പ്രതിഷേധവുമായി ബിജെപി... തിരുവനന്തപുരത്തെ തീര്‍ഥപാദമണ്ഡപം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥരെത്തി; പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി; ഒ. രാജഗോപാലുള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി; സ്ഥലത്ത് സംഘര്‍ഷം

തലസ്ഥാനത്തെ തീര്‍ഥപാദമണ്ഡപം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥരെത്തി. അതേസമയം പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഒ. രാജഗോപാലുള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയതോട രംഗം കൊഴുത്തു. സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നു.
കിഴക്കേകോട്ടയിലുള്ള വിദ്യാധിരാജ സഭയുടെ 65 സ്ഥലമാണ് തിരിച്ചെടുക്കുന്നത്. സ്ഥലത്തുള്ള ഒരു ക്ഷേത്രം മാത്രം വിദ്യാധിരാജ സഭക്ക് വിട്ടുനല്‍കാനാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. ക്ഷേത്രത്തിന് ചുറ്റമുള്ള 65 സെന്റ് സ്ഥലമാണ് സര്‍ക്കാര്‍ എറ്റെടുക്കുന്നത്.
തീര്‍ഥപാദമണ്ഡപത്തിലെ ഒരു പുതിയ സാംസ്‌കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം അടുത്ത മാസം 10 ആം തിയതി നടക്കാനിരിക്കെയാണ് റവന്യു വകുപ്പിന്റെ നടപടി. നേരത്തെ ഈ സ്ഥലത്തിന് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കം നിലനിന്നിരുന്നു. ഇത് കോടതിയില്‍ വരെ എത്തിയെങ്കിലും സ്ഥലം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കിയിരുന്നു അതിന് ശേഷമാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്.
നേരത്തെ ഈ സ്ഥലത്തിന് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കം നിലനിന്നിരുന്നു. ഇത് കോടതിയില്‍ വരെ എത്തിയെങ്കിലും സ്ഥലം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കിയിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്.
തീര്‍ത്ഥപാദ മണ്ഡപത്തിലെ 65 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് മുന്‍പാണ് ഇവിടെ സാംസ്‌കാരിക സമുച്ചയം പണിയാന്‍ തീരുമാനിച്ചത്. ഹൈക്കോടതി വിധി അനുകൂലമെന്നാണ് വിദ്യാധിധാജ സഭയുടെ വിശദീകരണം.
തര്‍ക്കസ്ഥലമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്ന ഭൂമിയിലാണ് ചട്ടമ്ബിസ്വാമിയുടെ സ്മാരകം നിര്‍മ്മിക്കുമെന്നുള്ള പ്രഖ്യാപനം വന്നത്. തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് 2019ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അനന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
വിദ്യാധിരാജ സഭക്ക് കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണു വ്യക്തമാക്കിയിരുന്നു. ചട്ടമ്ബിസ്വാമിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ 1976ലാണ് വിദ്യാധിരാജ സഭക്ക് സ്ഥലം നല്‍കുന്നത്. തുടര്‍ന്ന് രണ്ട് പ്രാവശ്യം സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും കോടതിയില്‍ നിന്ന് സഭക്ക് അനുകൂലമായി വിധി വന്നു. എന്നാല്‍ സ്ഥലം വിദ്യാധിരാജ സഭക്ക് സര്‍ക്കാര്‍ വിട്ടുകൊടുത്തിട്ടില്ല. പട്ടയം കിട്ടാത്ത സ്ഥലത്ത് ഏങ്ങനെ കെട്ടിടം നിര്‍മ്മിക്കുമെന്നാണ് ചോദ്യം.
https://www.facebook.com/Malayalivartha

























