സംസ്ഥാനത്ത് അഫിലിയേഷനില്ലാതെ പ്രവര്‍ത്തിക്കുന്നത് 600 സ്‌കൂളുകള്‍?

കേരളത്തില്‍ അഫിലിയേഷനില്ലാതെ പ്രവര്‍ത്തിക്കുന്നത് 600 സിബിഎസ്ഇ സ്‌കൂളുകളാണെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷമായി കേരളത്തില്‍ ഒരു സ്‌കൂളുകള്‍ക്കും അഫിലിയേഷന്‍ ലഭിച്ചിട്ടില്ല. അഫിലിയേഷന്‍ കാത്ത് 650ലേറെ അപേക്ഷകളാണ് ഡല്‍ഹിയിലെ സിബിഎസ്ഇ ഓഫീസില്‍ കെട്ടിക്കിടക്കുന്നത്. മട്ടാഞ്ചേരിയിലെ അരൂജ സ്‌കൂളിലെ 34 കുട്ടികള്‍ക്ക് അഫിലിയേഷനില്ലാത്തതിനെ തുടര്‍ന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല. ഈ അവസ്ഥ അഫിലിയേഷനില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 600 സ്‌കൂളുകളെയും ബാധിച്ചേക്കാം. അഫിലിയേഷനില്ലാത്തതിനെ തുടര്‍ന്ന് പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന മൂവാറ്റുപുഴ വിഎം പബ്ലിക് സ്‌കൂള്‍ പൂട്ടിയിരുന്നു. തുടര്‍ന്ന് മറ്റ് സിലബസുകളുള്ള സ്‌കൂളുകളിലേക്ക് മാറിയാണ് വിദ്യാര്‍ത്ഥികള്‍ വാര്‍ഷിക പരീക്ഷ പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ പ്രമുഖ മാനേജ്‌മെന്റുകള്‍ക്ക് വരെ അഫിലിയേഷനില്ലാത്ത നിരവധി സ്‌കൂളുകളുള്ളതായാണ് വിവരം. അതേസമയം സംസ്ഥാനത്ത് തന്നെ 1450 സ്‌കൂളുകള്‍ സിബിഎസ്ഇ ബോര്‍ഡിന്റെ അഫിലിയേഷനോടുകൂടി പ്രവര്‍ത്തിക്കുന്നുമുണ്ട്. സംസ്ഥാനത്ത് ഒരു നിയോജകമണ്ഡലത്തില്‍ ശരാശരി 15 സിബിഎസ്ഇ സ്‌കൂളുകളാണുള്ളത്.
https://www.facebook.com/Malayalivartha

























