Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ദേവാനന്ദയുടെ അമ്മ; അത്തരം വാർത്തകൾ വേദനിപ്പിക്കുന്നുണ്ട്; ദുരൂഹത നീക്കി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം ;ചെരിപ്പ് ധരിക്കുന്ന കുട്ടിയുടെ കാലില്‍ സംഭവദിവസം ചെരിപ്പ് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍

01 MARCH 2020 10:30 AM IST
മലയാളി വാര്‍ത്ത

ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. അതെല്ലാം വേദനയുണ്ടാക്കുന്നുണ്ട്. അത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതേ എന്നാണ് ആ അമ്മ യാചിക്കുന്നത്. യൂട്യൂബ് ചാനലുകളിലും ചില ദൃശ്യമാധ്യമങ്ങളിലും മകള്‍ ഇളവൂരിലെ സമീപത്തെ ആറ് വഴിയുള്ള ക്ഷേത്രത്തില്‍ ഉത്സവവുമായി ബന്ധപ്പെട്ട് പോയി എന്ന തരത്തിലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കപ്പെടുന്നത്.

നെടുമണ്‍കാവ് ഇളവൂരിലെ വീട്ടില്‍ താന്‍ തുണി കഴുകുന്നതിന് മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ നോക്കാന്‍ ദേവനന്ദയോട് പറഞ്ഞ് മുന്‍ വശത്തെ കതക് പൂട്ടിയിരുന്നു. ശേഷം തുണി കഴുകി 15 മിനിറ്റിന് ശേഷം തിരികെ വന്നപ്പോഴാണ് മകളെ കാണാതായത്. ഗേറ്റ് പൂട്ടിയതിനാല്‍ വീട്ടിന്റെ പിറകുവശം വഴിയാവാം ദേവനന്ദ പുറത്ത് പോയിട്ടുണ്ടാകുക. ദുരൂഹത നീക്കി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നാണ് ധന്യ ഇപ്പോള്‍ അഭ്യര്‍ഥിക്കുന്നത്.

ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് ഞാന്‍ മോളോട് പറഞ്ഞിട്ടില്ല. മോള്‍ ഒരിക്കല്‍പ്പോലും ആറ്റിന്റെ മറുകരയിലുള്ള ക്ഷേത്രത്തിലും പോയിട്ടില്ല. അത്തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ് ആളില്ലാത്ത സമീപത്തെ വീട്ടിലും പോയിട്ടില്ല. ആ വീട്ടിലേക്ക് പൊലീസ് നായ പോയതുള്‍പ്പെടെ അന്വേഷിക്കിക്കേണ്ടതാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലം ഇതിനു മുന്‍പ് കുട്ടി കണ്ടിട്ടുകൂടിയില്ല. ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ശീലം അവള്‍ക്കില്ല. ഇതിന് പിന്നിലെ കുറ്റവാളിയെ കണ്ടെത്തണം. മോള്‍ അന്ന് വീട്ടില്‍ നിന്നത് സ്‌കൂള്‍ അവധിയായതിനാലാണ്. അല്ലാതെ ക്ഷേത്രത്തില്‍ പോകാനല്ല.' -ധന്യ പറയുന്നു.

''കുഞ്ഞ് ഒറ്റയ്ക്കു പുഴയിലേക്കു പോകില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ മുന്‍പൊരിക്കലും ദേവനന്ദ പോയിട്ടില്ല. മൃതദേഹത്തിനൊപ്പം കിട്ടിയ അമ്മയുടെ ഷാള്‍ ധരിച്ച് കുഞ്ഞ് ഇതുവരെ പുറത്ത് പോയിട്ടില്ല' മുത്തച്ഛന്‍ മോഹനന്‍പിള്ള പറയുന്നു

അതീവ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. ദേവനന്ദ ഇതിനു മുന്‍പ് ഒരിക്കല്‍ പോലും പുഴയുടെ തീരത്തേക്ക് പോയിട്ടില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ ക്ഷേത്രത്തില്‍ പോയിട്ടില്ല. വളരെ ചെറിയ പ്രായത്തില്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോയത് മറ്റൊരുവഴിയിലൂടെ ഓട്ടോറിക്ഷിലായിരുന്നു. കുട്ടിക്ക് ഒരിക്കലും തനിച്ച് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്താന്‍ കഴിയില്ല. പാലത്തില്‍ കയറിയപ്പോള്‍ വീണതാണെങ്കില്‍ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ സാധ്യതയില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് കുടുംബാംഗങ്ങള്‍.

വീടിനു പുറത്തേക്കുപോലും ദേവനന്ദ തനിച്ചു പോയിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുന്നു. ദേവനന്ദയെ കാണാതായ നിമിഷം മുതല്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാരും കുടുംബാംഗങ്ങളും പറഞ്ഞിരുന്നു.മരണം വെള്ളത്തില്‍ മുങ്ങിയാണെന്നും പരുക്കുകളില്ലെന്നുമുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ദുരൂഹതകള്‍ നീക്കുന്നതല്ലെന്ന നിലപാടിലാണ് തന്നെയാണ് കുടുംബാഗങ്ങള്‍. ദേവനന്ദയെപ്പൊലൊരു ആറുവയസ്സുകാരിക്ക് ഒറ്റയ്ക്കുപോകാവുന്ന വഴിയിലൂടെയല്ല പൊലീസ് നായ സഞ്ചരിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്ന് ആരും വിശ്വസിക്കുന്നില്ല. കുട്ടിയെ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണു ബന്ധുക്കളുടേത്. കാണാതായ ദിവസം കുട്ടി വീട്ടില്‍ നിന്നപ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നു.

അമ്മ തുണി കഴുകുന്നിടത്തേക്കു പോയപ്പോള്‍ ഇല്ലാതിരുന്ന ഷാള്‍ പക്ഷേ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു. വീടിനു പുറത്തിറങ്ങുമ്പോള്‍ ചെരിപ്പ് ധരിക്കുന്ന കുട്ടിയുടെ കാലില്‍ സംഭവദിവസം ചെരിപ്പ് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

'ദേവനന്ദ ഒറ്റയ്ക്ക്, ആരോടും പറയാതെ എവിടേക്കും പോകില്ലെന്ന കാര്യം ഉറപ്പാണ്. വീടിനകത്തു കളിക്കുമ്പോള്‍ മാത്രമാണു ഷാള്‍ ചുറ്റിയിരുന്നത്. അതെടുത്തു പുറത്തേക്കു പോകാറേയില്ല. ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ സ്വീകരണമുറിയിലെ സെറ്റിയിലുണ്ടായിരുന്നു ഷാള്‍. മോളെ കാണാതായി അകത്തേക്കു കയറിപ്പോഴാണു ഷാളും കാണാനില്ലെന്ന് അറിഞ്ഞത്. മോളുടെ മരണത്തിനു പിന്നിലെ സത്യം പുറത്തു കൊണ്ടു വരണം.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (58 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends