നിങ്ങള് വേണോ അവരും വേണം... ഇന്ത്യയില്‍ മുസ്ലിംകള്‍ ഉള്ളതു കൊണ്ടാണ് ബാക്കിയുള്ളവര്‍ ഹിന്ദുക്കളായി തുടരുന്നതെന്ന് തൃണമൂല്‍ എംപി; അവര്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുവല്ല, ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരുമാണ് മഹുവ മൊയ്ത്രയുടെ പ്രസ്താവന വൈറലാകുന്നു

ഡല്‍ഹിയിലെ കലാപം ഏതാണ്ട് കെട്ടടുങ്ങിയ മട്ടാണ്. അതേസമയം നേതാക്കള്‍ തമ്മിലുള്ള വാക് പോര് തുടരുകയാണ്. വലിയൊരു വിവാദ വെളിപ്പെടുത്തലുമായി തൃണമൂല്‍ എംപി മഹുവ മൊയ്ത്ര രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ മുസ്ലിംകള്‍ ഉള്ളതു കൊണ്ടാണ് ബാക്കിയുള്ളവര്‍ ഹിന്ദുക്കളായി തുടരുന്നതെന്ന് മഹുവ മൊയ്ത്ര പറയുന്നത്. മുസ്ലിംകള്‍ ഇല്ലായിരുന്നെങ്കില്‍ ഹിന്ദുക്കള്‍ക്ക് പകരം ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരുമായിരിക്കുമെന്ന് മഹുവ ട്വിറ്ററില്‍ കുറിച്ചു. പാര്‍ലമെന്റിന് അകത്തും പുറത്തും ബിജെപിയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മഹുവ മൊയ്ത്ര. നേരത്തെ, ഡല്‍ഹി കത്തുമ്പോള്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ് എന്ന് അവര്‍ ആരോപിച്ചിരുന്നു. ഇത് നാണക്കേടാണെന്നും ഇതില്‍ നിന്ന് മോദിക്കും അമിത് ഷാക്കും ഒളിച്ചോടാനാകില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
വിദ്വേഷ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കാത്ത പോലിസ് നടപടിയെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരുപാട് പേര്‍ മരിച്ചു വീണിട്ടും എന്തുകൊണ്ടാണ് ബിജെപി നേതാക്കള്‍ക്കെതിരേ കൊലപാതകത്തിനും രാജ്യദ്രോഹക്കുറ്റത്തിനും കേസെടുക്കാത്തതെന്നായിരുന്നു അവരുടെ ചോദ്യം. ലോക്‌സഭയില്‍ മോദി സര്‍ക്കാറിനെ വിറപ്പിച്ച് നേരത്തെ മഹുവ മൊയ്ത്ര ആഞ്ഞടിച്ചിരുന്നു. പൗരത്വഭേദഗതി നിയമത്തെയും അതിനെതിരായ പ്രക്ഷോഭങ്ങളെ കൈകാര്യംചെയ്യുന്ന രീതിയെയും അവര്‍ നിശിതമായി വിമര്‍ശിച്ചു. ഞങ്ങളുടെ പിതാക്കളെ ഭീകരവാദികളും ഞങ്ങളുടെ മക്കളെ ദേശദ്രോഹികളുമാക്കുന്ന നാസി ഭരണകൂടത്തിന്റെ അതേ ആഖ്യാനമാണ് ബി.ജെ.പി നിര്‍മിച്ചെടുക്കുന്നത്.
പൗരത്വ നിയമത്തിനെതിരെ സമരംചെയ്യുന്നവരെ ഒറ്റുകാരും ഭീകരവാദികളുമായും വിശേഷിപ്പിച്ച കേന്ദ്രമന്ത്രി അനുരാഗ് ഠാകുറിന്റെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രസ്താവനകളെ സൂചിപ്പിച്ച് അവര്‍ പറഞ്ഞു. ആദ്യം ചാപ്പ കുത്തി, പിന്നെ അവകാശങ്ങള്‍ നിഷേധിച്ചു, ഒടുവില്‍ ഉന്മൂലനംചെയ്യാനുള്ള ഈ മാക്യവെല്ലിയന്‍ കുതന്ത്രത്തിന്റെ ഭാഗമാണ് പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും. എന്നാല്‍, ഇതിന്, ബി.ജെ.പിക്ക് വോട്ടുചെയ്തവരുടെ പിന്തുണ ഇല്ല എന്ന കാര്യം സര്‍ക്കാര്‍ മറക്കരുത്.
തങ്ങള്‍ നേടിയ 'ചരിത്രപരമായ ജനവിധി'ക്ക് വോട്ടുചെയ്ത 67 ശതമാനത്തില്‍ 37 ശതമാനത്തിന്റെ പിന്തുണയേ ഉള്ളൂ എന്ന് ബി.ജെ.പി ഓര്‍ക്കുന്നത് നന്ന്. വോട്ടുചെയ്തവരെയെല്ലാം മോദി സര്‍ക്കാര്‍ വഞ്ചിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫാഷിസത്തിന്റെ ആദ്യലക്ഷണങ്ങളാണ് രാജ്യത്ത് കണ്ടുതുടങ്ങിയിരിക്കുന്നത് എന്ന കുറ്റപ്പെടുത്തലോടെ കഴിഞ്ഞ ജൂണില്‍ മഹുവ മൊയ്ത്ര കേന്ദ്ര സര്‍ക്കാറിനെതിരെ നടത്തിയ വിമര്‍ശന പ്രസംഗം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ലോക്‌സഭയില്‍ നടത്തിയ കന്നി പ്രസംഗത്തിലും ബിജെപിയെ മഹുവ മൊയ്ത്ര വിറപ്പിച്ച് കളഞ്ഞു. മഹുവയുടെ തീപ്പൊരി പ്രസംഗം പ്രതിപക്ഷത്തെ അംഗങ്ങളുടേയും കണ്ണ് തളളിച്ചു. ആദ്യം കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ പ്രിയങ്കരിയായിരുന്നു മഹുവ. പിന്നീട് മമത ബാനര്‍ജിക്കൊപ്പം ചേര്‍ന്നു. മഹുവയുടെ തീ ചിതറുന്ന പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു
പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്രയുടെ ലോക്‌സഭയിലേക്കുളള കന്നി പ്രവേശം. 2009ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മഹുവ രാഹുല്‍ ഗാന്ധിയുടെ ആം ആദ്മി കാ സിപാഹി പദ്ധതിയുടെ മുന്നണി പോരാളി ആയിരുന്നു. കോണ്‍ഗ്രസിന് ബംഗാളില്‍ അടിത്തറ നഷ്ടപ്പെട്ടതോടെ മഹുവ തൃണമൂലിലേക്ക് ചാടി. ആദ്യമായി ലോക്‌സഭയില്‍ എത്തിയ മഹുവ പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഒരുപോലെ ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























