ബ്രഡ് ടോസ്റ്ററിനുള്ളില്‍ സിലിണ്ടര്‍ രൂപത്തിലും മലദ്വാരത്തിനുള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ലക്ഷങ്ങളുടെ സ്വർണം; നെടുമ്പാശ്ശേരിയിൽ പിടിയിലായത് തിരൂര്‍, എടവണ്ണപ്പാറ സ്വദേശികൾ

നെടുമ്പാശ്ശേരിയിൽ വന്‍ സ്വര്‍ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്ന് പുലര്‍ച്ചെ എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. തിരൂര്‍ സ്വദേശിയും എടവണ്ണപ്പാറ സ്വദേശിയുമാണ് അറസ്റ്റിലയത്. ബ്രഡ് ടോസ്റ്ററിനുള്ളില്‍ സിലിണ്ടര്‍ രൂപത്തിലും മലദ്വാരത്തിനുള്ളിലുമാണ് സ്വര്‍ണം ഒളിപ്പിച്ചത്. സ്വര്‍ണം കടത്തുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പരിശോധന ശക്തമാക്കിയത്.
https://www.facebook.com/Malayalivartha

























