Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കേന്ദ്ര സർക്കാരിന്റെ ഫണ്ട് വാങ്ങിയ ശേഷം സംസ്ഥാന സർക്കാർ തള്ളി പറഞ്ഞ ലൈഫ് പദ്ധതിക്കുള്ള സഹായം കേന്ദ്ര സർക്കാർ താത്കാലികമായി നിർത്തിയേക്കും; ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ ഒരു കാരണവശാലും വിമർശിക്കരുതെന്ന് സർക്കാർ, സി പി എം നേതാക്കൾക്കും മന്ത്രിമാർക്കും നിർദ്ദേശം നൽകി

02 MARCH 2020 03:19 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാരിന്റെ ഫണ്ട് വാങ്ങിയ ശേഷം സംസ്ഥാന സർക്കാർ തള്ളി പറഞ്ഞ ലൈഫ് പദ്ധതിക്കുള്ള സഹായം കേന്ദ്ര സർക്കാർ താത്കാലികമായി നിർത്തിയേക്കും. എന്നാൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ ഒരു കാരണവശാലും വിമർശിക്കരുതെന്ന് സർക്കാർ, സി പി എം നേതാക്കൾക്കും മന്ത്രിമാർക്കും നിർദ്ദേശം നൽകി.

ഇതിന്റെ ഭാഗമായാണ് കാനം രാജേന്ദ്രൻ കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്. അതേ സമയം കേന്ദ്രം ഫണ്ട് തന്നിട്ടില്ലെന്ന് കാനം പറഞ്ഞില്ല. വിവാദം എന്തുതന്നെയായാലും ലൈഫ് പദ്ധതിയിൽ രണ്ട് ലക്ഷത്തി പതിന്നാലായിരത്തിലേറെ വീടുകൾ നിർമ്മിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തികച്ചും സത്യവിരുദ്ധമാണെന്ന് തെളിഞ്ഞു.

നിയമസഭയിൽ സി പി എം എം എൽ എ കെ ജെ മാക്സിയുടെ ചോദ്യത്തിന് മന്ത്രി എ സി മൊയ്തീൻ നൽകിയ ഉത്തരമനുസരിച്ച് ലൈഫ് പദ്ധതിയിൽ സ്ഥലമുള്ളതും വീട് പണിയാൻ അർഹതയുള്ളവരുമായി കണ്ടെത്തിയത് 100618 പേർ മാത്രമാണ്. ഇതിൽ 79 384 പേർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി കരാർ ഒപ്പിട്ടു. 665 14 ഗുണഭോക്താക്കൾ വീടിന്റെ നിർമ്മാണം ആരംഭിച്ചു. ഇതിലേക്കായി 742-20 കാടി ധനസഹായം നൽകി. എന്നാൽ മുഖ്യമന്ത്രി പറഞ്ഞത് 214212 പേർക്ക് വീട് നൽകിയെന്നാണ്.

കോൺഗ്രസിന് ലഭ്യമായ കണക്ക് പ്രകാരം ഒരു ലക്ഷം വീടു പോലും പണി പൂർത്തിയായിട്ടില്ലെന്ന് കെ സി ജോസഫ് എം എൽ എ പറഞ്ഞു. അതിനാൽ ഒരോ പഞ്ചായത്തിലും, നഗരസഭയിലും എത്ര വീടുകൾ വീതം പണി പൂർത്തിയാക്കിയെന്ന കണക്ക് പ്രസിദ്ധീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടു. എന്നാൽ അതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. എന്നാൽ ലൈഫിന്റെ മാനദണ്ഡങ്ങളിൽ ഉൾപ്പെടാതിരുന്നവർക്കും വീട് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യഥാർത്ഥത്തിൽ യു ഡി എഫ് സർക്കാരിൽ ഭവനനിർമ്മാണ വകുപ്പ് മന്ത്രിയായിരുന്ന കെ.എം. മാണിയാണ് ലൈഫ് പദധതി നടപ്പിലാക്കിയത്. അദ്ദേഹത്തിന്റെ ഭരണ കാലയളവിൽ നാല് ലക്ഷത്തി പതിനായിരം വീടുകൾ നിർമ്മിച്ചു. എന്നാൽ അതിനെ പബ്ളിസിറ്റിക്ക് വേണ്ടി കെ.എം മാണിയും ഉമ്മൻചാണ്ടിയും ഉപയോഗിച്ചില്ല. ഒരു വീട്ടിലും അദ്ദേഹം പാലുകാച്ചാൻ പോയില്ല. പാവങ്ങൾക്ക് സർക്കാർ നൽകുന്ന വീടുകൾ പരസ്യത്തിന് വേണ്ടി ഉപയോഗിക്കരുതെന്നായിരുന്നു അന്നത്തെ സർക്കാരിന്റെ നിലപാട്.

കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ സാകൂതം നോക്കുകയാണ് പിണറായി സർക്കാർ. കേന്ദ്രം കനിയാതിരുന്നാൽ ലൈഫ് പദ്ധതി മുടങ്ങുമെന്ന് സംസ്ഥാന സർക്കാരിന് അറിയാം. അതിനുള്ള സാധ്യത ഇല്ലാതാക്കാനാണ് പിണറായി ശ്രമിക്കുന്നത്. അതുകണ്ടാണ് കോൺഗ്രസിനെതിരെ രംഗത്തെത്തിയ പിണറായി ബി ജെ പിയെ വിമർശിക്കാത്തത്. നിയമസഭ സമ്മേളനം ചേർന്ന പശ്ചാത്തലത്തിൽ സർക്കാർ വിവാദങ്ങളിൽ നിന്ന് അകന്നു നിന്നേക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends