങൾ... ഇനി അവ അവസാന അക്ഷരങ്ങൾ....ക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരി ഇനിയില്ല....പാഠങ്ങൾ പഠിക്കാൻ കഴിയാത്ത ദിവസങ്ങളിൽ എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല ടീച്ചറെ...എന്ന് കരയാൻ ഇനി ദേവനന്ദ ഇല്ല....;ഓർമ്മകൾ ബാക്കിയാക്കി പൊന്നുവിന്റെ പുസ്തകങ്ങൾ .

29 FEBRUARY 2020 05:29 PM IST
മലയാളി വാര്‍ത്ത

അക്ഷരങ്ങളുടെ ലോകത്തേക്ക് അവൾ ചുവടുവെച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അറിവിന്റെ ലോകത്തെ ചവിട്ടുപടിയായ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥിയായിരുന്നു കേരളത്തിനാകെ വിങ്ങലായി മാറിയ ദേവനന്ദ എന്ന കുരുന്ന്. കാണാതായതിന്റെ രണ്ടാം നാൾ അവളുടെ ചേതനയറ്റ ശരീരം പുഴയിൽ നിന്നും കണ്ടുകിട്ടിയപ്പോൾ അലറിക്കരഞ്ഞത് മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും മാത്രമല്ല കേരള ജനത ഒന്നടങ്കമായിരുന്നു. അത്രയേറെ പ്രതീക്ഷയോടെയായിരുന്നു ലോകം അവൾക്കുവേണ്ടി കാത്തിരുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളെയും ബാക്കിയാക്കി പ്രാർത്ഥനകളെ വിഫലമാക്കി അവൾ മറ്റൊരു ലോകത്തേക്ക് യാത്രയായി.ഓർമ്മകൾ മാത്രം അവശേഷിപ്പിച്ച്. കുരുന്നുവിരലുകളാൽ അവളെഴുതിയ അക്ഷരങ്ങൾ പോലും ഇപ്പോൾ കണ്ണീരിൽ കുതിർന്നിരുന്നു.

ദേവനന്ദ അക്ഷരങ്ങൾ അറിഞ്ഞു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരിയായ മിടുമിടുക്കിയാണ് പൊലിഞ്ഞു പോയത്. ഭാവിയിൽ ഉയരങ്ങൾ കീഴടക്കുമെന്ന് കുഞ്ഞിലേ തെളിയിച്ച ദേവാനന്ദയെന്ന ദീപം പകുതിൽ കെട്ടുപോയത് അധ്യാപകർക്കുപോലും വിശ്വസിക്കാനാകുന്നില്ല. സ്‌കൂളിലെ പരീക്ഷകളിൽ എല്ലാം ഈ മിടുക്കി ഒന്നാമതായിരുന്നു. പരീക്ഷയുള്ള ദിവസങ്ങളിലെല്ലാം അവൾ എല്ലാം പഠിച്ചിട്ടായിരിക്കും എത്തുന്നത്. എന്തെങ്കിലും കാരണത്താൽ പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ ക്ലാസ്സിൽ എത്തുമ്പോ തന്നെ ഇക്കാര്യം ടീച്ചറിനെ അറിയിക്കും.ഇന്നത്തെ പരീക്ഷയ്ക്കു പഠിക്കാൻ പറ്റിയില്ല ടീച്ചറെ എന്ന് പറഞ്ഞവൾ കരയും . പഠിച്ചിട്ട് എത്തുന്ന ദിവസം ടീച്ചർ ക്ലാസ്സിൽ എത്തുമ്പോഴേ പറയും, ടീച്ചറേ ഇന്നു പപരീക്ഷയുണ്ടെന്ന്. അധ്യാപകരുടെ പ്രതീക്ഷയാണ് ജ്വലിച്ചു തുടങ്ങിയപ്പോൾ തന്നെ അണഞ്ഞത്. വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ ദേവനന്ദയുടെ അധ്യാപിക പ്രീത ദേവി തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയെ കണ്ണീരോടെ ഓർക്കുന്നു.തന്റെ നോട്ട്ബുക്കിൽ എല്ലാ ദിവസവും ഡേറ്റ് ഉൾപ്പെടെയാണു ദേവനന്ദ എഴുതാറുള്ളത്. തന്റെ നോട്ടുബുക്കിലെ അവസാന ദിവസമായി അടയാളപ്പെടുത്തിയിരിക്കുന്നത് ഈ മാസം 24 ആണ് . ദേവനന്ദ സ്‌കൂളിൽ അവസാനമായി എത്തിയ ദിവസം. അന്നവൾ ഹിന്ദിയുടെ ആദ്യക്ഷരങ്ങളാണ് എഴുതി തുടങ്ങിയത്. ഇനിയത് ഒരിക്കലും പൂർത്തിയാക്കാനാകാതെ കുഞ്ഞു മിടുക്കി ഈ ലോകത്തോട് എന്നന്നേക്കുമായി വിടപറഞ്ഞു. അക്ഷരങ്ങളെ തനിക്ക് പകരമായി നൽകികൊണ്ട്. ഇനി അവൾ ജീവിക്കുക ബാക്കിയാക്കിയ അവളുടെ വസ്തുക്കളിലൂടെയായിരിക്കും. പകുതി എഴുതി നിർത്തിയ അക്ഷരങ്ങളിലൂടെയും.

ഫെബ്രുവരി 27നു ദേവനന്ദയെന്ന ആറുവയസുകാരിയെ കാണാനില്ല എന്ന വാർത്ത പരന്നപ്പോൾ അവളെ തിരയാൻ ഒരു നാട് മുഴുവൻ ഒത്തു ചേർന്നിരുന്നു. അറിഞ്ഞവർ അറിഞ്ഞവർ വാർത്ത കൈമാറി. ദേശീയ മാധ്യമങ്ങൾ വരെ വാർത്ത ഏറ്റെടുത്തു. നാട് മുഴുവൻ പ്രാർത്ഥനയിലായി . എന്നാൽ ഒരു പകലും രാത്രിയും നീണ്ട തിരച്ചിൽ ഒടുവിൽ വിഫലമായത് കുരുന്നു ശരീരം വീടിനടുത്തുള്ള പുഴയിൽ നിന്നും കണ്ടെടുക്കുമ്പോൾ.
പ്രവാസിയായ അച്ഛൻ നാട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ തണുത്തുറഞ്ഞ ശരീരം. വിധി മറ്റൊന്നുകൂടി ആ അച്ഛനുവേണ്ടി കാത്തുവെച്ചിരുന്നു. നാലുമാസം മാത്രം പ്രായമുള്ള തന്റെ മകനെ ആദ്യമായി കണ്ടനിമിഷം തന്നെ തന്റെ ആറുവയസ്സുകാരി മകളെ അവസാനമായും കണ്ടു. ഒരു നാട് മുഴുവൻ വിതുമ്പിയ കറുത്ത ദിനം കൂടിയാണ് നാലുവർഷത്തിലൊരിക്കൽ മാത്രം എത്തിച്ചേരുന്ന ഫെബ്രുവരി മാസത്തിലെ അധിക ദിവസമായ ഇന്ന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (59 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends