Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഓഖിയില്‍ സര്‍വവും നഷ്ടപ്പെട്ടു; കണ്ണീരിനും ദുരിതത്തിനും അറുതിയില്ലാതെ വന്നതോടെ കടൽകടന്നു; ഇറാനില്‍ ആശ്രയം തേടിയ മത്സ്യത്തൊഴിലാളിൾക്കായി കണ്ണീരോടെ ബന്ധുക്കൾ...

02 MARCH 2020 01:36 PM IST
മലയാളി വാര്‍ത്ത

ഇറാനിൽ കുടുങ്ങിയ മൽസ്യത്തൊഴിലാളികളിൽ പൊഴിയൂരില്‍ നിന്ന് പോയവരില്‍ പലരും 2017 ഡിസംബറിലുണ്ടായ ഓഖിയില്‍ സര്‍വവും നഷ്ടപ്പെട്ടവർ. ജോലിക്കാരായി ചെറുവള്ളങ്ങളിൽ പോയിരുന്ന ഇവർ ജോലി നഷ്ടമായത്തോടെയാണ് ഇറാനിലേക്ക് ജോലിക്കായി പോയത്. പന്ത്രണ്ട് പേര്‍ അടങ്ങുന്ന ഈ സംഘം നാല് മാസങ്ങള്‍ക്ക് മുമ്പാണ് പണവും പലിശയും താങ്ങാതെ വന്നതോടെ വലിയ പ്രതീക്ഷയിൽ കടല്‍ കടന്നത്. പക്ഷെ കുടുംബത്തിന്റെ കണ്ണീരിനും ദുരിതത്തിനും പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ നിന്ന ഇവർക്ക്

ഒന്നോ രണ്ടോ തവണ മാത്രമായിരുന്നു വീട്ടിലേക്ക് പണം അയക്കാൻ കഴിഞ്ഞത്. ഇപ്പോൾ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഒറ്റമുറിക്കുള്ളില്‍ കൊറോണ ഭീതിയിലാണ് ഇവർ കഴിയുന്നത്. ഇ​റാ​നി​ലെ തീ​ര​ന​ഗ​ര​മാ​യ അ​സലൂരി​​ലാ​ണ് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനിടയിൽ അയ്യായിരം രൂപയില്‍ താഴെ മാത്രമാണ് ഇവര്‍ക്ക് വീട്ടിലേക്ക് അയയ്ക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്.

ഒന്നോ രണ്ടോ തവണ മാത്രമാണ് പൊഴിയൂരില്‍ നിന്ന് പോയിട്ടുള്ള പലരും മീന്‍പിടിക്കാന്‍ കടലില്‍ പോയിട്ടുള്ളത്. കാര്യമായ വേതനവും ഇവർക്ക് കിട്ടിരുന്നില്ല. ലഭിച്ച മീന്‍ വില്‍ക്കുന്നതിനായി ഇവര്‍ സൗദി, ദുബായ് മേഖലകളിലാണ് എത്തിച്ചത്. എന്നാല്‍ കൊറോണ ഭീതി മൂലമുള്ള നിയന്ത്രണം കാരണം ഇവര്‍ക്ക് മീന്‍ വിറ്റഴിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൈയില്‍ കരുതിയിരുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ കഴിഞ്ഞിരുന്നത്. പരിമിതമായ അളവില്‍ ഉപയോഗിച്ചിരുന്ന ഭക്ഷണവും തീർന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തുന്നു. ദാരിദ്ര്യം കുടുംബങ്ങളെ അലട്ടുമ്പോഴും ഉറ്റവർ തിരികെ വന്നാൽ മതിയെന്ന ഒറ്റ പ്രാർത്ഥനയിലാണ് ബന്ധുക്കള്‍.

 

 

മലയാളികളും തമിഴ്നാട്ടില്‍ നിന്ന് ഉള്ളവരും അടക്കം എണ്ണൂറോളം പേര്‍ ഇത്തരത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട് . ഈ ദുരിതങ്ങൾക്കിടയിൽ തന്നെ സ്‌പോൺസറുടെ ഭീഷണിയും നിലനിൽക്കുന്നുണ്ട്. വിസയുടെ ബാക്കി പണം നൽകാതെ നാട്ടിലേക്കയക്കില്ലെന്നാണ് സ്പോണ്‍സറുടെ ഭീഷണി. കൂടാതെ വെള്ളവും ഭക്ഷണവും നല്‍കില്ലെന്നും മൊബൈല്‍ ബന്ധം വിച്ഛേദിക്കുമെന്ന് സ്‍പോണ്‍സര്‍ ഭീഷണിപ്പെടുത്തയതായും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.  ആളുകൾ പുറത്തിറങ്ങാത്ത സ്ഥിതിയാണ്. കടകൾ അടച്ചിട്ടിരിക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ആഹാരം പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിട്ടുണ്ട്.


അതേ സമയം ഇറാനില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെന്ന് നോര്‍ക്ക. സമാനരീതിയില്‍ അറുപതോളം മലയാളികള്‍ ഇറാനിലുള്ളതായി വിവരം ലഭിച്ചെന്നും നോര്‍ക്ക സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികളുടെ മോചനത്തിന് നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. അനുവദനീയമെങ്കില്‍ അവരെ തിരികെ കൊണ്ടുവരും. ആഹാരം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സംഘത്തില്‍‌ 23 പേരാണ് ആകെയുള്ളത്. നിലവിൽ ഇറാനിലെ അസലൂരിലാണ് മത്സ്യത്തൊഴിലാളികള്‍ ഉള്ളത്. നാല് മാസം മുമ്പാണ് ഇവർ ഇറാനിലേക്ക് പോയത്. പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.

അതേ സമയം വിവിധ രാജ്യങ്ങളിലായി വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3000 കടന്നു. യുഎസില്‍ ഇന്ന് ഒരാള്‍ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ യുഎസില്‍ മരണം രണ്ടായി. 50ലേറെ പേര്‍ക്കു രോഗബാധ സംശയിക്കുന്നു. കോവിഡ്-19 ബാധയ്ക്കെതിരെ അതീവ ജാഗ്രത തുടരുന്നതിടെ ഇറ്റലിയില്‍ മരണം 34 ആയി ഉയര്‍ന്നു. 1694 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ചെക്ക് റിപ്പബ്ലിക്ക്, അയര്‍ലന്‍ഡ്, ഇക്വഡോര്‍, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളിലും ആദ്യമായി രോഗബാധ കണ്ടെത്തി. ഓസ്ട്രേലിയയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. ജപ്പാന്‍ കപ്പലില്‍നിന്നു തിരിച്ചു സിഡ്‌നിയിലെത്തിയ ആളാണു മരിച്ചത്. ഇതുവരെ 63 രാജ്യങ്ങളിലാണ് രോഗം പടര്‍ന്നിട്ടുള്ളത്. ലോകമാകെ രോഗികളുടെ എണ്ണം 80,000 കടന്നു. ജര്‍മനിയില്‍ രോഗബാധിതര്‍ ഇരട്ടിയായി;

129 പേര്‍.11 പേര്‍ കൂടി മരിച്ചതോടെ ഇറാനില്‍ മരണസംഖ്യ 54 ആയി. പുതിയ രോഗികള്‍ 385, ആകെ 978. ഏറ്റവും വലിയ ഷിയാ തീര്‍ഥാടനകേന്ദ്രമായ മാഷ്‌ഹാദ് അടക്കമുള്ള നഗരങ്ങളിലും രോഗബാധ. ദക്ഷിണ കൊറിയയില്‍ മരണം 22 ആയി. 476 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 4,212 ആയി. സിംഗപ്പൂരില്‍ 106 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇറാനില്‍ 978 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുളളത്. ഖത്തറില്‍ 2 സ്വദേശികളില്‍ കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗികള്‍ മൂന്നായി. ബഹ്റൈനില്‍ 3 പേര്‍ക്കും കുവൈത്തില്‍ ഒരാള്‍ക്കും കൂടി കോവിഡ് കണ്ടെത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends