അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ തയ്യാർ; പുസ്തക വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ തയ്യാറായി കഴിഞ്ഞു. ഇതിന്റെ വിതരണവും തുടങ്ങി. പുസ്തക വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നിർവഹിക്കുകയുണ്ടായി. മൂന്ന് വാല്യങ്ങളായി നാലു കോടി തൊണ്ണൂറ്റി നാലു ലക്ഷം പാഠപുസ്തകങ്ങളാണ് കേരള ബുക്ക്സ് ആൻറ് പബ്ലിക്കേഷൻസ് സൊസൈറ്റി വഴി അച്ചടിച്ച് വിതരണം ചെയുന്നത്.
മൂന്നു കോടി ഇരുപത്തിയൊൻപതു ലക്ഷം പുസ്തകങ്ങൾ ഒന്നാം വാല്യത്തിൽ പെട്ടതും ഇതിൽ ഒരു കോടി അറുപത്തിയഞ്ചു ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കി . മാർച്ച് ആദ്യവാരം തന്നെ പുസ്തങ്ങൾ സ്കൂളുകളിലെത്തിക്കും. ഏപ്രിൽ പതിനഞ്ചിനു മുമ്പ് വിതരണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആലുവ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ ശ്രീഹരിക്കും അശ്വിനിക്കും പുസ്തകങ്ങള്‍ കൈമാറി വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha

























