Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

" ഞാൻ ചെയ്തത് അത്ര വലിയ കാര്യമൊന്നുമല്ല..നിരവധിയാളുകൾചയ്യുന്ന കാര്യങ്ങൾ മാത്രമാണത്..യൂണിഫോം ഇട്ടത്‌കൊണ്ട് ആ വീഡിയോ വൈറലായി എന്ന് മാത്രം.." ഡിജിപിയുടെ അഭിനന്ദനവും പാരിതോഷികവും തേടിയെത്തിയ കോന്നിയിലെ ജനമൈത്രി പൊലീസിലെ ബീറ്റ് ഓഫീസർ സുബീക് - വഴിയരികിൽ കണ്ട ഭിക്ഷക്കാരനെ കുളിപ്പിച്ച് ഭക്ഷണം നൽകി അഭയകേന്ദ്രത്തിൽ എത്തിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

02 MARCH 2020 04:51 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയായിരുന്നു വഴിയരികിൽ കണ്ട ഭിക്ഷക്കാരനെ കുളിപ്പിച്ച് ഭക്ഷണം നൽകി അഭയകേന്ദ്രത്തിൽ എത്തിച്ച ഒരു പോലീസുകാരന്റേത്. കഴിഞ്ഞ ദിവസം ചാങ്കൂർ മുക്കിൽ മാനസിക വിഭ്രാന്തി കാട്ടിയ ആനന്ദ് എന്ന ഇതര സംസ്ഥാനക്കാരന്റെ മുടി വെട്ടുകയും കുളിപ്പിച്ച് പുതിയ വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്തശേഷം ആനകുത്തിയിലെ അഭയകേന്ദ്രത്തിൽ എത്തിച്ച ജനമൈത്രി ബീറ്റ് ഓഫീസർ സുബീക് റഹീമിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി നടത്തിയ കാരുണ്യ പ്രവർത്തനത്തിന് പൊലീസ് സ്റ്റേഷനിലെ ഇദ്ദേഹത്തെ തേടി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അഭിനന്ദനം എത്തുകയും ചെയ്തിരിക്കുന്നു ഇപ്പോൾ. വഴിയരികിൽ കണ്ട ഭിക്ഷക്കാരനെ കുളിപ്പിച്ച് ഭക്ഷണം നൽകി അഭയകേന്ദ്രത്തിൽ എത്തിച്ചതാണ് അഭിനന്ദനത്തിനിടയാക്കിയത്. കാഷ് അവാർഡും അഭിനന്ദനക്കത്തുമാണ് ഡിജിപിയിൽ നിന്നും ഇദ്ദേഹത്തിന് ലഭിച്ചത്. ഈ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഏറെ അഭിനന്ദനങ്ങളാണ് സുബീക്കിനെ തേടിയെത്തിയത്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററും ഈ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.

ഇത് ആദ്യമായല്ല സുബീക് എന്ന ഈ ഓഫിസർ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യുന്നത്. ജനമൈത്രി പോലീസ് എന്ന പദത്തെയും സ്ഥാനത്തേയും അന്വർത്ഥമാക്കി കൊണ്ട് സുബീകിന്റെ സേവനമെത്താത്ത മേഖല കോന്നിയിലില്ല എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായ ഈ ദൃശ്യത്തെയും ഒരുസാധാരണ സംഭവമായിത്തന്നെ വിലയിരുത്തുകയാണ് ഈ ബീറ്റ് ഓഫീസർ. ഈ ഒരു കാര്യത്തിൽ എന്താണ് ഇത്ര പ്രത്യേകത എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മനുഷ്യരും സഹജീവി സ്നേഹവും സഹാനുകമ്പയും ഉള്ളവരാണ് എന്നും അതുകൊണ്ടു തന്നെ താൻ ചെയ്ത ഈ പ്രവൃത്തി അങ്ങനെ വളരെ വലിയ കാര്യമൊന്നുമല്ല എന്നുമാണ് ഈ ഓഫീസറിന്റെ ഭാഷ്യം.

കുറച്ചു നാൾ മുൻപ് കോന്നി കെ എസ ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം അവശനിലയിൽ കണ്ട 50 വയസ് പ്രായം തോന്നിക്കുന്ന ആളെ ഓട്ടോറിക്ഷ തൊഴിലാളികൾ വിളിച്ചറിയച്ചതിനെ തുടർന്ന് കോന്നി ജനമൈത്രി പോലിസ് എത്തുകയും ,മുഷിഞ്ഞു അല്പ വസ്ത്ര ധാരിയായ ഇദ്ദേഹത്തെ കോന്നി പോലീസ് സ്റ്റേഷനിൽ കൂട്ടി കൊണ്ട് വന്ന് പരിചരിച്ച് പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന കെന്നഡി ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപെടുകയും അവിടുത്തെ പ്രവർത്തകരെഏല്പിക്കുകയും ചെയ്തിരുന്നു എന്നതും അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ ചിലതുമാത്രം.

ഇത്തരത്തിൽ നിരവധി നല്ല പ്രവൃത്തികൾക്ക് ഉടമയായ ബീറ്റ് ഓഫീസർ സുബീകിനെത്തേടി എത്തിയ ഡിജിപിയുടെ ഈ അഭിനന്ദനത്തിനു തിളക്കം ഏറെയാണ്. സോഷ്യൽ മീഡിയയിൽ കൂടിയും ഏറ്റവും ഒടുവിൽ സംസ്ഥാന പോലീസ് മേധാവിയുടെ തന്നെയും അഭിനദനങ്ങൾ പ്രവഹിക്കുമ്പോഴും ഇതൊന്നും അത്ര വലിയ കാര്യമല്ല എന്നമട്ടിൽ ചിരിച്ചു കൊണ്ട് തന്റെ കടമകളിലൂടെയുള്ള യാത്രയിലാണ് കോന്നിയിലെ ഈ ബീറ്റ് ഓഫീസർ സുബീക് റഹീം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends