Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പാലാരിവട്ടം പൂജപ്പുര വഴി... തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും അതുകഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പും വരുന്ന സമയത്ത് കേസുകളില്‍മേല്‍ നടപടി ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍; മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം കേസില്‍ പ്രതിചേര്‍ത്തേക്കും

01 MARCH 2020 01:24 PM IST
മലയാളി വാര്‍ത്ത

ആവശ്യത്തിന് തെളിവില്ലെങ്കിലും മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം കേസില്‍ പ്രതിചേര്‍ത്തേക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സമ്മതം ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവിക്ക് വിജിലന്‍സ് പൂജപ്പുര യൂണിറ്റ് കത്തെഴുതും. ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ക്കാനുള്ള തെളിവ് കിട്ടിയിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ തീരുമാനം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. തദ്ദേശ തെരഞ്ഞടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ അഴിമതി കേസുകളില്‍ മുന്‍ മന്ത്രിമാരെ പ്രതി ചേര്‍ക്കുന്നത് ഗുണം ചെയ്യുമെന്ന് ഇടതുമുന്നണി കരുതുന്നു.  ഇബ്രാഹിംകുഞ്ഞിനെ മൂന്നുതവണയാണ് ചോദ്യം ചെയ്തത്.എന്നിട്ടും പര്യാപ്തമായ വിവരങ്ങള്‍ ലഭിച്ചില്ല. ഇബ്രാഹിം കുഞ്ഞിന്റെ മൊഴിയില്‍ വൈരുദധ്യമുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.

പാലാരിവട്ടം ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ച സ്വകാര്യകമ്പനിക്ക് 8.25കോടി നല്‍കാന്‍ ഉത്തരവിട്ടത് മന്ത്രിയാണെന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സൂരജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ പറഞ്ഞതോടെയാണ് ഇബ്രാഹിംകുഞ്ഞ് കുരുങ്ങിയത്. എന്നാല്‍ അസിസ്റ്റന്റു മുതല്‍ ഗവണ്‍മെന്റ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥര്‍ അനുകൂല തീരുമാനം എടുത്ത ഫയലില്‍ താന്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് ഇബ്രാഹിംകുഞ്ഞ് മൊഴി നല്‍കി.

 


മന്ത്രിയുടെ നിര്‍ദ്ദേശമില്ലാതെ എട്ടേകാല്‍ കോടി മുന്‍കൂറായി നല്‍കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. തുക മുന്‍കൂറായി നല്‍കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. അത്തരമൊരു ഫയല്‍ മന്ത്രി തന്നെയാണ് ഒപ്പിടേണ്ടത്. മുന്‍കൂര്‍ തുക നല്‍കണമെന്ന് കരാറില്‍ പറഞ്ഞിട്ടില്ല. ആര്‍. ഡി . എസ് പ്രോജക്റ്റ് എന്ന കമ്പനിയാണ് പദ്ധതി നടപ്പിലാക്കിയത്.

ഇബ്രാഹിംകുഞ്ഞിനെ പിടിച്ചാല്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖരിലേക്ക് ചങ്ങല നീങ്ങുമോ എന്ന ഭയത്തിലാണ് മുസ്ലിം ലീഗ്. റെജീന കേസില്‍ രാജിവച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുത്താണ് ഇബ്രാഹിം കുഞ്ഞിനെ മന്ത്രിയാക്കിയത്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഇബ്രാഹിംകുഞ്ഞ്.

മുന്‍കൂര്‍ തുക നല്‍കി എന്ന ആരോപണം കൊണ്ട് മാത്രം സൂരജിനെ ശിക്ഷിക്കാനാവില്ല. കാരണം ഒരു ഫയല്‍ പല തട്ടില്‍ പരിശോധിച്ച ശേഷമാണ് സെക്രട്ടറിക്ക് മുന്നിലെത്തുന്നത്. സെക്രട്ടറിക്ക് മാത്രം ഇത്തരം ഫയലുകളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. സീനിയര്‍ ഐ. എ എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫയല്‍ കണ്ടിട്ടുണ്ട്. പലിശ ഈടാക്കാതെ 825 കോടി നല്‍കാനായിരുന്നു മന്ത്രിയുടെ ഉത്തരവ്. സുരജാണ് പലിശ നല്‍കണമെന്ന നിര്‍ദ്ദേശം ഫയലില്‍ എഴുതി ചേര്‍ത്തത്. പലിശയായി 825 ലക്ഷം രൂപ സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു. സൂരജ് ആവശ്യപ്പെട്ടാല്‍ ഇബ്രാഹിംകുഞ്ഞ് അംഗീകരിക്കുമായിരുന്നു. അതായിരുന്നു അവര്‍ തമ്മിലുള്ള ഇരിപ്പുവശം. അഴിമതി നടത്താന്‍ വേണ്ടി മാത്രം സൂരജ് ഇബ്രാഹിം കുത്തിനെ കുരക്കിയെന്ന് വേണമെങ്കില്‍ കരുതാം. കാരണം സെക്രട്ടറിമാര്‍ പറയുന്നിടത്താണ് മന്ത്രിമാര്‍ സാധാരണ ഒപ്പിടാറുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (2 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (3 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends