തീരാവേദനയായി മൂന്ന് പിഞ്ച് കുരുന്നുകള്‍, രണ്ടാഴ്ചയ്ക്കുള്ളില്‍ കൊട്ടിയത്തും പരിസരത്തുമായി മുങ്ങിമരിച്ച കുട്ടികള്‍ക്ക് മുന്നിൽ കേരളത്തിന്റെ നെഞ്ച് പൊട്ടുകയാണ്... ഒപ്പം ഉത്തരത്തിനായി കാത്തിരിക്കുന്നു...

രാജീവ്, ഐശ്വര്യ , കാവ്യ, മുഹമ്മദ് ഷാഫി, ദേവനന്ദ തീരാവേദനയായി മൂന്ന് പിഞ്ച് കുരുന്നുകള്‍. കണ്ണന്‍, നാസറുദ്ദീന്‍, മോഹനന്‍ പിള്ള ആ മൂന്ന് പിതാക്കന്‍മാര്‍. ഇവരുടെ മാത്രമല്ല കേരളത്തിന്റെ നെഞ്ച് പൊട്ടുകയാണ്. ഒപ്പം ഉത്തരത്തിനായി കേരളം കാത്തിരിക്കുന്നു. നീതീക്കായി കേരളം ആവശ്യപ്പെടുന്നു. രണ്ടാഴ്ചക്കിടെ ആഴങ്ങളില്‍ പൊലിഞ്ഞ് മൂന്നു കുരുന്നുകളുടെ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. കൊല്ലം പുന്തലത്താഴത്ത് കോര്‍പ്പറേഷന്‍ സ്ഥലത്തെ വെള്ളക്കെട്ടില്‍ വീണ് പത്തുവയസ്സുകാരി കാവ്യ കണ്ണന്‍ ദാരുണമായി മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുന്‍പായിരുന്നു ദേവനന്ദ ഇത്തിക്കര ആറിന്റെ കയങ്ങളിലേക്ക് മറഞ്ഞത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കൊട്ടിയത്തും പരിസരത്തുമായി മുങ്ങിമരിച്ചത് മൂന്നുകുട്ടികള്‍. കൊല്ലം കോര്‍പ്പറേഷന്റെ ഞാങ്കടവ് കുടിവെള്ളപദ്ധതിക്കുവേണ്ടി പുന്തലത്താഴം വസൂരിച്ചിറയില്‍ നിര്‍മിക്കുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണാണ് കാവ്യ കണ്ണന്‍ മരിച്ചത്. സമീപത്ത് കൃഷിക്കായി ഉപയോഗിച്ചിരുന്ന വെള്ളച്ചാല്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ച് വലിയകുളംപോലെയാക്കി നിര്‍മാണപ്രവൃത്തികള്‍ക്ക് വെള്ളമെടുക്കാന്‍ ഉപയോഗിക്കുകയായിരുന്നു. കരാറുകാരന്റെ സൗകര്യത്തിനുവേണ്ടി കുഴികുത്തിയെങ്കിലും സുരക്ഷാനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ട്യൂഷന് പോയശേഷം നാലു വയസ്സുകാരി അനുജത്തിയോടൊപ്പം നടന്നുവരവേ തലകീഴായി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഒരു സുരക്ഷാനടപടിയുമില്ലാതെ അനധികൃതമായി കുളംകുഴിച്ചതിന് നടപടികള്‍ സ്വീകരിക്കാന്‍ ആരുമില്ലെന്നതാണവസ്ഥ. കഴിഞ്ഞ 22-നാണ് കൊട്ടിയത്ത് സ്വകാര്യ വിദ്യാലയത്തില്‍ പഠിക്കുന്ന മുഹമ്മദ് ഷാഫിയെന്ന പതിനേഴുകാരന്‍ മുഖത്തലയ്ക്കുസമീപം കുഴിവെട്ടിക്കുളത്തില്‍ മുങ്ങി മരിച്ചത്. കൂട്ടുകാരായ ഒന്‍പതു പേരുമായി കുളിക്കാന്‍പോയതായി പറയുന്നു. മരിച്ചനിലയിലാണ് പിന്നീട് കണ്ടെത്തിയത്. മരണത്തില്‍സംശയം ഉന്നയിച്ച് രക്ഷിതാക്കള്‍ അടുത്തദിവസം തന്നെ കൊട്ടിയം പോലീസിന് പരാതി നല്‍കിയിരുന്നു. വിശദമായ പോസ്റ്റ്േമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ അന്വേഷണം വ്യാപകമാക്കൂ എന്നാണ് പോലീസ് പറയുന്നത്. മയ്യനാട് വെള്ളാപ്പില്‍മുക്കിനടുത്ത് രാജീവ് നിവാസില്‍ രാമചന്ദ്രന്റെ മകന്‍ രാജീവ് പുത്തന്‍കുളത്തില്‍ മുങ്ങിമരിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിരുദ വിദ്യാര്‍ഥിയായ പാരിപ്പള്ളി സ്വദേശി ഐശ്വര്യ ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ചത്. ഒരു മരണത്തിനും കൃത്യമായ ഉത്തരമില്ല. നിരവധി കുട്ടികള്‍ കളിക്കുന്ന പൊതുസ്ഥലത്ത് ഒരു സുരക്ഷയും ഒരുക്കാതെ വലിയകുളം കുഴിച്ചതാണ് എന്റെ കുഞ്ഞിന്റെ മരണത്തിന് വഴിയൊരുക്കിയത്. ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും തുടര്‍നടപടികളൊന്നുമുണ്ടായില്ല. പോലീസ് കമ്മിഷണറടക്കം ഉന്നതര്‍ക്ക് പരാതി നല്‍കി. മുഖ്യമന്ത്രിക്കും പരാതി നല്‍കും. നീതി തേടി ഏതറ്റംവരെയും പോകാനാണ് തീരുമാനം. മകന്‍ മുഹമ്മദ് ഷാഫി മരിച്ചതിന്റെ തൊട്ടടുത്ത ദിവസംതന്നെ കൊട്ടിയം പോലീസിന് പരാതി നല്‍കിയിരുന്നു. മകനോടൊപ്പം മറ്റ് ഒന്‍പതു പേരുണ്ടായിരുന്നെങ്കിലും എല്ലാവരെയും ചോദ്യം ചെയ്യാന്‍പോലും തയ്യാറായിട്ടില്ല. അവന്റെ കൈയില്‍ വിലകൂടിയ വാച്ചും 5,00 രൂപയിലധികം പണവും അവന്റെ ഷൂവും കണ്ടെത്താനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ പലരും സംഭവം നടന്നയുടന്‍ കടന്നുകളഞ്ഞതായാണ് വിവരം. പരസ്പരവിരുധമായി ഒപ്പമുണ്ടായിരന്നവര്‍ സംസാരിക്കുന്നതും സംശയത്തനിടയാക്കുന്നു.
https://www.facebook.com/Malayalivartha

























