നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിൽ ഇടിച്ചു കയറി; പിന്നെ സംഭവിച്ചത് അതിശയിപ്പിക്കുന്നത്; അമ്പരപ്പ് മാറാതെ നാട്ടുകാർ

ഈ അപകടം കണ്ട നാട്ടുകാർക്ക് അതിശയം ഇത് വരെ മാറിയിട്ടില്ല. നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിൽ ഇടിച്ചു കയറി. മാത്രമല്ല ഈ കാർ തൂണിൽ തല കീഴായി നിൽക്കുകയായിരുന്നു. പൊൻകുന്നം – പാലാ റോഡിൽ വഞ്ചിമല കവലയിൽ കഴിഞ്ഞ ദിവസമായിരുന്നു ഈ അപകടം നടന്നത്. നെടുമ്പാശേരിയിൽ നിന്നു മടങ്ങുകയായിരുന്ന കാറായിരുന്നു അപകടത്തിൽ പെട്ടത്. പുലർച്ചെ 5.45നായിരുന്നു ഈ അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചത്. മൂന്നു പേരായിരുന്നു ഈ വാഹനത്തിൽ ഉണ്ടായിരുന്നത്. തലകീഴായി മറിഞ്ഞ ശേഷം മുൻവശം കുത്തി ചില്ല് തകർന്ന് തൂണിൽ ഉടക്കി നിൽക്കുന്ന നിലയിലായിരുന്നു കാർ ഉണ്ടായിരുന്നത്. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് പോയി.
അപകടത്തിനു ശേഷം ശബ്‍ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കാർ മറിഞ്ഞു വീഴാതാരിക്കാന്‍ തൂണിനോടു ചേർത്ത് കയർ കൊണ്ടു ബന്ധിച്ചു നിര്‍ത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് യാത്രക്കാരെ പുറത്ത് ഇറക്കിയത്. അപകടത്തില്‍ രണ്ട് പേർക്കു പരുക്ക് പറ്റുകയും ചെയ്തു. പരുക്കേറ്റ പൊന്തൻപുഴ കൊല്ലരിക്കൽ കെ.എം.ഫിലിപ് (45), ഓതറക്കുന്നേൽ ലാലി കുര്യൻ (63) എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























