ട്രെയിനില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ ട്രാന്‍ഡ്‌ജെന്‍ഡര്‍ കൊച്ചിയില്‍ അറസ്റ്റില്‍

രാത്രികാല ട്രെയിനുകളില്‍ തൃശൂരിനും എറണാകുളത്തിനുമിടയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ശല്യവും നിര്‍ബന്ധിത പണപ്പിരിവും വര്‍ധിക്കുന്നതായി ആര്‍പിഎഫിന് പരാതി ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ട്രാന്‍സ്ജന്‍ഡര്‍ ആയ ന്യൂഡല്‍ഹി സ്വദേശി പൂജ(24) അറസ്റ്റിലായി.
ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും യാത്രക്കാരെ ശല്യം ചെയ്തതിനും നിര്‍ബന്ധ പണപ്പിരിവു നടത്തിയതിനുമാണ് പൂജ പിടിയിലായതെന്ന് ആര്‍പിഎഫ് അറിയിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
എസ്‌ഐ ജെ.വര്‍ഗീസ്, ഹെഡ് കോണ്‍സ്റ്റബിള്‍ സാലു എം.ദേവസി, കോണ്‍സ്റ്റബിള്‍മാരായ ജിബി തോമസ്, ജി.ആര്‍.സൂര്യ എന്നിവരാണ് പരിശോധന നടത്തിയത്. രണ്ടാഴ്ച മുന്‍പ് ഏഴ് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളെ ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























