Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആ സാറാണ് ഈ സാര്‍... ഏനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പിണറായി സാറിനെ കാണാന്‍ ആരെങ്കിലും സഹായിക്കണം... ഭിന്നശേഷിക്കാരനായ മണികണ്ഠന്റെ ആഗ്രഹം സഫലമായി; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടി

01 MARCH 2020 03:08 PM IST
മലയാളി വാര്‍ത്ത

മുഖം നോക്കാതെ പറയും പറയുന്നതുപോലെ പ്രവര്‍ത്തിക്കും. അതാണ് പിണറായി സാര്‍. ആ സാറിനെ കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഏനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പിണറായി സാറിനെ കാണാന്‍ ആരെങ്കിലും സഹായിക്കണം... ഇതായിരുന്നു ജന്മനാ ശാരീരിക അവശതകള്‍ മൂലം ശയ്യാവലംബിയായ മണികണ്ഠന്റെ ഏറെനാളായുള്ള ആഗ്രഹം. മുഖ്യമന്ത്രി പിണറായി വിജയനെ ഒരു തവണയെങ്കിലും നേരില്‍ കണ്ടാല്‍ മാത്രം മതി. ഈ ആഗ്രഹമാണ് കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി സാക്ഷാത്കരിച്ചത്. കാച്ചാണിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി മണികണ്ഠന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.

ലൈഫ് ഭവന പദ്ധതി വഴി രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്ന ഈ സുദിനത്തിലാണ് മണികണ്ഠന്റെ ആഗ്രഹവും സഫലമായത്. 43 വയസുള്ള മണികണ്ഠന് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ കാണണമെന്ന മണികണ്ഠന്റെ ആഗ്രഹം പരിചയക്കാരായ പാര്‍ട്ടി സഖാക്കള്‍ വഴി പ്രാദേശിക പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു.

ലൈഫ് ഭവന പദ്ധതിയില്‍ കരകുളം ഏണിക്കരയില്‍ നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയ മുഖ്യമന്ത്രി മണികണ്ഠന്റെ വീട്ടിലേക്കുമെത്തി. കുറച്ച് സമയം മണികണ്ഠനോടൊപ്പം ചെലവഴിച്ച മുഖ്യമന്ത്രി സുഖവിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു.

ഫെബ്രുവരി 29 അതിവര്‍ഷ ദിനമാണെന്ന് മണികണ്ഠനെ ഓര്‍മിപ്പിച്ചു. തനിക്കു സമ്മാനിച്ച പുസ്തകം ഒപ്പിട്ടശേഷം മണികണ്ഠനു തിരികെ നല്‍കിയാണു മുഖ്യമന്ത്രി മടങ്ങിയത്. ഉറച്ച നിലപാടുളള നേതാവായതിനാലും പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്ന ശൈലിയുമാണു തന്നെ പിണറായിലേക്ക് ആകര്‍ഷിച്ചതെന്നു മണികണ്ഠന്‍ പറഞ്ഞു.

സ്‌കൂളില്‍ പോകാതെ എഴുത്തും വായനയും പഠിച്ച മണികണ്ഠന് ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളാണ് ഇഷ്ടം. സഞ്ചാര പരിമിതികളെ സമൂഹമാധ്യമങ്ങള്‍ വഴി മറികടക്കുന്ന മണികണ്ഠന്‍ വിവിധ ഗ്രൂപ്പുകളിലെ സജീവ സാന്നിധ്യമാണ്. മണികണ്ഠന്‍ നാട്ടുകാര്‍ക്കും പ്രിയങ്കരന്‍. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നു വിരമിച്ച പരമേശ്വരന്‍ നായരുടെയും രമാദേവിയുടെയും മൂന്നാമത്തെ മകനാണ്. സഹോദരന്‍ ബിജു കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ജീവനക്കാരനും സഹോദരി ബിന്ദു അധ്യാപികയുമാണ്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മണികണ്ഠനെ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് വളരെ സന്തോഷം നല്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്

മുഖ്യമന്ത്രിയെന്ന നിലയില്‍ ഏറെ സന്തോഷമുള്ള ദിവസമാണ് ഇന്ന്. എല്‍ഡി എഫ് സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്ന എല്ലാവര്‍ക്കും വീടെന്ന സ്വപ്നം പാതിവഴി പിന്നിട്ടിരിക്കുകയാണിന്ന്. ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീട് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കരകുളം ഏണിക്കരയിലെ ചന്ദ്രന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തു.

അതിനു അടുത്ത് കാച്ചാണിയിലാണ് ജന്മനാ ശാരീരിക അവശതകള്‍ മൂലം ശയ്യാവലംബിയായ മണികണ്ഠന്റെ വീട്. മണികണ്ഠന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒന്ന് കാണണം എന്നത്. പരിചയക്കാരായ പാര്‍ടി സഖാക്കള്‍ വഴി പ്രാദേശിക പാര്ടി നേതൃത്വം ഈ വിവരം അറിയിച്ചപ്പോള്‍ തന്നെ അടുത്ത അവസരത്തില്‍ മണികണ്ഠനെ വീട്ടില്‍ പോയി കാണാം എന്ന് തീരുമാനിച്ചിരുന്നു. ലൈഫ് വഴി രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്ന ഈ സുദിനത്തില്‍ തന്നെ മണികണ്ഠനെ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് വളരെ സന്തോഷം നല്‍കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (2 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (3 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends