Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

രാത്രിയിൽ നിലവിളി... ഇരുട്ട് മുറിയിൽ മർദ്ദനം... ദുരൂഹമായി ചങ്ങനാശ്ശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ മൂന്ന് മരണങ്ങളിലും .ദുരൂഹത ആരോപിച്ച് നാട്ടുകാർ

29 FEBRUARY 2020 07:11 PM IST
മലയാളി വാര്‍ത്ത

ചങ്ങനാശ്ശേരിയിലെ പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ മൂന്ന് അന്തേവാസികൾ ഒരാഴ്ചയ്ക്കിടെ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ രംഗത്ത്. അഗതി മന്ദിരത്തിനെതിരെ നിരവധി രൂക്ഷ ആരോപണങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്. അഗതിമന്ദിരത്തില്‍ ഇരുട്ടുമുറിയുണ്ടെന്നും ഇവിടെ അന്തേവാസികളെ മര്‍ദിക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു . സംഭവമറിഞ്ഞ് നിരവധിപേരാണ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുജീവന്‍ അഗതിമന്ദിരത്തിന് മുന്നില്‍ തടിച്ചുകൂടിയത്. സംഭവത്തിൽ ദുരൂഹത ആരോപിക്കുകയാണ് നാട്ടുകാർ. മൂന്ന് മരണങ്ങളും ഒരേ രീതിയിലാണ് സംഭവിച്ചതെന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെയാണ് അഗതി മന്ദിരത്തിനെതിരെ നാട്ടുകാർ ആരോപണങ്ങളുമായി എത്തിയത്.

പലദിവസവും രാത്രിയില്‍ നിലവിളികള്‍ കേള്‍ക്കാമെന്നും അന്തേവാസികളെ മര്‍ദിക്കാറുണ്ടെന്നുമാണ് അഗതിമന്ദിരത്തിന് സമീപത്ത് താമസിക്കുന്നവര്‍ വെളിപ്പെടുത്തുന്നത്. മോശപ്പെട്ട ഭക്ഷണപദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് ആഹാരം പാചകം നല്‍കിയിരുന്നതെന്നും പലപ്പോഴും മതിയായ ഭക്ഷണം പോലും അന്തേവാസികള്‍ക്ക് ലഭിച്ചിരുന്നില്ലെന്നും അഗതിമന്ദിരത്തിലെ മുന്‍ ജീവനക്കാരിയും വെളിപ്പെടുത്തി. ബഹളംവെയ്ക്കുന്ന അന്തേവാസികളെ കുത്തിവെപ്പ് നല്‍കിയും മരുന്ന് നല്‍കിയും മയക്കി കിടത്താറാണ് പതിവെന്നും അവര്‍ പറയുന്നു . രണ്ടുമാസത്തോളം ഇവിടെ ജോലിചെയ്തിരുന്ന ഇവരെ പിന്നീട് പുറത്താക്കുകയായിരുന്നു.

അതേസമയം, മരണങ്ങളില്‍ ദുരൂഹതയില്ലെന്ന് പുതുജീവന്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ വി.സി.ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. അന്തേവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൃത്യമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നുവെന്നും കൊറോണ, എച്ച് 1 എന്‍ 1 തുടങ്ങിയ രോഗങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരണം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 23-ാം തീയതിയാണ് അഗതി മന്ദിരത്തിലെ ആദ്യമരണം സംഭവിക്കുന്നത്. മുക്കൂട്ടുതറ സ്വദേശിനിയായ ഷെറിന്‍(44) ആണ് അന്ന് മരണപ്പെട്ടത്. രാത്രിയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആദ്യം നിരീക്ഷണമുറിയിലേക്ക് മാറ്റി. എന്നാല്‍ തളര്‍ച്ച ബാധിച്ചതോടെ പുഷ്പഗിരി ആശുപത്രിയിലേക്കും തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. ഈ വിവരം യുവതിയുടെ സഹോദരനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസെത്തി സഹോദരന്റെയടക്കം മൊഴി രേഖപ്പെടുത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കിയെന്നും ജോസഫ് പറഞ്ഞു.

ഫെബ്രുവരി 24-ാം തീയതി നാലുപേരെ കൂടി സമാന രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ രോഗികളുടെ വിവരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തുടര്‍ന്ന് മുപ്പത് പേരടങ്ങുന്ന ആരോഗ്യവകുപ്പിന്റെ സംഘം ആശുപത്രിയിലുള്ള രോഗികളെയും അഗതിമന്ദിരത്തിലെ അന്തേവാസികളെയും പരിശോധിച്ചു. ഇതിനിടെ തിരുവനന്തപുരം പേട്ട സ്വദേശിയായ ഗിരീഷ് തിരുവല്ലയിലെ ആശുപത്രിയില്‍വെച്ച് മരണപ്പെട്ടു. എന്നാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ കൊണ്ടുപോവുകയും സംസ്‌കരിക്കുകയും ചെയ്തു.തോട്ടക്കാട് സ്വദേശിയായ യോഹന്നാനാണ്(21) ശനിയാഴ്ച രാവിലെ മരിച്ചത്. ശ്വാസകോശത്തില്‍ ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമികമായ വിവരം. അഗതിമന്ദിരത്തിലെ ആറുപേര്‍ കൂടി ചികിത്സയിലാണെന്നും പുതുജീവന്‍ ട്രസ്റ്റ് എം.ഡി. വി.സി. ജോസഫ് വിശദീകരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (59 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends