Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പെൺസുഹൃത്തിന്റെ പരാതി കേട്ട് കട്ട കലിപ്പിലെത്തിയ കാമുകൻ; ബസ് തടഞ്ഞ് ഷോയും ഡ്രൈവർക്ക് മർദനവും ; ഒടുവിൽ യുവാവിന് കെണിയായത് താക്കോൽ

02 MARCH 2020 10:19 AM IST
മലയാളി വാര്‍ത്ത

വളാഞ്ചേരിയിൽ നടുറോഡിൽ അരങ്ങേറിയത് നാടകീയമായ രംഗങ്ങൾ.. പെൺസൃഹൃത്തിന്റെ പരാതി ഫോണിലൂടെ കേട്ട് പാഞ്ഞെത്തിയ യുവാവ് വെട്ടിലാകുകയായിരുന്നു. കാർ കൊണ്ടിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ യുവാവിനെ പോലീസ് പിടികൂടുകയും ചെയ്തു. സംഭവം ഇങ്ങനെയാണ്.  തൊട്ടിൽപ്പാലത്തു നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസിൽ ഡ്രൈവർ സീറ്റിനു തൊട്ടുപിന്നിൽ ഇരിക്കുകയായിരുന്ന യുവതി. എന്നാൽ വളാഞ്ചേരിയിൽ വച്ച് കാൽ ഡ്രൈവർസീറ്റിലേക്കു കയറ്റിവച്ചപ്പോൾ ഡ്രൈവറുടെ ദേഹത്തു കാൽ തട്ടി. എന്നാൽ കാൽ മാറ്റാൻ ആവശ്യപ്പെട്ട ഉടൻ പെൺകുട്ടി അനുസരിക്കുകയും ചെയ്തു. ഇത്രമാത്രമേ ഡ്രൈവർക്കു അറിയുകയുള്ളൂ. പിന്നെ നടന്നതെല്ലാം തികച്ചും നാടകീയമായിരുന്നു. എന്നാൽ, 11.30ന് തൃശൂർ കെഎസ്ആർടിസി ഡിപ്പോയുടെ പ്രവേശന കവാടത്തിലെത്തിയപ്പോൾ കാറുമായി ബസിനെ മറികടന്ന് യുവാവ് ബസ് തടഞ്ഞിടുകയായിരുന്നു. പെൺകുട്ടിയോടു മാപ്പുപറയണമെന്ന് ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല ഇയാൾ പുറത്തു നിന്ന് ഡ്രൈവറെ മർദിക്കുകയുമായിരുന്നു.

സീറ്റിനും സ്റ്റിയറിങ്ങിനും മറ്റും കേടുപാടു സംഭവിക്കുകയും ചെയ്തു . താക്കോൽ ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ താക്കോൽ പൊട്ടുകയും കൂടെ ചെയ്‌തപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോയി . വാതിൽ തുറക്കാനാവാത്ത സ്ഥിതിയായി. പെൺകുട്ടിയുമായി കാറിൽ രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമം ഇതോടെ പൊളിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ബസ് സ്റ്റാൻഡിനകത്തേക്കു കൊണ്ടിട്ടപ്പോൾ പെൺകുട്ടിയെ അന്വേഷിച്ച് ആൺസുഹൃത്ത് സ്റ്റാൻഡിനകത്തേക്കും സുഹൃത്തിനെ തേടി പെൺകുട്ടി കാറിനടുത്തേക്കും ഓടി വരികയും ചെയ്തു. ഇങ്ങനെ ചെയ്തതോടെ എല്ലാവരുടെയും ശ്രദ്ധ ഇവരിലേക്കാവുകയും തടഞ്ഞുവച്ച് പൊലീസിൽ ഏൽ‌പിക്കുകയുമായിരുന്നു ചെയ്തത് . ഡ്രൈവറെ മർദിക്കുന്നതിനിടെ ഉണ്ടായ പിടിവലിയിൽ‌ താക്കോൽ പൊട്ടിപ്പോയതുകൊണ്ടായിരുന്നു ബസിന്റെ ഓട്ടമാറ്റിക് വാതിൽ തുറക്കാൻ കഴിയാത്തത്. പെൺകുട്ടിയുമായി കടന്നുകളയാനുള്ള യുവാവിന്റെ ശ്രമം ഇങ്ങനെ പൊളിഞ്ഞു. യുവാവിനെതിരെ കേസെടുത്തു. പെൺകുട്ടിയെ ശല്യം ചെയ്തെന്ന പരാതിയിൽ ബസ് ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് തൊട്ടിൽപ്പാലം ഡിപ്പോയുടെ സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ ബാലുശേരി പറാഞ്ചേരി ടി.പി.രതീഷിനാണു മർദനമേറ്റത്. തന്റെ സീറ്റിൽനിന്നു കാൽമാറ്റാൻ ഡ്രൈവർ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന പെൺകുട്ടി ആൺസുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടി കാൽ നീട്ടിയപ്പോൾ ഡ്രൈവറുടെ സീറ്റിൽ ചവുട്ടി. ചവിട്ടിയാൽ ബസ്‌ അപകടത്തിൽപ്പെടുമെന്നും കാൽ മാറ്റാനും ഡ്രൈവർ ആവശ്യപ്പെട്ടു. ഇത്‌ ഇഷ്ടപ്പെടാത്ത പെൺകുട്ടി സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. ബസ്‌ തകരാറായതിനാൽ യാത്രക്കാരെ മറ്റുബസുകളിൽ കയറ്റിവിടുകയും ചെയ്തു. മർദനമേറ്റ ഡ്രൈവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ബസ്‌ തടഞ്ഞ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിലാസം കണ്ടെത്തി. യുവാവ് പൊലീസ്‌ കസ്‌റ്റഡിയിലാണ്‌. എന്നാൽ ഡ്രൈവർക്കെതിരെ പെൺകുട്ടി നൽകിയ പരാതി വ്യാജമാണെന്ന് ആക്ഷേപം . ഡ്രൈവർക്കെതിരെ കള്ളക്കേസെടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഇതെന്ന്‌ തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു. ഡ്രൈവറെ മർദിച്ച ശേഷം പെൺകുട്ടിയുമായി കടന്നു കളയാം എന്ന പദ്ധതി പൊളിഞ്ഞ് വീഴുകയായിരുന്നു....ഡ്രൈവർ ചെയ്ത കുറ്റം തന്റെ സീറ്റിൽ നിന്നും കാൽ മാറ്റൂ എന്നാവശ്യപ്പെട്ടത്. അതേ സമയം ചാലക്കുടി മണ്ണുത്തി റൂട്ടിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസിലെ കണ്ടക്ടർ അഷ്ടമിച്ചിറ സ്വദേശിനി പാബ്ലിയത്ത് ഷൈലയ്‌ക്ക്‌്‌ കഴിഞ്ഞ ദിവസം മർദനമേറ്റിരുന്നു. ബസ് മണ്ണുത്തിയിലേക്ക് പോകുന്നതിനിടെ മദ്യപിച്ചെത്തിയ യാത്രക്കാരൻ കണ്ടക്ടറുടെ മുഖത്തും കൈയിലും അടിക്കുകയായിരുന്നു. കണ്ടക്ടറുടെ പരാതിയിൽ യാത്രക്കാരനായ ചിറ്റിശേരി കളരിക്കൽ രാധാകൃഷ്ണനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends