മരണത്തിന് പിന്നിലെ കാരണം എന്തെന്ന ചോദ്യം അവശേഷിക്കുന്നു; അന്വേഷണം ശക്തമാക്കി പ്രത്യേക സംഘം; ഓരോന്നായി മറ നീക്കി വരുമ്പോൾ ?

ദേവനന്ദയുടെ മരണത്തിന് കാരണം എന്തെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. ഏഴു വയസ്സുകാരി ദേവനന്ദയുടെ മരണത്തെക്കുറിച്ചു വിശദമായ അന്വേഷണം തന്നെ നടത്തുകയാണ് പൊലീസ്. മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും അടക്കം മരണത്തിൽ സംശയം ഉയർത്തുന്നതിനാൽ പ്രത്യേക അന്വേഷണ സംഘത്തിനു പൊലീസ് രൂപം നൽകിയുള്ള അന്വേഷണം തുടങ്ങി കഴിഞ്ഞു . ഫൊറൻസിക് വിദഗ്ധരടങ്ങിയ സംഘം ഇന്നോ നാളെയോ സംഭവ സ്ഥലം സന്ദർശിക്കും. പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. വത്സലയുടെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സ്ഥലത്തെത്തും. മുങ്ങിമരണമാണെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളുടെ സാംപിളുകൾ ഉൾപ്പെടെ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാഫലം കിട്ടുന്നതോടെ കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണു പൊലീസ് ഉള്ളത്. മൃതദേഹം കണ്ട പുഴയുടെ ഭാഗം വരെ നടന്നുപോയ ദേവനന്ദ, ഇവിടത്തെ താൽക്കാലിക നടപ്പാലം കയറവെ തെന്നി പുഴയിൽ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ് ഉള്ളത്.
എന്നാൽ വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്ന് വിശ്വസിക്കുവാൻ ആരും തയ്യാറാകുന്നില്ല. കുട്ടിയെ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണു ബന്ധുക്കൾക്ക് ഉള്ളത്. കാണാതായ ദിവസം കുട്ടി വീട്ടിൽ നിന്നപ്പോൾ അമ്മയുടെ ഷാൾ ധരിച്ചിരുന്നു. അമ്മ തുണി കഴുകുന്നിടത്തേക്കു പോയപ്പോൾ ഇല്ലാതിരുന്ന ഷാൾ പക്ഷേ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു. വീടിന് പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കുന്ന കുട്ടിയുടെ കാലിൽ സംഭവ ദിവസം ചെരിപ്പ് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ‘ദേവനന്ദ ഒറ്റയ്ക്ക്, ആരോടും പറയാതെ എവിടേക്കും പോകില്ലെന്ന കാര്യം ഉറപ്പാണ്. വീടിനകത്തു കളിക്കുമ്പോൾ മാത്രമാണു ഷാൾ ചുറ്റിയിരുന്നത്. അതെടുത്തു പുറത്തേക്കു പോകാറേയില്ല. ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ സ്വീകരണമുറിയിലെ സെറ്റിയിലുണ്ടായിരുന്നു ഷാൾ. മോളെ കാണാതായി അകത്തേക്കു കയറിപ്പോഴാണു ഷാളും കാണാനില്ലെന്ന് അറിഞ്ഞത്. മോളുടെ മരണത്തിനു പിന്നിലെ സത്യം പുറത്തു കൊണ്ടു വരണമെന്നും ദേവനന്ദയുടെ അമ്മ ധന്യ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു .
നാട്ടിലെത്തിയതിനു ശേഷം ഇവിടെയുള്ളവർ പറയുന്ന വിവരങ്ങൾ മാത്രമേ അറിയൂ. പരിചയമില്ലാത്ത ആരോടുമൊപ്പം അവൾ പോകില്ലെന്ന കാര്യം ഉറപ്പാണ്. എല്ലാവരും പറയുന്നതു കേൾക്കുമ്പോൾ സംശയങ്ങൾ തോന്നുന്നു വെന്നാണ് ദേവനന്ദയുടെ അച്ഛൻ പ്രദീപ് പറഞ്ഞത്. ഞങ്ങളുടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയതാണ്. മണം പിടിച്ച പൊലീസ് നായ പോയതു വീടിനു തെക്കു ഭാഗത്തു കൂടിയാണ്. അടുത്തവീട്ടിലേക്ക് മൂന്നരയടിയോളം താഴ്ചയുണ്ട്. ആ വഴി ദേവനന്ദ പോകില്ല. കുട്ടി ഒറ്റയ്ക്കു പോയതാണെങ്കിൽ അവൾ വീടിനു മുൻഭാഗത്തു കൂടി റോഡിലേക്ക് ഇറങ്ങുകയല്ലേ ചെയ്യൂ. പൊലീസ് നായ പോയത് ആ വഴിക്ക് അല്ല പോയതെന്നും കുട്ടിയുടെ മുത്തശ്ശൻ മോഹനൻ പിള്ള പറഞ്ഞു . മാത്രമല്ല ചില സംശയങ്ങൾ അവശേഷിക്കുന്നുണ്ട്. കാണാതായ ദിവസം ദേവനന്ദ വീടിനുള്ളിൽ നിന്നപ്പോൾ അമ്മയുടെ ഷാൾ ധരിച്ചിരുന്നു. അമ്മ തുണി കഴുകുന്നിടത്തേക്കു വരുമ്പോൾ ഷാൾ ഇല്ലായിരുന്നു. മൃതദേഹത്തിനൊപ്പം പക്ഷേ ഷാൾ ഉണ്ടായിരുന്നു. ഇങ്ങനെ പല സംശയങ്ങൾ അവശേഷിക്കുകയാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപിക്കരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























