ചങ്ങാനാശേരി തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റ് ആശുപത്രിയിൽ എട്ട് വർഷത്തിനിടെ 30 മരണങ്ങൾ; ആരോപങ്ങളുമായി നാട്ടുക്കാരും രംഗത്ത്; മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് എഡിഎം

ചങ്ങാനാശേരി തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റ് ആശുപത്രിയിൽ എട്ട് വർഷത്തിനിടെ 30 മരണങ്ങൾ നടന്നു. ആത്മഹത്യ ചെയ്തവരും ഈ കൂട്ടത്തിൽ ഉണ്ട്. കോട്ടയം എഡിഎം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഗൗരവമേറിയ വിവരങ്ങളായിരുന്നു. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും എഡിഎം അനിൽ ഉമ്മൻ വ്യക്തമാക്കി. അതേസമയം, സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു അന്തേവാസിയെകൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, നാട്ടുകാരിൽനിന്നും, ജീവനക്കാരിൽനിന്നും എഡിഎം വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. രണ്ടു ദിവസത്തിനകം കോട്ടയം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമായിരുന്നു കോട്ടയം എഡിഎം പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയതെന്നും വ്യക്തമാക്കി. സ്ഥാപനത്തിലെ രജിസ്റ്ററുകൾ പരിശോധിച്ചതിൽ നിന്നാണ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചത് . 2012 മുതൽ ഇതുവരെ സ്ഥാപനത്തിൽ മുപ്പതിലേറെ മരണങ്ങൾ നടന്നതായി കണ്ടെത്തുകയും ചെയ്തു. ഇതിൽ ആത്മഹത്യകളും ഉൾപ്പെടുന്നു . സ്ഥാപനത്തിന്‍റെ ലൈസൻസ് സംബന്ധിച്ചും തർക്കമുണ്ട്.
https://www.facebook.com/Malayalivartha

























