ക്രെഡിറ്റ്-എടുത്തോ-പുഞ്ചിരി-മതി... നിയമസഭാ രേഖ സഹിതം തെളിവുമായി സന്ദീപ് വാര്യര്‍; പ്രധാനമന്ത്രി ആവാസ് യോജനയുടെ പദ്ധതി പ്രകാരമുള്ള വീടുകളുടെ ക്രെഡിറ്റ് മുഖ്യമന്ത്രി അടിച്ചുമാറ്റി

മുഖ്യമന്ത്രിക്കെതിരെ നിയമസഭാ രേഖ സഹിതം ട്രോളുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ രംഗത്ത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ പദ്ധതി പ്രകാരമുള്ള വീടുകളുടെ ക്രെഡിറ്റ് മുഖ്യമന്ത്രി അടിച്ചുമാറ്റിയെന്ന ആരോപണം ശക്തമാവുന്നതിനിടെയാണ് സന്ദീപ് വാര്യറുടെ പരിഹാസരൂപത്തിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റും എത്തിയിരിക്കുന്നത്. 'അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയ യേശുദേവന്‍ മാസ്സ് ആണെങ്കില്‍ അമ്ബതിനായിരം രൂപ കൊണ്ട് രണ്ടു ലക്ഷം വീട് പണിതു കൊടുത്ത പിണറായി വിജയന്‍ മരണ മാസാണ്'എന്നാണ് സന്ദീപ് വാര്യയരുടെ പരിഹാസം.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദീപ് വാര്യര്‍ നിയമ സഭാരേഖകള്‍ സഹിതം ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പദ്ധതിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ 1 .5 ലക്ഷം രൂപ നല്‍കിയപ്പോള്‍ അതില്‍ സംസ്ഥാന വിഹിതം വെറു അന്‍പതിനായിരം രൂപയാണ്, രണ്ട് ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങളുടെ വിഹികതമാണ്. പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം ലഭിച്ച് 77 414 വീടുകളില്‍ 20915വീടുകളുടെ നിര്‍മ്മാണം 2018ല്‍ തുടങ്ങിയിരുന്നുവെന്ന് രേഖ വ്യക്തമാക്കുന്നു.പരമാവധി സഹായം നാല് ലക്ഷം രൂപയാണെന്നും അനൂപ് ജേക്കബ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി കെ.ടി ജലില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയ യേശുദേവന്‍ മാസ്സ് ആണെങ്കില്‍ അമ്ബതിനായിരം രൂപ കൊണ്ട് രണ്ടു ലക്ഷം വീട് പണിതു കൊടുത്ത പിണറായി വിജയന്‍ മരണ മാസാണ് .
https://www.facebook.com/Malayalivartha

























