ഇനിയും അവസരമുണ്ട്... ലൈഫ് പദ്ധതിയില്‍ ക്രെഡിറ്റ് വേണമെങ്കില്‍ എടുത്തോളൂ; ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി

ലൈഫ് പദ്ധതിക്കെതിരായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ഇടുങ്ങിയ മനസുകൊണ്ട് ഒരു രാഷ്ട്രീയത്തിനും മുന്നേറാനാകില്ലെന്ന് പിണറായി പറഞ്ഞു. പാവങ്ങളോട് ക്രൂരത കാണിക്കുന്നതിന് മുന്‍പ് പ്രതിപക്ഷ നേതാവ് ആലോചിക്കണമായിരുന്നു. പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റെതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളം പുനര്‍നിര്‍മ്മിക്കുന്ന ഘട്ടത്തിലും പ്രതിപക്ഷം മാറിനിന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയില്‍ പ്രതിപക്ഷം നിര്‍മ്മിച്ച വീടുകളുണ്ടെങ്കില്‍ ക്രെഡിറ്റ് എടുത്തോളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനോടും നാടിന്റെ ഭാവിയോടും ക്രൂരത കാണിച്ചവരാണ് പ്രതിപക്ഷം. പ്രതിപക്ഷം നന്നാവുമെന്ന് കരുതാനാവില്ലെന്നും ഇനിയും യോജിച്ച് നീങ്ങാന്‍ അവസരമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന്റെ ഭാവി വെല്ലുവിളി നേരിടുമ്പോാള്‍ നിഷേധാത്മകനിലപാട് സ്വീകരിക്കരുതെന്നും മിഷന്‍ പദ്ധതിയിലൂടെ നിര്‍മിച്ച രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തിയശേഷം മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























