ദേവനന്ദയുടെ മരണം ചിലരെ സംശയമുണ്ട് പക്ഷേ...; ശാസ്ത്രീയമായ തെളിവുകള്‍ പോലും ഇല്ലാത്തിടത്ത് ചോദ്യമാകുന്നത് റീനയുടെ സഞ്ചാര പഥം; അജ്ഞാതനോ അതോ അജ്ഞാതയോ? എന്ന ചോദ്യവും ബാക്കി; ഏറെ പ്രതീക്ഷ നല്‍കുന്നത് ഫോറന്‍സിക് സംഘത്തിന്റെ വരവ്

ദേവനന്ദയുടെ കുടുംബം ഇപ്പോഴും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നുണ്ട്, ചിലരെ സംശയമുണ്ട് പക്ഷേ... എന്ന് പറഞ്ഞ് കുടുംബവും മൗനം പാലിക്കുകയാണ്, എല്ലാം പോലീസ് അന്വേഷിക്കും എന്ന വിശ്വാസത്തിലാണ് വീട്ടുകാര്‍, ശാസ്ത്രീയ മായി ഒരു തെളിവും ബാക്കിവക്കാത്തതിനാല്‍ തന്നെ അന്വേഷണസംഘം പോലും ഇടിച്ചുനില്‍ക്കുകയാണ്. ഇതിനിടെ മാധ്യമങ്ങളും പല കോണുകളില്‍ നിന്നും അവരുടേതായ രീതിയില്‍ അന്വേഷണം നടത്തുകയാണ്. ദേവനന്ദയുടെ മരണകാരണം സംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ പറയുന്നു മുങ്ങിമരണമെന്നാണ്. ശരീരത്തില്‍ അതിക്രമം നടന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് ഫോറന്‍സിക്ക് പ്രാഥമികമായ നിഗമനത്തിലെത്തുന്നു. പക്ഷേ ഏറ്റവും വലിയ ചോദ്യമായി എല്ലാവരും ഉയര്‍ത്തുന്നത് പൊലീസ് ഡോഗിന്റെ സഞ്ചാര പഥമാണ്, അവിടെ സംഭവ സമയത്ത് പോലീസ് ആരുടെയൊക്കെയോ സാനിധ്യം പോലീസ് സംശയിക്കുന്നുണ്ട്, കാരണം കൊച്ചു കുട്ടിയായതിനാല്‍ തന്നെ അവള്‍ സ്ഥിരം കളിക്കാന്‍ പോകുന്ന ചുറ്റുപാടുകളിലൂടെയല്ല പോലീസ് നായ കടന്നുപോയത്, ഒരിക്കല്‍ പോലും എത്തിനോക്കിയിട്ടില്ലാത്ത സ്ഥലത്തും ഒരിക്കല്‍ പോലും പോയിട്ടില്ലാത്ത ആ ആറിന്റെ വക്കിലുമാണ്, ഇവിടേക്ക് കുട്ടി പോയിട്ടുണ്ട് എങ്കില്‍ ആരെങ്കിലും എടുത്തുകൊണ്ട് പോയത് അല്ലെങ്കില്‍ ആരുടെ എങ്കിലും പ്രേരണയാല്‍. കുട്ടിയുടെ ചെരുപ്പും ഏറെ സംശയമുണര്‍ത്തുന്നു. ചെരിപ്പില്ലാതെ എന്തായാലും കുട്ടിക്ക് പോലീസ് നായ പോയ വഴിയിലൂടെ സഞ്ചരിക്കാനാകില്ല അത് യാഥാര്‍ത്ഥ്യമാണ്, വഴിയുടെ ഇടതു ഭാഗത്ത് കുറഞ്ഞത് 12 അടി താഴ്ചയില്‍ ഒഴുകുന്ന ഇത്തികരയാറിന്റെ കൈവഴിയായ ഇളവൂര്‍ ആറ്,വലതുവശത്ത് റബര്‍ത്തോട്ടം,ദേവനന്ദയുടെ വീട്ടില്‍ നിന്നുള്ള ഈ വഴിയില്‍ ചില ഭാഗങ്ങളില്‍ കുഴികള്‍ വരെ ഉണ്ട്, അവിടം നന്നേ വീതിയുംകുറവാണ്.
ഇവിടെ ചിലപ്പോള്‍ മുതിര്‍ന്നവര്‍ക്കുപോലും അപകടം സംഭവിക്കാം. ഈ വഴിയിലേക്ക് കൗതുകത്തിനിറങിയ ദേവനന്ദ ഈ വഴിയില്‍ പതിയിരിക്കുന്ന അപകടത്തില്‍പ്പെട്ടതാകാനുള്ള സാധ്യത പോലീസ് പ്രാധമിക നിരീക്ഷണമെന്നോണം പറയുന്നുണ്ട് എങ്കിലും അത് ഈ സംഭവം തുടക്കം മുതല്‍ക്കേ കേല്‍ക്കുകയും കാണുകയും ചെയ്യുന്ന സാധാനണക്കാരന് വിശ്വാസ യോഗ്യമാകില്ല, മാത്രമല്ല പോലീസ് ഡോഗ് സ്‌ക്വാഡിലെ നായ റീന ദേവനന്ദയുടെ അയല്‍വീട്ടിലേക്കാണ് കുതിച്ചത്. പിന്നീട് അടുത്ത വീടിന്റെ പുറകിലൂടെ റബര്‍ത്തോട്ടത്തിലേക്കും തുടര്‍ന്ന് ദേവനന്ദയുടെ മൃതശരീരം കണ്ടെത്തിയ ഭാഗത്തിനു സമീപത്തെ ബണ്ടിലേക്കും, അവിടെ നിന്ന് ക്ഷേത്രത്തിനു സമീപത്തുകൂടി വള്ളകടവിന് സമീപത്തുള്ള മണിയമ്മയുടെ വീട്ടിലേക്കുമാണ് പോയത്. ഇവിടെയാണ് അജ്ഞാതയാണോ അജ്ഞാതനാണോ ദേവനന്ദയെ ഇവിടേക്ക് കൂട്ടിക്കൊണ്ട് പോയത് എന്ന സംശയം നിഴലിക്കുന്നത്. എന്തായാലും ഇതിന് പിന്നിലെ ആ കരങ്ങള്‍ ആരുടേതാണ് എന്ന വ്യക്തമാകും, ഫോറന്‍സിക്ക് വിദഗദ്ധര്‍ എത്തുന്നതോടെ മരണകാരണം ശാസ്ത്രീയമായി എന്തെങ്കിലും തുമ്പ് ലഭിക്കാതിരിക്കില്ല, ആ പ്രതീക്ഷ തന്നെയാണ് ഈ കേസ് തുടക്കം മുതലേ പിന്തുടരുന്ന സാധാരണക്കാര്‍ക്കുള്ളത്,
ഒരു സംശയവും ബാക്കിയില്ലാതിരുന്നിടത്ത് എന്തൊക്കെയോ ദുരൂഹത ഉണ്ട് എന്ന കാര്യം അന്വേഷണ സംഘത്തിനു മുന്നില്‍ ഇട്ടുകൊടുത്തത്. ഒരു തുമ്പില്ലാതെ കേരളമാകെ കുട്ടിയെ തിരയുമ്പോഴാണ് കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോര്‍ ഇനത്തിലുള്ള ട്രാക്കര്‍ ഡോഗ് റീനയുമായി ഹാന്‍ഡ്‌ലര്‍മാരായ എന്‍.അജേഷും എസ്.ശ്രീകുമാറും എത്തുന്നത്.
റീന എന്ന പോലീസ് നായയാണ് ഹാന്‍ഡ്‌ലര്‍മാര്‍ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാന്‍ കൊടുക്കുന്നു. വീടിന്റെ പിന്‍വാതിലിലൂടെ റീന പുറത്തിറങ്ങി. അതിര്‍ത്തി കടന്ന്, 15 മീറ്ററോളം അകലെയുള്ള അയല്‍ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി. ആള്‍ താമസം ഇല്ലാതെ ആ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമണ്‍ ആറിന്റെ തീരത്തു കൂടി 400 മീറ്ററോളം അകലെയുള്ള താല്‍ക്കാലിക നടപ്പാലം വരെയെത്തി. നടപ്പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലും കയറി. തുടര്‍ന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിനു മുന്നിലെത്തി.
അവിടെ നിന്നു വീണ്ടും മുന്നോട്ടു പോയി. വീടിനു മുന്നില്‍ നിന്നു നടപ്പാലം വരെ പൊലീസ് നായ സഞ്ചരിച്ചതില്‍ കൃത്യത ഉണ്ടെന്നാണ് നായ നല്‍കുന്ന സൂചനകളില്‍ നിന്നു വ്യക്തമാകുന്നതെന്നു പൊലീസ് പറയുന്നു. നടപ്പാലത്തിനു സമീപമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























