സംസ്ഥാന സർക്കാരിന്റെ ബംപർ ഒഴികെയുള്ള ലോട്ടറി ടിക്കറ്റുകൾക്ക് ഇനി മുതൽ വില 40 രൂപ; 6 കോടി ഒന്നാം സമ്മാനം നൽകുന്ന സമ്മർ ബംപർ വിപണിയിലിറക്കി

സംസ്ഥാന സർക്കാരിന്റെ ബംപർ ഒഴികെയുള്ള ലോട്ടറി ടിക്കറ്റുകൾക്ക് ഇനി മുതൽ വില 40 രൂപ. ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും ‘കാരുണ്യ’യുടെ വില 50 രൂപയിൽ നിന്നു 40 രൂപയായി കുറഞ്ഞപ്പോൾ മറ്റ് 6 ടിക്കറ്റുകളുടെയും വില 30 രൂപയിൽ നിന്ന് 40 രൂപയാക്കിയിരിക്കുകയാണ്. ലോട്ടറി നികുതി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി വർധിപ്പിച്ചു കൊണ്ടുള്ള ജിഎസ്ടി കൗൺസിലിന്റെ തീരുമാനം പ്രാബല്യത്തിലാകുന്നതിന്റെ ഭാഗമായാണ് പുതിയ വിലയും സമ്മാന ഘടനയും നടപ്പാക്കിയിരിക്കുന്നത്.
അതേ സമയം സമ്മാനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 6 കോടി ഒന്നാം സമ്മാനം നൽകുന്ന സമ്മർ ബംപർ വിപണിയിലിറക്കി കഴിഞ്ഞിരിക്കുന്നു . ടിക്കറ്റ് വില 200 രൂപയാണ്. ടിക്കറ്റുകൾ വ്യാജനല്ല എന്ന് ഉറപ്പാക്കാൻ മാസം 14 മുതൽ നറുക്കെടുക്കുന്നവയിൽ ക്യുആർ കോഡ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























