ബൈക്കിലേക്ക് ഇടിച്ചുകയറിയ കാര്‍, ചക്രത്തില്‍ കുരുങ്ങിയ ബൈക്കുമായി ഒരു കിലോമീറ്ററിലേറെ ദൂരം ഓടി!

തോട്ടപ്പള്ളിയില്‍നിന്നു പുന്നപ്ര ഭാഗത്തേക്ക് അമിതവേഗതയില്‍ വന്ന കാര്‍ ദേശീയപാതയില്‍ മാത്തേരിക്കു സമീപം ബൈക്കിലിടിച്ച്് ബൈക്ക് യാത്രികനായ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥന് പരുക്ക്. തോട്ടപ്പള്ളി കാര്‍ത്തികയില്‍ ശരത്തി(34)നാണ് പരുക്കേറ്റത്. കാര്‍ ഓടിച്ചിരുന്ന പുന്നപ്ര റിഫാസ് മന്‍സിലില്‍ റിസ്വാനെ (19) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കേസെടുത്ത് ഇയാളെ ജാമ്യത്തില്‍ വിട്ടു.
ശരത്തിനെ ഇടിച്ചു തെറിപ്പിച്ചശേഷം, മുന്‍ചക്രത്തില്‍ കുരുങ്ങിയ ബൈക്കുമായി ഒരു കിലോമീറ്ററില്‍ അധികം കാര്‍ പാഞ്ഞു. ബൈക്കില്‍ നിന്നു തെറിച്ചു കാറിന്റെ ചില്ലില്‍ ഇടിച്ച ശേഷം പാതയോരത്തേക്കു വീഴുകയായിരുന്നു. പരുക്കുകളോടെ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10-നായിരുന്നു അപകടം. മുന്‍ചക്രത്തില്‍ കുടുങ്ങിയ ബൈക്കുമായി മുന്നോട്ടു കുതിച്ച കാര്‍ പുന്തല ഗുരുമന്ദിരം ജംക്ഷനു സമീപത്താണ് നിര്‍ത്തിയത്. തുടര്‍ന്നു റിസ്വാന്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഓടിക്കൂടിയ നാട്ടുകാര്‍ ഡ്രൈവറെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി റോഡിലെത്തി.
ഇതോടെ ദേശീയപാതയില്‍ അര മണിക്കൂറോളം ഗതാഗതം മുടങ്ങി. 4 മാസം മുന്‍പാണ് റിസ്വാന്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയത്. അപകടമുണ്ടായതിനെത്തുടര്‍ന്നുള്ള പരിഭ്രാന്തിയിലാണ് യുവാവ് കാര്‍ നിര്‍ത്താതെ ഓടിച്ചുപോയതെന്നു പൊലീസ് പറഞ്ഞു. കാറിനു ബ്രേക്ക് കിട്ടാതിരുന്നതിനാലാണു നിര്‍ത്താന്‍ കഴിയാതിരുന്നതെന്നു റിസ്വാന്‍ പൊലീസിനു മൊഴി നല്‍കി. ബ്രേക്കിനു തകരാര്‍ ഉണ്ടായിരുന്നില്ലെന്നു പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























