Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നഗരത്തെ ചുട്ടെരിച്ച കണ്ണകി... തലസ്ഥാനത്തെ ഭക്തിയിലാക്കി ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി; ഇനിയുള്ള 10 നാള്‍ അനന്തപുരിക്ക് ഉറക്കമില്ല; വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ആറ്റുകാലമ്മയെ തേടിയെത്തുന്നത് ലക്ഷങ്ങള്‍; എല്ലാ തിരക്കുകളും മാറ്റി വച്ച് മുഖ്യമന്ത്രി കൂടി എത്തിയതോടെ ഒരുക്കങ്ങള്‍ പൂര്‍ണ സജ്ജം

01 MARCH 2020 01:01 PM IST
മലയാളി വാര്‍ത്ത

വിശ്വാസികളെ സംബന്ധിച്ച് ആറ്റുകാലമ്മ എല്ലാമെല്ലാമാണ്. വിളിച്ചാല്‍ വിളിപ്പുറത്തമ്മയാണ്. തന്റെ നേത്രാഗ്‌നിയില്‍ നിന്നും മധുര നഗരത്തെ ചുട്ടെരിച്ച കണ്ണകി അനന്തപുരിയ്ക്ക് ശാന്തയായ അമ്മയാണ്. ഇഷ്ടകാര്യ സാദ്ധ്യത്തിന് ഏറെ പേരുകേട്ട അമ്പലം. കല്യാണം, വീട് വയ്ക്കല്‍, പഠനം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും അമ്മ തുണയ്ക്കുമെന്ന് വിശ്വസിക്കുന്നവരാണ് അധികവും. സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട്.

അങ്ങനെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായിരിക്കുകയാണ്. കണ്ണകി ദേവിയെ കാപ്പുകെട്ടി ക്ഷേത്ര നടക്കു മുമ്പായി കുടിയിരുത്തിയതോടെ ഉത്സവ ചടങ്ങുകള്‍ക്ക് ആരഭം കുറിച്ചു. ഇനിയുള്ള 10 നാള്‍ അനന്തപുരി ഭക്തിസാന്ദ്രമാണ്.

കണ്ണകിയുടെ കഥ പറയുന്ന പാട്ടോടു കൂടിയാണ് തോറ്റം പാട്ട് ആരംഭിച്ചത്ത്. വിവിധ ഐതീഹ്യങ്ങളുടെ ചുവടു പിടിച്ചുള്ള ചിലപതികാരത്തിലെ കഥകളാണ് പാട്ടിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നത്. ഉത്സവത്തിന്റെ മൂന്നാം ദിനമായ വ്യാഴാഴ്ച കുത്തിയോട്ട വ്രതം ആരംഭിക്കും.

പ്രശസ്തമായ ആറ്റുകാല്‍ പൊങ്ക മാര്‍ച്ച് 9നാണ് നടക്കുക. ഇനിയുള്ള ദിനങ്ങള്‍ അനന്തപുരി ഭക്തി സാന്ദ്രമാണ്. ക്ഷേത്രവും പരിസരം വൈദ്യുത ദീപാലങ്കാരങ്ങളാല്‍ മുഖരിതമാണ്.

അതേസമയം എല്ലാ തിരക്കുകളും മാറ്റിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആറ്റുകാല്‍ പൊങ്കാലയുടെ ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസം വിലയിരുത്തി. എല്ലാ വകുപ്പുകളും തികഞ്ഞ ജാഗ്രതയോടെ ചുമതലകള്‍ നിര്‍വഹിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറ്റമറ്റ രീതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനുഭവം ധാരാളമുണ്ട്. അതു തുടരണം. നല്ല ചൂട് അനുഭവപ്പെടുന്നതിനാല്‍ എല്ലാ സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊങ്കാല പ്ലാസ്റ്റിക് രഹിതമാക്കാന്‍ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ഓരോ വകുപ്പും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. 2.8 കോടി രൂപയാണ് പൊങ്കാലയുടെ ഒരുക്കങ്ങള്‍ക്കായി അനുവദിച്ചത്. റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 200 വോളന്റിയര്‍മാരെ നിയോഗിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നഗരസഭ 3500 ജീവനക്കാരെ വിന്യസിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ 500 ഗ്രീന്‍ ആര്‍മി അംഗങ്ങള്‍ നേതൃത്വം നല്‍കും. 10,000 സ്റ്റീല്‍ ഗ്ലാസുകളും 3,000 പ്ലേറ്റുകളും ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും.

കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ നഗരത്തില്‍ 25 ടാങ്കുകള്‍ സ്ഥാപിക്കുകയും ടാങ്കറുകളില്‍ വെള്ളമെത്തിക്കുകയും ചെയ്യും. 1.5 കോടി രൂപ ചെലവഴിച്ചാണ് 32 നഗരസഭാ വാര്‍ഡുകള്‍ നവീകരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് 21 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. 10 ദിവസം 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. ആറ്റുകാല്‍ ക്ഷേത്രത്തിനു സമീപം പുതിയ ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ 14 സ്‌ക്വാഡുകള്‍ നഗരപരിധിയില്‍ പരിശോധന ആരംഭിച്ചു. ശുദ്ധജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ വിവിധ സ്രോതസ്സുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ജലത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ ഐരാണിമുട്ടം അടക്കമുള്ള സ്ഥലങ്ങളിലെ ടാങ്കറുകളില്‍ വാട്ടര്‍ അതോറിറ്റി വെള്ളം നിറച്ചുതുടങ്ങി. താല്കാലികമായി 1,270 ടാപ്പുകളും 50 ഷവറുകളും സ്ഥാപിക്കും. അഗ്‌നിരക്ഷാസേന നഗരത്തില്‍ 97 പോയിന്റുകള്‍ ക്രമീകരിച്ചു. ടാങ്കുകളില്‍ കുടിവെള്ളം നിറയ്ക്കാന്‍ സേനയുടെ വാഹനങ്ങള്‍ ഉപയോഗിക്കും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിക്കും. നഗരത്തിലെ ആശുപത്രികളില്‍ ആവശ്യമായ സൗകര്യം ഒരുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

ഉത്സവം നടക്കുന്ന പത്ത് ദിവസത്തേയ്ക്ക് ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് 85 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. പൊങ്കാലയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തും. സുരക്ഷയ്ക്കായി നഗരത്തില്‍ 3,000 മുതല്‍ 4,000 വരെ പോലീസുകാരെയാണ് നിയോഗിക്കുന്നത്. അങ്ങനെ ഒരു വിവാദത്തിനും ഇട നല്‍കാതെ ആറ്റുകാല്‍ മഹോത്സവത്തിന് തുടക്കമായി. ഇനിയെല്ലാം അമ്മ തന്നെ ശരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (2 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (3 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends