അതെന്താ നമ്മിളിങ്ങനെ... സോഷ്യല്‍ മീഡിയ കീഴടക്കി 61 കാരന്‍ ദിനേഷ് മോഹന്‍; 130 കിലോയിലധികം കടന്ന ശരീര ഭാരത്തെ 78 കിലോയിലെത്തിച്ചത് കഠിന പ്രയത്‌നം ഒന്നുകൊണ്ടു മാത്രം; ഡിപ്രഷന്‍ കാരണം എല്ലാം നഷ്ടമാകുമെന്ന സ്ഥലത്ത് നിന്നാണ് ദിനേഷ് ഈ നിലയ്‌ക്കെത്തിയത്

പ്രായം 61 വയസെങ്കിലും ദിനേഷ് മോഹന്‍ സുന്ദരികള്‍ക്കൊപ്പം ഇടിച്ച് നില്‍ക്കുന്ന ഹോട്ട് മോഡലാണ്. 6 അടി ഉയരം, 78 കിലോ ഭാരം, 40 ഇഞ്ച് നെഞ്ചളവ്, 32 ഇഞ്ച് വെയ്സ്റ്റ്, 36 ഇഞ്ച് ബട്ടക്‌സ്, നീല നിറത്തിലെ തിളങ്ങിയ കണ്ണുകള്‍, സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലിലെ ഹെയര്‍ സ്റ്റൈല്‍... പോരെ സുന്ദരികളുടെ ഹീറോയാകാന്‍. ഇന്‍സ്റ്റഗ്രാമില്‍ 71.2 കെ. ഫോളേവേഴ്‌സാണ് ഇദ്ദേഹത്തിനുള്ളത്. മോഡല്‍, ആക്ടര്‍, മോട്ടിവേഷനല്‍ സ്പീക്കര്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ് ദിനേഷ് മോഹന്‍ എന്ന ഹോട്ട് മോഡല്‍. പ്രായം 61 ആയെങ്കിലും 31 ന്റെ ചെറുപ്പമാണ്. ഹോട്ട് മോഡല്‍ എന്നാണ് ഇദ്ദേഹം മോഡലിംഗ് രംഗത്ത് അറിയപ്പെടുന്നത്. അദ്ദേഹത്തെ കണ്ടാല്‍ ആരും നോക്കിപ്പോകും. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് കൊണ്ടും നീലക്കണ്ണുകള്‍ കൊണ്ടും ഫാഷന്‍ ലോകത്തെ കീഴടക്കുന്ന ദിനേഷ് അഞ്ച് വര്‍ഷം മുന്‍പ് വരെ ഇങ്ങനെയേ അല്ലായിരുന്നു.
ഹരിയാനയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് 130 കിലോ ആയിരുന്നു ഭാരം. ഇഷ്ടമുള്ള ആഹാരം കഴിച്ച് കഴിച്ച് പൊണ്ണത്തടി മനസ്സിനെയും ശരീരത്തെയും ഒരുപോലെ ബാധിച്ചു. അഞ്ചു വര്‍ഷം മുന്‍പു വരെ ഡല്‍ഹി സ്വദേശി ദിനേഷിന്റെ തൂക്കം 130 കിലോഗ്രാം ആയിരുന്നു. ഹരിയാനയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥന്‍. ആഹാരം കഴിക്കാന്‍ ഏറെ ഇഷ്ടം. വെണ്ണ പുരട്ടിയ പറാത്തയും, സമൂസയും കേക്കും പേസ്ട്രിയുമെല്ലാം ഇഷ്ടം പോലെ കഴിക്കുകയും ചെയ്തു. പകലും രാത്രിയും വ്യത്യാസമില്ലാതെ ആഹാരം കഴിച്ചപ്പോള്‍ ശരീരം വളര്‍ന്നു. പൊണ്ണത്തടി മനസ്സിനെയും ശരീരത്തെയും ഒരുപോലെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ 2004ല്‍ വൊളന്ററി റിട്ടയര്‍മെന്റ് വാങ്ങി.
ഡിപ്രഷന്റെ കടുത്ത ദിനങ്ങളിലൂടെയാണ് ദിനേഷ് മോഹന്‍ പിന്നീടു കടന്നു പോയത്. ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവും ശരീരത്തെ ഉലച്ചു. മനസ്സിന്റെ താളം തെറ്റിത്തുടങ്ങിയതോടെ മനശാസ്ത്രജ്ഞരെ അഭയം പ്രാപിച്ചു. 130 കിലോഗ്രാം ഭാരം താങ്ങാനാകാതെ കാലുകള്‍ കുഴഞ്ഞു. ഒമ്പതു മാസത്തോളം കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാതെ കിടന്നു. ആ കിടപ്പാണ് അദ്ദേഹത്തെ മാറ്റി മാറിച്ചത്. ബന്ധുക്കള്‍ക്ക് താന്‍ ഒരിക്കലും ഒരു ഭാരമാകരുതെന്ന് ചിന്തിച്ച ദിനേഷ് വ്യയാമം ആരംഭിച്ചു. ആറു മാസം കൊണ്ട് 50 കിലോഗ്രാം ഭാരം കുറച്ചു. ശരീരം വഴങ്ങിത്തുടങ്ങിയതോടെ മനസ്സും ശരിയായി. 2016 ലായിരുന്നു അദ്യ ഫോട്ടോഷൂട്ട്. അതിനുശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ദിനേഷിന്. പ്രമുഖ ഡിസൈനര്‍മാരുടെയും ബ്രാന്‍ഡുകളുടെയും മോഡല്‍, വോഗ് ഉള്‍പ്പെടെ പ്രമുഖ മാഗസിനുകളില്‍ കവര്‍ മോഡല്‍. കൂടാതെ സല്‍മാന്‍ ഖാനോടൊപ്പം 'ഭാരത്' എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.
കേരളവുമായും ബന്ധമുണ്ട് ദിനേഷിന്, സെവന്‍ ഹില്‍സ് ചായയുടെ പരസ്യത്തില്‍ മുണ്ടെടുത്തു പൂമുഖത്തു പത്രം വായിച്ചിരിക്കുന്ന സുന്ദരന്‍ ദിനേഷ് തന്നെയാണ്. കൂടാതെ ഒട്ടേറെ ഫാഷന്‍ ഷോകള്‍ക്കും ഫോട്ടോ ഷൂട്ടുകള്‍ക്കുമായും കേരളത്തില്‍ വന്നിട്ടുണ്ട്. അറുപത്തിയൊന്നാം വയസ്സിലും ദിവസവും 50 പുഷ്അപ്‌സ് എടുക്കുന്നുണ്ട് ദിനേഷ്. ഈ പ്രായത്തിലും അദ്ദേഹത്തെ ആരോഗ്യവാനാക്കുന്നത് ജീവിതരീതിയില്‍ വരുത്തിയ മാറ്റം തന്നെയാണ്. ദിനേഷ് മോഹന്റെ ഈ തിരിച്ചു വരവ് എല്ലാവര്‍ക്കും ഒരു പാഠമാണ്. 30 വയസ് കഴിയുമ്പോഴേ ഒന്നിനും കൊള്ളില്ലെന്ന് കരുതുന്നവരാണ് മിക്കവരും. എന്നാല്‍ അതല്ല, അല്‍പം ശരീരത്തിന് വേണ്ടി സമയം കണ്ടെത്തിയാല്‍ ആര്‍ക്കും ഇതുപോലെയെത്താം. അതാണ് ഈ 61 കാരന്‍ നമുക്ക് നല്‍കുന്ന പാഠം.
https://www.facebook.com/Malayalivartha

























