പുതുജീവന്‍ ട്രസ്റ്റ് ആശുപത്രി ദുരൂഹതകള്‍ നിറഞ്ഞത്? പുതുജീവന്‍ ആശുപത്രിയില്‍ എട്ട് വര്‍ഷത്തിനിടെ 30 മരണങ്ങള്‍; എഡിഎം നടത്തിയ പ്രാഥമിക തെളിവെടുപ്പില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ചങ്ങാനാശേരി തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് ആശുപത്രിയില്‍ എഡിഎം നടത്തിയ പ്രാഥമിക തെളിവെടുപ്പില്‍ കണ്ടെത്തിയത് ഗൗരവമേറുന്ന വിവരങ്ങളാണെന്ന് റിപ്പോര്‍ട്ട്. എട്ട് വര്‍ഷത്തിനിടെ നടന്നത് 30 മരണങ്ങള്‍. ഇതില്‍ ആത്മഹത്യകളും ഉള്‍പ്പെടും. പുതുജീവന്‍ മാനസികാരോഗ്യകേന്ദ്രത്തിലെ തെളിവെടുപ്പിന് ശേഷമാണ്, സ്ഥാപനത്തിലെ മരണനിരക്ക് സംബന്ധിച്ച് എഡിഎം അനില്‍ ഉമ്മന്‍ വ്യക്തത വരുത്തിയത്. 2012മുതലുള്ള രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്ന് ഇതുവരെ മുപ്പതിലേറെ മരണങ്ങള്‍ നടന്നതായി കണ്ടെത്തി. ഇതില്‍ ആത്മഹത്യകളും ഉള്‍പ്പെടാം. സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലൈസന്‍സ് സംബന്ധിച്ചും തര്‍ക്കമുണ്ട്. നിലവില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഹൈക്കോടതിയിലെ കേസുകളുടെ പിന്‍ബലത്തിലാണ്. ആക്ഷേപം നിരവധി നില നില്‍ക്കുന്ന സാഹചര്യത്തില്‍, നാട്ടുകാരില്‍ നിന്നും, ജീവനക്കാരില്‍ നിന്നും എഡിഎം വിവരങ്ങള്‍ ശേഖരിച്ചു. രണ്ടുദിവസത്തിനകം റിപ്പോര്‍ട് കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കോട്ടയം എഡിഎം പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. സ്ഥാപനത്തിലെ രജിസ്റ്ററുകള്‍ പരിശോധിച്ചതില്‍ നിന്നാണ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. അതേസമയം, സമാന രോഗലക്ഷണങ്ങള്‍ കാട്ടിയ മറ്റൊരു അന്തേവാസിയെകൂടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 6പേര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























