Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബസ്റ്റാന്‍ഡില്‍ ചായ വില്‍പ്പന നടത്തുന്ന നവാസ് ഇക്കാ 500 രൂപ എന്റെ കയ്യില്‍ ഏല്‍പ്പിച്ച് പറഞ്ഞു, നല്ലൊരു കാര്യത്തിനല്ലേ'; ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു; മാര്‍ച്ച് അവസാനിക്കുന്നതിന് മുമ്പ് ആലപ്പുഴയില്‍ മാത്രം പത്ത് ഭക്ഷണ ശാലകള്‍ തുറക്കുമെന്നും മന്ത്രി തോമസ് ഐസക്ക്

01 MARCH 2020 01:29 PM IST
മലയാളി വാര്‍ത്ത

ബസ്റ്റാന്‍ഡില്‍ ചായ വില്‍പ്പന നടത്തുന്ന നവാസ് ഇക്കാ 500 രൂപ എന്റെ കയ്യില്‍ ഏല്‍പ്പിച്ച് പറഞ്ഞു, നല്ലൊരു കാര്യത്തിനല്ലേ'; നമ്മുടെ ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റിലെ വരികളാണിത്..ആലപ്പുഴയിലെ മണ്ണഞ്ചേരിക്കടുത്ത് ആരംഭിച്ച ഭക്ഷണ ശാലയെ പരിചയപ്പെടുത്തികൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു മന്ത്രി. മാര്‍ച്ച് അവസാനിക്കുന്നതിന് മുമ്പ് ആലപ്പുഴയില്‍ മാത്രം പത്ത് ഭക്ഷണ ശാലകള്‍ തുറക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറയുന്നു. . ഓണത്തിന് മുമ്പ് 25 രൂപയ്ക്ക് ഊണ്‍ ലഭിക്കുന്ന ആയിരം ഭക്ഷണശാലകള്‍ തുറക്കുമെന്ന് ധനമന്ത്രി നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് തോമസ് ഐസക് തന്റെ ഫേസ്ബുക്കിൽ വിശദമായ കുറിപ്പിട്ടത്.

ഭക്ഷണം കഴിക്കാന്‍ കാശില്ലെങ്കില്‍ കടകളിൽ തൂക്കിയിട്ടിരിക്കുന്ന സ്‌പോണ്‍സേര്‍ഡ് കൂപ്പണ്‍ എടുക്കാമെന്നും മന്ത്രി പറഞ്ഞു. ഈ ഒരു പദ്ധതിക്കായി ധാരാളം പേര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു..

‘കൂപ്പണുകള്‍ സ്‌പോണ്‍സര്‍ഷിപ്പ് ആയി കിട്ടുന്നതാണ്. ഞാന്‍ അവിടെ കൗണ്ടറില്‍ ഇരിക്കുമ്പോള്‍ തന്നെ 5000 രൂപയെങ്കിലും സ്‌പോണ്‍സര്‍ഷിപ്പ് ആയി ലഭിച്ചു. ഇടത്തരക്കാര്‍ മാത്രമല്ല വളരെ സാധാരണക്കാരും ‘ഷെയര്‍ എ മീല്‍’ സ്‌പോണ്‍സര്‍ ആയി വരുന്നുണ്ട്. ബസ്റ്റാന്‍ഡില്‍ ചായ വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന നവാസ് ഇക്കാ 500 രൂപ എന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ട് പറഞ്ഞു. ‘നല്ലൊരു കാര്യത്തിനല്ലേ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അല്ലേ’ . ഇങ്ങനെയൊക്കെയാണ് ജനങ്ങള്‍ ഇതിനോട് പ്രതികരിക്കുന്നത്,’ മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

ആലപ്പുഴയിലെ മണ്ണഞ്ചേരിയിലെ പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ ഉള്ളിലുള്ള കടയില്‍ 36 പേര്‍ക്ക് ഒരേ സമയം സുഖമായിരുന്ന് ഭക്ഷണം കഴിക്കാം. ഒരു അടുക്കളയും വരാന്തയും. ഇത് പൊടിയൊന്നും കയറാതെ ചില്ലിട്ടു ഭദ്രമാക്കും. എയര്‍കണ്ടീഷന്‍ ചെയ്യാനും പരിപാടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്..

ഓണത്തിന് മുമ്പ് 25 രൂപയ്ക്ക് ഊണ് കിട്ടുന്ന ആയിരം ഭക്ഷണശാലകള്‍ തുറക്കും എന്നാണല്ലോ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതൊക്കെ നടക്കുമോ എന്ന് സംശയിക്കുന്ന വര്‍ക്ക് ആലപ്പുഴയിലേക്ക് വരാം. മാര്‍ച്ച് അവസാനിക്കുന്നതിനുമുമ്പ് ഇത്തരത്തിലുള്ള 10 ഭക്ഷണശാലകള്‍ ആണ് ആലപ്പുഴയില്‍ തുറക്കുക. അതില്‍ ആദ്യത്തേത് മണ്ണഞ്ചേരിയിലേതാണ്.
മണ്ണഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ ഉള്ളിലാണ് ആദ്യത്തെ സംരഭം. ഏറ്റവും കണ്ണായ സ്ഥലം. മണ്ണഞ്ചേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടു മുറി ഭക്ഷണശാലയില്‍ 36 പേര്‍ക്ക് ഒരേസമയം സുഖമായിരുന്നു ഭക്ഷണം കഴിക്കാം. ഒരു അടുക്കളയും വരാന്തയും. ഇത് പൊടി ഒന്നും ഒന്നും കയറാതെ ചില്ലിട്ടു ഭദ്രമാക്കും. എയര്‍ കണ്ടീഷന്‍ ചെയ്യാനും പരിപാടിയുണ്ട്.

ഇത്രയൊക്കെ ചെയ്തു 25 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ കഴിയുമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ മണ്ണഞ്ചേരിയില്‍ നിന്നുള്ള റിയാസും കൂട്ടരും ചിരിക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഒരു പൈസയും വാങ്ങാതെ നാനൂറിലധികം കുടുംബങ്ങള്‍ക്ക് രണ്ടു നേരത്തെ ഭക്ഷണം ഇവിടുത്തെ ജനകീയ അടുക്കളയില്‍ നിന്ന് കൊടുത്തു കൊണ്ടിരിക്കുകയാണ്.ഈ അടുക്കളയില്‍ തന്നെ ആയിരിക്കും ഈ ഭക്ഷണശാലക്കുള്ള ഭക്ഷണം പാചകം ചെയ്യുക. അവിടെ നിന്നുള്ള ഭക്ഷണം ആയിരിക്കും ഇവിടെ സെര്‍വ് ചെയ്യുക.

ഇവിടുത്തെ കാര്യങ്ങള്‍ക്കായി ആയി രണ്ടു കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് മീന്‍കറിയും ഉണ്ടാവും. ഇവിടെ 25 രൂപയ്ക്ക് ഊണ് നല്‍കുന്നതിനൊപ്പം ഒരു ‘ഷെയര്‍ എ മീല്‍’ കൌണ്ടറും ഉണ്ടാവും. നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ കാശില്ലെങ്കില്‍ അവിടെ തൂക്കിയിട്ടിരിക്കുന്ന ഒരു കൂപ്പണ്‍ എടുക്കാം. ആ കൂപ്പണുകള്‍ സ്‌പോണ്‍സര്‍ഷിപ്പ് ആയി കിട്ടുന്നതാണ്. ഞാന്‍ അവിടെ കൗണ്ടറില്‍ ഇരിക്കുമ്പോള്‍ തന്നെ 5000 രൂപയെങ്കിലും സ്‌പോണ്‍സര്‍ഷിപ്പ് ആയി ലഭിച്ചു.

ഇടത്തരക്കാര്‍ മാത്രമല്ല വളരെ സാധാരണക്കാരും ‘ഷെയര്‍ എ മീല്‍’ സ്‌പോണ്‍സര്‍ ആയി വരുന്നുണ്ട്. ബസ്റ്റാന്‍ഡില്‍ ചായ വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന നവാസ് ഇക്കാ 500 രൂപ എന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ട് പറഞ്ഞു. ‘നല്ലൊരു കാര്യത്തിനല്ലേ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അല്ലേ’. ഇങ്ങനെയൊക്കെയാണ് ജനങ്ങള്‍ ഇതിനോട് പ്രതികരിക്കുന്നത്. ഈ ഭക്ഷണശാലയില്‍ സ്‌പെഷ്യല്‍ ഉണ്ടാവും പക്ഷേ അതിന് 30 രൂപ അധികം കൊടുക്കണം. കക്ക റോസ്റ്റും മീന്‍ വറുത്തതും ബീഫ് ഫ്രൈയും ഒക്കെ സ്‌പെഷ്യലായി ഊണിനൊപ്പം നല്കും.

വലിയൊരു സംഘം ആളുകള്‍ ഇതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. എന്ന് പറയുന്ന നമ്മുടെ മന്ത്രി
തന്നോടൊപ്പം ഇവിടെ കൗണ്ടറിൽ ഇരിക്കുന്നവരെയും പരിജയപ്പെടുത്തുന്നുണ്ട്. എന്നോടൊപ്പം കൗണ്ടറില്‍ ഇരിക്കുന്ന ആളുകളെ ഒന്നു പരിചയപ്പെട്ടോളു. തനുജയും വിജയലക്ഷ്മിയുമാണ് ഇവിടെ ഭക്ഷണം വിളമ്പുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഷീന സനല്‍കുമാറും , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മഞ്ജു രതികുമാറും, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മായ സാജനും സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ധനലക്ഷ്മിയും, ഡോ. ബിന്ദു അനില്‍ ആണ് കൂടെയുള്ള മറ്റൊരാള്‍. അടുത്ത ഒരാഴ്ച വേണമെങ്കില്‍ ഇവിടെ കൗണ്ടറില്‍ ഇരിക്കാനും ഡോക്ടര്‍ തയ്യാറാണ്.
ഇങ്ങനെയുള്ള ഒരു കൂട്ടായ്മയാണ് ആണ് ഈ സംരംഭത്തിന്റെ പിന്നില്‍. ഇതൊക്കെ എവിടെ വേണമെങ്കിലും നടക്കും ഇനി വരുന്ന ഓരോ ആഴ്ചയിലും ഓരോ പുതിയ കടകള്‍ തുറക്കാനാണ് ഞങ്ങളുടെ പരിപാടി. അതെ ധനമന്ത്രി തന്റെ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്.. വിശപ്പുരഹിത കേരളം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഓരോ ചുവടും കരുതലോടെ മുന്നോട്ടു വെച്ചുകൊണ്ട്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (2 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (3 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends